Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാല് വർഷം മുമ്പ് തട്ടിക്കൊണ്ട് പോയ രണ്ട് മെത്രാന്മാരെ കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല; ഫാ ടോമിന്റെ മോചനം പ്രതീക്ഷ നൽകുന്നത് ഓർത്തഡോക്‌സ് സഭയ്ക്ക് കൂടി; 266 ദിവസം തടവിൽ കിടന്ന ഓർമ്മകൾ പങ്കുവച്ച് തമിഴ്‌നാട്ടിൽ നിന്ന് മറ്റൊരു വൈദികൻ കൂടി

നാല് വർഷം മുമ്പ് തട്ടിക്കൊണ്ട് പോയ രണ്ട് മെത്രാന്മാരെ കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല; ഫാ ടോമിന്റെ മോചനം പ്രതീക്ഷ നൽകുന്നത് ഓർത്തഡോക്‌സ് സഭയ്ക്ക് കൂടി; 266 ദിവസം തടവിൽ കിടന്ന ഓർമ്മകൾ പങ്കുവച്ച് തമിഴ്‌നാട്ടിൽ നിന്ന് മറ്റൊരു വൈദികൻ കൂടി

മറുനാടൻ മലയാളി ബ്യൂറോ

റോം : ഐസിസ് തടവിൽ നിന്ന് മോചിതനായ ഫാ ടോം ഉഴുന്നാലിൽ ഇപ്പോൾ വത്തിക്കാനിലാണ് ഉള്ളത്. ഒമാന്റെ ഇടപെടലാണ് സെലഷ്യൻസ് സഭാ അംഗമായ ഫോ ടോമിന് മോചനത്തിന് വഴിയൊരുക്കിയത്. കേന്ദ്രസർക്കാരിന്റെ ഇടപെടലും സഹായകമായി. ഒമാന് നിർണ്ണായക സ്വാധീനമുണ്ടെന്ന സൂചനയാണ് ഈ സംഭവം നൽകുന്നത്. ഇതോടെ ഓർത്തഡോക്‌സ് സഭയും പ്രതീക്ഷയിലാവുകയാണ്.

സായുധസംഘം 2013 ൽ തട്ടിക്കൊണ്ടുപോയ ഓർത്തഡോക്സ് സഭയിലെ രണ്ടു ബിഷപ്പുമാരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആലപ്പോ ആർച്ച് ബിഷപ് ഇബ്രാഹിം യൂഹാനോൻ മാർ ഗ്രിഗോറിയോസ്, ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ആലപ്പോ ബിഷപ് പൗലോസ് യാസാജ് എന്നിവരെയാണു സിറിയൻ വിമതരെന്നു സംശയിക്കുന്ന സായുധസംഘം തട്ടിക്കൊണ്ടുപോയത്.

മലങ്കര സഭാതർക്ക പരിഹാരത്തിനായി പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി ആർച്ച് ബിഷപ് ഇബ്രാഹിം യൂഹാനോൻ മാർ ഗ്രിഗോറിയോസ് രണ്ടുവട്ടം കേരളം സന്ദർശിച്ചിട്ടുണ്ട്. ഗ്രീക്ക് ഓർത്തഡോക്സ് സഭാ പാത്രിയർക്കീസ് ജോൺ യാസാജിന്റെ സഹോദരനാണ് ബിഷപ് പൗലോസ് യാസാജ്. തടവിലാക്കപ്പെട്ട ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്കാ വിഭാഗങ്ങളിലെ രണ്ടു വൈദികരുടെ മോചനത്തിനായി വിമതരുമായി ചർച്ച നടത്തി മടങ്ങുംവഴിയാണു ബിഷപ്പുമാരെ തട്ടിക്കൊണ്ടുപോയത്.

ഇവരുടെ മോചനത്തിനും ഒമാനെ മുമ്പിൽ നിർത്താൻ ശ്രമിക്കും. നേരത്തേയും ഇന്ത്യയിൽ നിന്നുള്ള വൈദികരെ സുരക്ഷിതമായി മോചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം മുൻനിർത്തി ഇന്ത്യൻ സർക്കാരിനോടും ഓർത്തഡോക്‌സ് സഭ ആശയ വിനിമയം നടത്തും. തട്ടിക്കൊണ്ട് പോയ ബിഷപ്പുമാരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു പോലും ഓർത്തഡോക്‌സ് സഭയ്ക്ക് വ്യക്തമായ ചിത്രമില്ല. ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടു പോകുന്നതിനു രണ്ടു വർഷം മുൻപു സമാനമായ രീതിയിൽ ഇന്ത്യക്കാരനായ മറ്റൊരു വൈദികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി എട്ടു മാസത്തിനു ശേഷം മോചിപ്പിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിൽ സൊഹാദത്ത് ഗ്രാമത്തിൽ നിന്നു 2014 ജൂൺ രണ്ടിനു തമിഴ്‌നാട്ടുകാരനായ ജെസ്യൂട്ട് വൈദികൻ ഫാ. അലക്സിസ് പ്രേംകുമാർ ആന്റണിസാമിയെയാണ് തട്ടിയെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഇടപെട്ട ശേഷം 2015 ഫെബ്രുവരി 22നാണ് ഫാ. അലക്സിസ് മോചിതനായത്. ജെസ്യൂട്ട് അഭയാർഥി സേവനകേന്ദ്രം ഡയറക്ടറും തമിഴ്‌നാട് ശിവഗംഗ ദേവകോട്ട വാരിയൻവയൽ സ്വദേശിയുമായ ഫാ. അലക്സിസിനെ ആറംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു.

താലിബാനാണു പിന്നിലെന്നായിരുന്നു നിഗമനം. വിദ്യാഭ്യാസ സേവനരംഗത്തു പ്രവർത്തിക്കുന്ന ജെസ്യൂട്ട് റഫ്യൂജി സർവീസ് (ജെആർഎസ്) എന്ന സന്നദ്ധസംഘടനയുടെ അഫ്ഗാൻ ഡയറക്ടറായി മൂന്നു വർഷമായി പ്രവർത്തിക്കുകയായിരുന്നു അലക്സിസ്. സൊഹാദത്ത് ഗ്രാമത്തിലെ സ്‌കൂൾ സന്ദർശിക്കാൻ പോയതായിരുന്നു അലക്സിസിന്റെ നേതൃത്വത്തിലുള്ള സംഘം. ഹെറാത്തിലെ ഇന്ത്യൻ കോൺസുലേറ്റ് ഭീകരർ ആക്രമിച്ച് ഒരാഴ്ച പിന്നിടുന്നതിനു മുൻപായിരുന്നു തട്ടിക്കൊണ്ടുപോകൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP