Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരായിരം സെബാസ്റ്റ്യൻ പോളുമാർ വിചാരിച്ചാലും തടയാവുന്നതല്ല ഇരയോടൊപ്പമുള്ള നീക്കം; സെബാസ്റ്റ്യൻ പോൾ കോടതിയുടെ അധിപനോ ഉടമസ്ഥനോ അല്ല; കുറ്റാരോപിതന് പിന്തുണ കൂടുമ്പോൾ നമുക്കും ജാഗ്രതയോടെ ഇരിക്കാം: ശാരദക്കുട്ടി എഴുതുന്നു

ഒരായിരം സെബാസ്റ്റ്യൻ പോളുമാർ വിചാരിച്ചാലും തടയാവുന്നതല്ല ഇരയോടൊപ്പമുള്ള നീക്കം; സെബാസ്റ്റ്യൻ പോൾ കോടതിയുടെ അധിപനോ ഉടമസ്ഥനോ അല്ല; കുറ്റാരോപിതന് പിന്തുണ കൂടുമ്പോൾ നമുക്കും ജാഗ്രതയോടെ ഇരിക്കാം: ശാരദക്കുട്ടി എഴുതുന്നു

രായിരം സെബാസ്റ്റ്യൻ പോൾമാർ വിചാരിച്ചാലും തടയാവുന്നതല്ല ഇരയുടെ നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടം എന്ന് എഴുത്തുകാരി ശാരദക്കുട്ടി. സെബാസ്റ്റ്യൻ പോൾ കോടതിയുടെ അധിപനോ ഉടമസ്ഥനോ അല്ല അതിനാൽ ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങളൊന്നും കോടതിയെ ബാധിക്കില്ലെന്നും ശാദരക്കുട്ടി ടീച്ചർ പറയുന്നു.

കോടതിയിൽ തെളിവുകൾക്ക് മാത്രമാണ് പ്രാധാന്യം. പക്ഷെ, നിയമം അറിയാവുന്ന, പൊതുസമ്മതനായ ഒരാളുടെ ആധികാരികമെന്ന് തോന്നിപ്പിക്കാവുന്ന ഇത്തരം പ്രസ്താവനകൾ പ്രചരിപ്പിക്കപ്പെട്ടാൽ കേസിന്റെ ദിശ തെറ്റുവാൻ ഇടയുണ്ടോ എന്ന് ന്യായമായും ഭയമുണ്ടെന്നും ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം

ദിലീപാണ് കുറ്റക്കാരൻ എന്ന് എത്ര കേമന്മാർ പ്രചരിപ്പിചാലും ദിലീപ് അല്ല കുറ്റം ചെയ്തത് എന്ന മട്ടിൽ സമാന പ്രചാരണങ്ങൾ നടത്തിയാലും ഇതൊന്നും നീതിന്യായ കോടതികളെ ബാധിക്കാൻ പോകുന്നില്ല. കാരണം ഗ്യാലപ് പോൾ നടത്തിയോ അനുകൂലികളുടെ തല എണ്ണിയോ ഫേസ്‌ബുക്ക് പോസ്റ്റ് നോക്കിയോ അല്ല നമ്മുടെ നീതിന്യായവ്യവസ്ഥ ശിക്ഷ തീരുമാനിക്കുന്നത്. സെബാസ്‌റ്യൻ പോൾ പറഞ്ഞ വാക്കുകളെ അതുകൊണ്ട് തന്നെ ഞാൻ ഭയപ്പെടുന്നില്ല കാര്യമാക്കുന്നത് പോലുമില്ല. അദ്ദേഹം കോടതിയുടെ അധിപനോ ഉടമസ്ഥനോ ഒന്നുമല്ല.

തെളിവുകൾ മാത്രമാണ് അവിടെ പ്രധാനം. പക്ഷെ, നിയമം അറിയാവുന്ന, പൊതുസമ്മതനായ ഒരാളുടെ ആധികാരികമെന്ന് തോന്നിപ്പിക്കാവുന്ന ഇത്തരം പ്രസ്താവനകൾ പ്രചരിപ്പിക്കപ്പെട്ടാൽ കേസിന്റെ ദിശ തെറ്റുവാൻ ഇടയുണ്ടോ എന്ന് ന്യായമായും ഭയമുണ്ട്. ജാഗ്രതയോടെനോക്കി കാണേണ്ടത് പൊലീസ് സ്വാധീനിക്കപ്പെടുന്നുണ്ടോ , അതിനുള്ള ബാഹ്യപ്രേരണകൾ ഉണ്ടോ എന്നത് മാത്രമാണ്. പൊലീസന്വേഷണത്തിന്റെ പിന്നാലെ നിതാന്തജാഗ്രതയോടെ നാം ഒറ്റക്കെട്ടായി ഉണ്ടാകണം എന്ന് ഈ പ്രസ്താവന, ഓർമ്മപ്പെടുത്തുന്നു.

നമ്മുടെ ഒരലംഭാവം ചിലപ്പോൾ ഈ കേസിനെ മറ്റൊരു വഴിയിലേക്ക് തള്ളി വിട്ടേക്കാം അതൊരിക്കലും സംഭവിക്കാൻ പാടില്ല. പ്രബലരാണ് കുറ്റാരോപിതന് പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ജാഗ്രതയോടെ കാവലിരിക്കുമ്പോഴേ ജനാധിപത്യം സക്രിയമാകൂ.. ജാഗ്രത ഉള്ളപ്പോഴേ നിയമവും കൂട്ടിനുണ്ടാകൂ. പ്രതിയെ അനുകൂലിക്കുന്നവർ കൂടുതൽ ജാഗ്രതയോടെ രംഗത്തുണ്ട് എന്ന് തോന്നുമ്പോൾ നാം കൂടുതൽ കരുതിയിരിക്കണം. ഒരു നിമിഷം പോലും ശ്രദ്ധ ഇടറാതെ. പൊലീസ്‌ന്വേഷണത്തെ സഫലമാക്കി നീതിന്യായകൊടതിയിൽ എത്തിക്കേണ്ട ബാധ്യത പൗരസമൂഹത്തിനുണ്ട്. ഒരായിരം സെബാസ്‌റ്യൻ പോളുമാർ വിചാരിച്ചാലും തടയാവുന്നതല്ല, ഇരയോടൊപ്പമുള്ള നീതിക്ക് വേണ്ടിയുള്ള ഈ യാത്രയെന്ന് നാം മറന്നു കൂട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP