Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറത്ത് എന്ത് സംഭവിക്കുന്നു എന്നറിയാതെ ഫാ ടോം തടവിൽ കിടന്നത് 557 ദിവസം; പ്രതീക്ഷ നശിച്ചപ്പോൾ സഭയെ പോലും തള്ളി പറഞ്ഞ് വീഡിയോ ഇറക്കി; മതം മാറ്റാൻ പോയ ആളെ എന്തിന് രക്ഷിക്കണം എന്ന് ചോദിച്ച് ബിജെപിക്കാർ രംഗത്തിറങ്ങിയപ്പോൾ സഭാനേതൃത്വവും അലംഭാവം തുടർന്നു

പുറത്ത് എന്ത് സംഭവിക്കുന്നു എന്നറിയാതെ ഫാ ടോം തടവിൽ കിടന്നത് 557 ദിവസം; പ്രതീക്ഷ നശിച്ചപ്പോൾ സഭയെ പോലും തള്ളി പറഞ്ഞ് വീഡിയോ ഇറക്കി; മതം മാറ്റാൻ പോയ ആളെ എന്തിന് രക്ഷിക്കണം എന്ന് ചോദിച്ച് ബിജെപിക്കാർ രംഗത്തിറങ്ങിയപ്പോൾ സഭാനേതൃത്വവും അലംഭാവം തുടർന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്നലെ രാവിലെ ഒമാൻ സമയം 8.50നാണ് ആ സന്തോഷ വാർത്ത പുറത്ത് വന്നത്. ഫാ. ടോം ഉഴുന്നാൽ ഭീകരരുടെ തടവിൽ നിന്നും മോചിതരായിരിക്കുന്നു. പുറം ലോകത്ത് എന്തു സംഭവിക്കുന്നു എന്നറിയാതെ 557 ദിവസമാണ് ഉഴുന്നാലച്ചൻ ഭീകരരുടെ തടവറയിൽ കഴിഞ്ഞത്. തനിക്ക് ചുറ്റും നടക്കുന്നത് എന്തെന്നറിയാതെ ഫാദർ ഭീകരരുടെ തടവറയിൽ കഴിയുമ്പോൾ ഒരു വേള ജീവനോടെ ഉണ്ടോ എന്നു പോലും സംശയും ഉയർന്നു. ഒടുവിൽ ആ ആശ്വാസ വാർത്ത എത്തിച്ചത് യെമൻ ഉപപ്രധാനമന്ത്രി അബ്ദുൽ മാലിക് അബ്ദുൽ ജലീൽ അൽമെഖ്ലാഫി ആയിരുന്നു. കഴിഞ്ഞ ജൂൺ 11ന് ഇന്ത്യ സന്ദർശിച്ചപ്പോൾ ഫാദർ ജീവനോടെ ഉണ്ടെന്ന വിവരം അദ്ദേഹം ഇന്ത്യയ്ക്ക് കൈമാറി.

വത്തിക്കാന്റെ അഭ്യർത്ഥനപ്രകാരം ഒമാൻ സർക്കാർ ഇടപെട്ടാണ് യെമനിൽനിന്ന് ഫാ. ടോമിനെ മോചിപ്പിച്ചത്. മോചനം സാധ്യമാക്കാൻ കേന്ദ്ര സർക്കാരും അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതിയും കഴിഞ്ഞ 18 മാസമായി ശ്രമിക്കുകയായിരുന്നു. എന്നാൽ ഇതൊന്നും അറിയാതെ ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായി തടവറയിൽ കഴിയുകയായിരുന്നു ഫാദർ. കൊടിയ പീഡനങ്ങൾക്കൊടുവിൽ പുറം ലോകം കാണാമെന്ന പ്രതീക്ഷ നശിച്ചപ്പോൾ ഒരു വേള സ്വന്തം സഭയെ പോലും തള്ളി പറഞ്ഞ് അദ്ദേഹം വീഡിയോ ഇറക്കി. സ്വന്തം സംഭയിൽ നിന്നും അദ്ദേഹത്തിന്റെ മോചനത്തിനായി കാര്യമായ ഒരു പ്രവർത്തനം ഉണ്ടായിരുന്നി്‌ല.

ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ നിർദേശാനുസരണം യെമനിലുള്ളവരുമായി ചേർന്നുള്ള ഇടപെടലിലൂടെയാണ് വൈദികനെ മോചിപ്പിച്ചതെന്ന് ഒമാൻ സർക്കാർ വ്യക്തമാക്കി. ഫാ.ടോം ആരുടെ പിടിയിലായിരുന്നെന്നോ മോചനത്തിന് അവർ എന്തെങ്കിലും വ്യവസ്ഥകൾ വച്ചോയെന്നോ വ്യക്തമല്ല. സലേഷ്യൻ സഭാംഗമാണ് ഫാ ടോം ഉഴുന്നാൽ.

കഴിഞ്ഞ വർഷം മാർച്ച് നാലിനായിരുന്നു നാടിനെ നടുക്കിയ ആ സംഭവം ഉണ്ടായത്. വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം ഏഡനിൽ നടത്തിയിരുന്ന വയോധികസദനം ഭീകരർ ആക്രമിച്ചു. ഭീകരാക്രമണത്തിൽ നാലു കന്യാസ്ത്രീകളുൾപ്പെടെ 16 പേരാണു കൊല്ലപ്പെട്ടു. മലയാളിയായ സിസ്റ്റർ സാലിയും മറ്റ് അന്തേവാസികളും അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണം നടത്തിയ നാലു ഭീകരർ വയോധികസദന നടത്തിപ്പുകാരെ തിരഞ്ഞുപിടിച്ച് തലയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഫാ.ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ആക്രമണം നടക്കുമ്പോൾ ഐഎസ് ഭീകരരുടെ സാന്നിധ്യമുള്ള മേഖലയായിരുന്നു തെക്കൻ യെമൻ.

എന്നാൽ തട്ടിക്കൊണ്ടുപോയത് എവിടേക്കെന്നോ ഫാദറിന്റെ നില എന്തെന്നോ ആർക്കും ഒരു വിവരവും ലഭിച്ചില്ല. ഇടക്ക് ഇറങ്ങിയ വീഡിയോകൾ അല്ലാതെ. പിന്നീട് അതും ഇല്ലാതായി. അതോടെ ഫാദർ കൊല്ലപ്പെട്ടെന്ന സംശയവും ബലപ്പെട്ടു. കഴിഞ്ഞ ജൂൺ11നാണ് ആ ആശ്വാസ വാർത്ത യമൻ ഉപപ്രധാന മന്ത്രി പറഞ്ഞത്. ഫാ. ടോം ഉഴുന്നാൽ ജീവനോടെ ഉണ്ട. പിന്നീട് അങ്ങോട്ട് ഫാദറിന്റെ മോചനത്തിനായി ശ്രമങ്ങൾ ഊർജിതമായി. അച്ചന്റെ മോചനത്തിന് വേണ്ടി വത്തിക്കാൻ ഇടപെട്ടു. അങ്ങനെ ഇന്നലെ രാവിലെ ഫാദർ മോചിതനായി.

ഒമാൻ സമയം 8.50ന് യെമനിൽനിന്ന് സൈനിക വിമാനത്തിൽ ഫാ. ടോമിനെ മസ്‌കത്തിൽ എത്തിച്ചു. ഏതാനും മണിക്കൂർ വിശ്രമത്തിനുശേഷം അദ്ദേഹത്തെ റോമിലേക്കു കൊണ്ടുപോയി. ഫ്രാൻസിസ് മാർപാപ്പയെയും താനുൾപ്പെടുന്ന സലേഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ ഏഞ്ചൽ ആർതിമെ ഫെർണാണ്ടസിനെയും സന്ദർശിക്കുന്ന ഫാ. ടോം, ഏതാനും ദിവസം റോമിൽ ചെലവിട്ടശേഷം ഇന്ത്യയിലെത്തും.

തികച്ചും ക്ഷീണിതനായിരുന്നെങ്കിലും മസ്‌കത്തിൽവച്ച് ഫാ. ടോം അൽപനേരം മാധ്യമങ്ങളോടു സംസാരിച്ചു. ദൈവത്തിനും ഒമാൻ സുൽത്താനും നന്ദി പറഞ്ഞ ഫാ. ടോം, ഒമാൻ സുൽത്താന് ആയുരാരോഗ്യങ്ങൾ നേർന്നു. തന്റെ സഹോദരങ്ങൾക്കും ബന്ധുക്കൾക്കും സുരക്ഷിതമായ മോചനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. നടക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ടെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ ഫാ. ടോമിന് ചികിൽസ ആവശ്യമാണെന്ന് സഭാവൃത്തങ്ങൾ പറഞ്ഞു. സലേഷ്യൻ സഭാംഗമായ ഫാ. ടോം 557 ദിവസമാണു ഭീകരരുടെ തടവിലായിരുന്നത്.

റോമിൽ സലേഷ്യൻ സഭാ ആസ്ഥാനത്തെത്തിയശേഷമാണ് ഫാ. ടോം ഉഴുന്നാലിൽ തന്റെ മോചനത്തിനായി നടന്ന ശ്രമങ്ങളുടെ വിശദാംശങ്ങളറിയുന്നത്. അബുദാബിയിൽനിന്ന് ദക്ഷിണ അറേബ്യൻ വികാരിയത്തിന്റെ ബിഷപ് പോൾ ഹിൻഡറുടെ സെക്രട്ടറിയും പാലാ സ്വദേശിയുമായ ഫാ. തോമസ് സെബാസ്റ്റ്യനുമായി ഫാ. ടോം ദീർഘനേരം ഫോണിൽ സംസാരിച്ചു.

കഴിഞ്ഞ ഒന്നര വർഷമായി നടന്ന മോചന ശ്രമങ്ങൾ ഫാ. തോമസ് സെബാസ്റ്റ്യൻ വിശദീകരിച്ചു. തടവിലാക്കപ്പെട്ട കാലത്തെ അനുഭവങ്ങളെക്കുറിച്ചു ഫാ. തോമസ് സെബാസ്റ്റ്യൻ ചോദിച്ചപ്പോൾ, ഫാ. ടോം പറഞ്ഞു: എനിക്കു പ്രാർത്ഥിക്കാൻ ധാരാളം സമയം കിട്ടി. ഞാൻ എല്ലാവർക്കുംവേണ്ടി പ്രാർത്ഥിച്ചു. ഭീകരാക്രമണദിവസം തനിക്കൊപ്പം വയോധികസദനത്തിലുണ്ടായിരുന്ന സിസ്റ്റർ സാലിയുടെ വിവരങ്ങളും ഫാ. ടോം ചോദിച്ചറിഞ്ഞതായി ഫാ. തോമസ് സെബാസ്റ്റ്യൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP