Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴ മാണിയെന്ന് വിളിച്ച ഇടതു സഖാക്കൾക്ക് മാണി വീണ്ടം മാണി സാറായി! അന്വേഷണം ഉഴപ്പിയതോടെ വിജിലൻസിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി; 'പുതിയ തെളിവുകൾ ഉണ്ടെങ്കിൽ ഉടൻ ഹാജരാക്കണം; ഇല്ലെങ്കിൽ കേസ് അവസാനിപ്പിക്കും'

കോഴ മാണിയെന്ന് വിളിച്ച ഇടതു സഖാക്കൾക്ക് മാണി വീണ്ടം മാണി സാറായി! അന്വേഷണം ഉഴപ്പിയതോടെ വിജിലൻസിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി; 'പുതിയ തെളിവുകൾ ഉണ്ടെങ്കിൽ ഉടൻ ഹാജരാക്കണം; ഇല്ലെങ്കിൽ കേസ് അവസാനിപ്പിക്കും'

കൊച്ചി: ബാർകോഴക്കേസിൽ വിജിലൻസിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ തെളിവുകൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ കേസ് തീർപ്പാക്കുമെന്നുമാണ് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.

ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഫോൺ സംഭാഷണവും അതിൽ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയും അടക്കമുള്ള തെളിവുകൾ ഉണ്ടെന്നാണ് വിജിലൻസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. മുന്നണി ബന്ധം വിട്ടു നിൽക്കുന്ന കെ എം മാണിയെ ഇടതു പക്ഷത്തേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൽ ശക്തമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് ബാർകോഴ കേസിലെ അന്വേഷണവും നീണ്ടുപോയത്.

നേരത്തെയും ബാർകോഴ കേസിൽ കടുത്ത വിമർശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. ബാർ കോഴക്കേസിൽ വിജിലൻസിന് ഇരട്ട ത്താപ്പാണെന്നാണ് വിമർശനമാണ്‌നേരത്തെ കോടതി ഉയർത്തിയത്. ബാർ കോഴയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ വിജിലൻസ് കോടതിയിൽ നടക്കുന്ന് കേസ് എഴുതിത്ത്തള്ളണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു ഇതാണ് നേരത്തെ വിമർശനത്തിന് ഇടയാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP