Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യം എത്തിച്ചുനൽകുന്നതിന് കടത്തൽകാരൻ കൂടുതൽ തുക ആവശ്യപ്പെട്ടത് വിൽപ്പനക്കാരന് തീരെ ഇഷ്ടമായില്ല; കൊച്ചിയിൽ മദ്യവിൽപ്പനക്കാരനും കടത്തൽകാരനും തമ്മിൽ നടുറോഡിൽ പൊരിഞ്ഞ അടി: സംഭവം കൈവിട്ടു പോയപ്പോൾ നാട്ടുകാർ പൊലീസിൽ അറിയിച്ചു; കൊച്ചിയിൽ വൈറലായ ഇടിയുടെ വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

മദ്യം എത്തിച്ചുനൽകുന്നതിന് കടത്തൽകാരൻ കൂടുതൽ തുക ആവശ്യപ്പെട്ടത് വിൽപ്പനക്കാരന് തീരെ ഇഷ്ടമായില്ല; കൊച്ചിയിൽ മദ്യവിൽപ്പനക്കാരനും കടത്തൽകാരനും തമ്മിൽ നടുറോഡിൽ പൊരിഞ്ഞ അടി: സംഭവം കൈവിട്ടു പോയപ്പോൾ നാട്ടുകാർ പൊലീസിൽ അറിയിച്ചു; കൊച്ചിയിൽ വൈറലായ ഇടിയുടെ വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മദ്യവിൽപ്പനക്കാരനും കടത്തൽകാരനും തമ്മിൽ നടുറോഡിൽ പൊരിഞ്ഞ അടി. ഹരം മൂത്ത് കാണികളും കൂടി. ബലാബലം മുറുകിയപ്പോൾ ഇരുവരും പിടിയിൽ നിൽക്കില്ലന്ന് ബോദ്ധ്യമായി. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം നൽകി. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും 'ഏറ്റെടുത്തതോടെ 'രംഗം ശാന്തം.

കൊച്ചി-ധനുഷ്‌കോടി ദേശിയപാതയിലെ തലക്കോട് പുത്തൻകുരിശ് കവലയിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു കാണികളിൽ കൗതുകവും ഭീതിയുമുണർത്തിയ സംഭവ പരമ്പരകൾ അരങ്ങേറിയത്. കൊടുത്തും കൊണ്ടും ഇരുവരും ഏറെ നേരം 'ചുറ്റിക്കളിച്ചു'. ഒടുവിൽ നാട്ടുകാരിൽ ചിലർ തടസ്സം പിടിക്കാനെത്തിയെങ്കിലും ഇരുവരും വകവച്ചില്ല. തുടർന്നാണ് ഇക്കൂട്ടർ പൊലീസിൽ വിവരമറിയിച്ചത്. രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.

മദ്യം എത്തിച്ചുനൽകുന്നതിന് കടത്തൽകാരൻ കൂടുതൽ തുക ആവശ്യപ്പെട്ടപ്പോൾ വിൽപ്പനക്കാരൻ നൽകാൻ തയ്യാറാവാതിരുന്നതാണ് തമ്മിൽ തല്ലിൽ കലാശിച്ചതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

പ്രദേശത്ത് രാവിലെ മുതൽ അനധികൃത മദ്യവില്പനയും കഞ്ചാവ് വിൽപനയും നടക്കുന്നുണ്ടെന്നും വിവരം പല പ്രാവശ്യം എക്‌സൈസ്, പൊലീസ് അധികൃതരെ അറിയിച്ചിട്ടും നടപടികളില്ലന്നും നാട്ടുകാർ ആരോപിക്കുന്നു. ഒരിക്കൽ ഇവിടെയെത്തിയ എക്‌സൈസ് സംഘം കഞ്ചാവ് വില്പനക്കാരനെ തിരഞ്ഞ് പിടിച്ച് ഇൻഫോർമറാക്കിയെന്നും വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നും ഇവർ ചൂണ്ടിക്കാട്ടി.

സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾ സ്ഥിരമായി തലക്കോട്, പുത്തൻകുരിശ് പ്രദേശങ്ങളിൽ എത്തി കഞ്ചാവ് വാങ്ങിപ്പോകുന്നുണ്ട്. ഇവിടങ്ങളിൽ തെരുവ് വിളക്കുകൾ തകരാറിലായിട്ട് നാളുകളായി. ഇതിന് പിന്നിൽ അനധികൃത മദ്യവിൽപ്പനക്കാരും കഞ്ചാവ് വിൽപ്പനക്കാരുടെയും ഇടപെടലുണ്ടോ എന്നകാര്യത്തിൽ പ്രദേശവാസികൾക്ക് സംശയമുണ്ട്.

പുത്തൻകുരിശ്, തലക്കോട് കവലകളിൽ ബസ്സിറങ്ങി പോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നേരെ മദ്യപന്മാരുടെ തെറിയഭിഷേകം പതിവാണ്. മദ്യവില്പന വില്പനക്കാർക്കും കഞ്ചാവ് വില്പനക്കാർക്കും എതിരെ നടപടിയെടുക്കാത്ത പൊലീസ്, എക്‌സൈസ് അധികൃതരുടെ നിലപാടുകൾക്കെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP