Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരുവുനാടകത്തിന്റ ദൃശ്യങ്ങൾ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിലാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം; സംഘപരിവാറിനെതിരേ ഡിവൈഎഫ്‌ഐ നിയമനടപടിക്ക് ഒരുങ്ങുന്നു; സീ ന്യൂസിന്റേതെന്ന പേരിൽ പ്രചരിച്ച ദൃശ്യങ്ങൾ വിവാദത്തിൽ

തെരുവുനാടകത്തിന്റ ദൃശ്യങ്ങൾ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിലാക്കി സോഷ്യൽ മീഡിയയിൽ പ്രചരണം; സംഘപരിവാറിനെതിരേ ഡിവൈഎഫ്‌ഐ നിയമനടപടിക്ക് ഒരുങ്ങുന്നു; സീ ന്യൂസിന്റേതെന്ന പേരിൽ പ്രചരിച്ച ദൃശ്യങ്ങൾ വിവാദത്തിൽ

മലപ്പുറം ജില്ലയിലെ കാളികാവിൽ അവതരിപ്പിച്ച തെരുവ് നാടകത്തിന്റെ ദൃശ്യമാണ് രാഷ്ട്രവാദി സീ ന്യൂസ് എന്ന ഫേസ്‌ബുക്ക് ഐഡിയിൽ നിന്നും പ്രചരിച്ചത്. പട്ടാപ്പകൽ നടുറോഡിൽ കേരളത്തിലെ 'ഇടതുപക്ഷ മുസ്ലിങ്ങൾ' ആർഎസ്എസ് അനുഭാവിയായ 'ഹിന്ദുസ്ത്രീയെ' കൊല്ലുന്നു എന്നാണ് അതിലെ സന്ദേശം. സംഘപരിവാർ് അജൻഡകൾക്കെതിരേ ഡിവൈഎഫ്ഐ നടത്തിയ തെരുവുനാടകത്തിലെ ദൃശ്യങ്ങളാണ് കൊലപാതകമാക്കി മാറ്റിയത്. ഒരു പ്രത്യേക മത വിഭാഗത്തിനെതിരേയുള്ള പ്രചരണമായ വിദ്വേഷപ്രചരണമാണിതെന്നാണ് ഡി വൈഎഫ്് ഐ ആരോപിക്കുന്നത്.

ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളുടെ ഭാഗമായിട്ടാണ് തെരുവുനാടകം അവതരിപ്പിച്ചത്. തിരക്കേറിയ നഗരത്തിൽ കാർ തടഞ്ഞു നിർത്തി വനിതയെ അപമാനിക്കുന്നതും വെടിവെച്ചു കൊല്ലുന്നതുമാണ് നാടകത്തിൽ ചിത്രീകരിച്ചത്. പ്രത്യേക മേക്കപ്പുകളോ പ്‌ളാറ്റ്‌ഫോമോ ഇല്ലാതെ നടുറോഡിൽ അവതരിപ്പിച്ച നാടകം കാലികമായ പ്രമേയം കൊണ്ടുതന്നെ ശ്രദ്ധേയമായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ചാണ് സീ ന്യൂസിന്റേതെന്ന പേരിൽ സംഘപരിവാറിനായി നുണ പ്രചരണം നടത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്.

സോഷ്യൽമീഡിയയിൽ അതിവേഗം ഈ ചിത്രങ്ങൾ പടർന്നു. പ്രത്യേകിച്ചും സംഘപരിവാർ അനുകൂല ഗ്രൂപ്പുകളിൽ ഇതിന് വ്യാപക പ്രതിഷേധവുമുണ്ടായി. കേരളത്തിനു പുറത്തും ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് നുണപ്രചരണം നടത്തി.

നാടകത്തിലെ പ്രധാനവേഷം അഭിനയിച്ചത് ഡിവൈഎഫ്ഐ കാളികാവ് മേഖലാ സെക്രട്ടറി കൂടിയായ സി.ടി സക്കറിയയാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകങ്ങൾക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് നാടകത്തിൽ സക്കറിയ ആരോപിക്കുന്ന രംഗവും സീ ന്യൂസ് വീഡിയോയിൽ ഉണ്ട്. വിദ്വേഷ വാർത്ത ചമയ്ക്കലിനെതിരെ സിപിഐഎം നേതാക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന നേതാക്കളുമായി ആലോചിച്ച് നിയമനടപടി കൈക്കൊള്ളാനാണ് ഡിവൈ എഫ്‌ഐ തീരുമാനം.

നുണപ്രചരണത്തെ അപലപിച്ച് എം ബി രാജേഷും രംഗത്തെത്തി. ഇതാണോ മാധ്യമപ്രവർത്തനമെന്നും ജെഎൻയുവിലെ ദേശദ്രോഹ മുദ്രാവാക്യത്തിന്റെ വ്യാജ വീഡിയോ നിർമ്മിച്ചതും ഇതേ സീ ന്യൂസ് തന്നെയാണെന്നും സിപിഐഎം എംപിയായ എം.ബി രാജേഷ് ആരോപിച്ചു. സംഭവം കയ്യോടെ പിടിക്കപ്പെട്ടപ്പോൾ ഒരു മാപ്പുപോലും പറയാതെ കള്ള വാർത്ത(?) മുക്കിയതായും എം പി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP