Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോഹൻലാലിന്റേതാണ് ചോദ്യം 'ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?' 'ഇനിയും പ്രശ്‌നങ്ങളുണ്ടായാൽ അത് താങ്ങാനാവില്ല എന്നു മറുപടിപറഞ്ഞപ്പോൾ സിദ്ദിഖിന് മാത്രമേയുള്ളോ പ്രശ്‌നങ്ങൾ. ഇതിനെക്കാളും പ്രശ്‌നങ്ങൾ നേരിടുന്ന ആളുകൾ ഇവിടെ ജീവിക്കുന്നില്ലേ എന്നു മറുചോദ്യം; പിന്നീടുള്ള ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു; നടൻ സിദ്ദിഖിന്റ കുറിപ്പ്

മോഹൻലാലിന്റേതാണ് ചോദ്യം 'ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?' 'ഇനിയും പ്രശ്‌നങ്ങളുണ്ടായാൽ അത് താങ്ങാനാവില്ല എന്നു മറുപടിപറഞ്ഞപ്പോൾ സിദ്ദിഖിന് മാത്രമേയുള്ളോ പ്രശ്‌നങ്ങൾ. ഇതിനെക്കാളും പ്രശ്‌നങ്ങൾ നേരിടുന്ന ആളുകൾ ഇവിടെ ജീവിക്കുന്നില്ലേ എന്നു മറുചോദ്യം;  പിന്നീടുള്ള ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു; നടൻ സിദ്ദിഖിന്റ കുറിപ്പ്

മോഹൻലാൽ തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ പ്റ്റിയാണ് നടൻ സിദ്ദിഖ് കുറിപ്പെഴുതിയിരിക്കുന്നത്. ഭാര്യയുടെ മരണശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന തന്നെ തിരിച്ചു കൊണ്ടുവന്നത് മോഹൻലാലിന്റെ വാക്കുകളായിരുന്നു എന്നാണ് സിദ്ദിഖ് വെളിപ്പെടുത്തുന്നത്. കഠിനമായ വേദനകളെ മറക്കാൻ പ്രേരിപ്പിച്ച ആ നിമിഷങ്ങളെ സിദ്ദിഖ് ഓർത്തെടുക്കുന്നു

ഭാര്യയുടെ മരണത്തോടുകൂടി ഞാൻ സിനിമയിൽ നിന്ന് ഏതാണ്ട് വിട്ടുനിൽക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിന്റെ വിളി. 'കന്മദത്തിൽ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ദിഖ് വന്ന് ചെയ്തുതരണം.' അതിന്റെ ആവശ്യമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. 'നിങ്ങൾ ഉൾവലിഞ്ഞ് നിൽക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും' ലോഹി ഉപദേശിച്ചു. അങ്ങനെ ഞാൻ മുംബയ്യിലെത്തി. അവിടെയാണ് ലൊക്കേഷൻ. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താൻ. ലാലിനോടൊപ്പം അദ്ദേഹത്തിന്റെ വണ്ടിയിലാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങൾ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിന്റെ ആ ചോദ്യം. 'ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?' 'ഇനിയോ?' 'ഇനി എന്താ കുഴപ്പം.' 'ഇനിയും പ്രശ്‌നങ്ങളുണ്ടായാൽ അത് താങ്ങാനാവില്ല.' 'ഒരാളുടെ ജീവിതത്തിൽ എന്നും പ്രശ്‌നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ദിഖിന് മാത്രമേയുള്ളോ പ്രശ്‌നങ്ങൾ. ഇതിനെക്കാളും പ്രശ്‌നങ്ങൾ നേരിടുന്ന ആളുകൾ ഇവിടെ ജീവിക്കുന്നില്ലേ.' ലാൽ തുടർന്നു. 'ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മൾ ജനിക്കുമ്പോൾ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആർക്കും മാറ്റിമറിക്കാനുമാകില്ല.' ലാലിന്റെ വാക്കുകൾ എന്റെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു. അതുവരെ ഞാൻ തലയിൽ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്‌നമുണ്ടായപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാൻ പോലും ഞാൻ ഭയന്നു. പക്ഷേ ഈ മനുഷ്യൻ എന്റെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP