Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെഎൻയുവിന് പിന്നാലെ ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലും എബിവിപിക്ക് തിരിച്ചടി; പ്രസിഡന്റ് പദവിയടക്കം പിടിച്ചടക്കി കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുഐക്ക് ഉഗ്രൻ തിരിച്ചുവരവ്; മോദിയുടെ അച്ഛാദിൻ എന്ന കപടവാഗ്ദാനം യുവാക്കൾ തള്ളിക്കളഞ്ഞെന്ന് കോൺഗ്രസ്; ഇടതുസഖ്യവുമായി ഒത്തുകളിച്ചാണ് എൻഎസ്‌യുഐയുടെ നേട്ടമെന്ന് എബിവിപി

ജെഎൻയുവിന് പിന്നാലെ ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലും എബിവിപിക്ക് തിരിച്ചടി; പ്രസിഡന്റ് പദവിയടക്കം പിടിച്ചടക്കി കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുഐക്ക് ഉഗ്രൻ തിരിച്ചുവരവ്; മോദിയുടെ അച്ഛാദിൻ എന്ന കപടവാഗ്ദാനം യുവാക്കൾ തള്ളിക്കളഞ്ഞെന്ന് കോൺഗ്രസ്; ഇടതുസഖ്യവുമായി ഒത്തുകളിച്ചാണ് എൻഎസ്‌യുഐയുടെ നേട്ടമെന്ന് എബിവിപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ, കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്‌യുഐക്ക് വമ്പൻ തിരിച്ചുവരവ്.ഏതാനും വർഷങ്ങളായുള്ള എ.ബി.വി.പിയുടെ അപ്രമാദിത്വം അവസാനിപ്പിച്ചാണ് എൻ.എസ്.യു.ഐ രണ്ട് ഉന്നത് സ്ഥാനങ്ങൾ പിടിച്ചടക്കിയത്. 2012 ന് ശേഷം ഇതാദ്യമായി പ്രസിഡന്റ് പദവി എൻ.എസ്.യു.ഐ തിരിച്ചുപിടിച്ചു.സ്ഥാനമൊഴിയുന്ന പാനലിൽ മൂന്ന്സഥാനങ്ങളുണ്ടായിരുന്ന

എ.ബിവിപിക്ക് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തെരഞ്ഞെടുപ്പ് നടന്ന പ്രസിഡണ്ട് സീറ്റടക്കമുള്ള നാല് പ്രധാന സീറ്റുകളിലും എ.ബി.വി.പി പരാജയപ്പെട്ടു.ജെഎൻയുവിലെ വൻതോൽവിക്ക് ശേഷമുള്ള പരാജയം എബിവിപിക്ക് വൻ തിരിച്ചടിയായി.

2007 മുതൽ ഡൽഹി സർവകലാശാലയിൽ എ.ബി.വി.പിയാണ് യൂണിയൻ നയിക്കുന്നത്. ജെ.എൻ.യു തെരഞ്ഞെടുപ്പിന് പിന്നാലെ ഡൽഹിയിലും അടിപതറിയതോടെ എ.ബി.വി.പി പ്രതിരോധത്തിലായിരിക്കുകയാണ്.എൻ.എസ്.യു.ഐയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ റോക്കി തുഷീദ് എ.ബി.വി.പിയുടെ രജത് ചൗധരിയെ പരാജയപ്പെടുത്തി. വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എൻ.എസ്.യു.ഐയുടെ സ്ഥാനാർത്ഥികൾക്കാണ് വിജയം.

കുണാൽ സെഹ്‌റാവത്ത് (വെസ് പ്രസിഡന്റ, എൻ.എസ്.യു.ഐ) നികുഞ്ച് മക്വാന( സെക്രട്ടറി, എ.ബി.വി.പി) പങ്കജ് കേസരി(ജോ.സെക്രട്ടറി,എ.ബി.വി.പി)എന്നിവരാണ് മത്സരിച്ചു ജയിച്ചവർ. എ.ബി.വി.പിയുടെ രജത്ത് ചൗധരി, ഐസയുടെ പാറുൾ ചൗഹ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച രാജ ചൗധരി, അൽക്ക എന്നിവരാണ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് മത്സര രംഗത്തുണ്ടായിരുന്നത്.

ഇന്ന് രാവിലെ മുതലാണ് ഡൽഹി സർവകലാശാല തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിത്തുടങ്ങിയത്. ഡൽഹി കിങ്‌സ് വേ ക്യാമ്പിന് സമീപത്തെ കമ്മ്യൂണിറ്റി ഹാളിലാണ് വോട്ടെണ്ണൽ. സംഘർഷ സാധ്യത പരിഗണിച്ച് കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. 126 ബാലറ്റ് പെട്ടികളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡൽഹി സർവകലാശാല സ്റ്റുഡന്റ്‌സ് യൂണിയനിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്. സെക്രട്ടറി. ജോയിന്റ് സെക്രട്ടറി സ്ഥനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. സർവകലാശാലയ്ക്ക് കീഴിലെ 51 കോളേജുകളിൽ നിന്നായി 43 ശതമാനം വോട്ടാണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിലെ ജയം കോൺഗ്രസ് നേതാക്കൾ കൊണ്ടാടുകയാണ്. ഇത് പാർട്ടിയുടെ വൻതിരിച്ചുവരവാണെന്നും, നരേന്ദ്ര മോദിയുടെ അച്ഛാദിൻ അവസാനിക്കുന്നുവെന്നുമൊക്കെയാണ് പല നേതാക്കളുടെയും ട്വീറ്റ്.കഴിഞ്ഞ തവണ ജോയിന്റ് സെക്രട്ടറി പദം മാത്രം കിട്ടിയ എൻഎസ് യുഐക്ക് ഏതായാലും ആഘോഷിക്കാനുള്ള വകയുണ്ട്. രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ ജയത്തിന് ശേഷം ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിലെ എൻഎസ് യുഐയുടെ ജയം കൂടിയായതോടെ, യുവാക്കൾ മോദിയുടെ അച്ഛേദിൻ എന്ന കപടവാഗ്ദാനം തള്ളിക്കളഞ്ഞിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.ശശിതരൂർ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കളും എൻഎസ്‌യുഐയെ അഭിനന്ദിച്ചു.

എൻഎസ്‌യുഐ ഇടത് സഖ്യവുമായി ഒത്തുകളിച്ചാണ് ജയിച്ചുകയറിയതെന്ന് എബിവിപി ആരോപിച്ചു.ഇടതുസഖ്യം എൻഎസ്‌യുഐ ക്ക് ജയിക്കാൻ വേണ്ടി ഡമ്മി സ്ഥാനാർത്ഥികളെ നിർത്തിയെന്നും സംഘടന ആരോപിച്ചു.ജെഎൻയുവിൽ നാല് സീറ്റും കൈയടക്കിയ ഇടതുസഖ്യത്തിന്റെ വിജയത്തിന് ശേഷമുള്ള ഡൽഹി സർവകലാശാലയിലെ ജയം കോൺഗ്രസിന്റെ ആത്മവിശ്വാസം ഉയർത്തുന്നതാണ്.ജെഎൻയുവിൽ എൻഎസ യുഐക്ക് കിട്ടിയതിലേക്കാളേറെ വോട്ട് നോട്ടയ്ക്കാണ് കിട്ടിയതെന്നത് തന്നെ അവിടുത്തെ കോൺഗ്രസിന്റെ അവസ്ഥ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഡൽഹി സർവകലാശാലയിൽ ഇതിന് മുമ്പ് യൂണിയൻ തെരഞ്ഞെടുപ്പ് എൻഎസ് യുഐ തൂത്ത് വാരിയത് 2007 ലാണ്. അതിന് ശേഷം സംഘടനയ്ക്ക് മോശം കാലമായിരുന്നു.2013 ൽ പ്രസിഡന്റ്, വൈസ്പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ എബിവിപി കൈയടക്കി. 2014 ലാകട്ടെ 18 വർഷത്തിലാദ്യമായി എബിവിപി നാല്സീറ്റുകളും സ്വന്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP