Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിക്ക് ഫാ.ടോം ഉഴുന്നാലിൽ നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്; വൈദികനുമായി സംസാരിച്ചെന്നും മന്ത്രിയുടെ ട്വീറ്റ്; മോചനത്തിന് നടപടിയെടുത്ത യെമനും ഒമാനും ഇന്ത്യ നന്ദി അറിയിച്ചതായും സുഷമ സ്വരാജ്

പ്രധാനമന്ത്രിക്ക് ഫാ.ടോം ഉഴുന്നാലിൽ നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്; വൈദികനുമായി സംസാരിച്ചെന്നും മന്ത്രിയുടെ ട്വീറ്റ്; മോചനത്തിന് നടപടിയെടുത്ത യെമനും ഒമാനും ഇന്ത്യ നന്ദി അറിയിച്ചതായും സുഷമ സ്വരാജ്

ന്യൂഡൽഹി: യമനിൽ ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വത്തിക്കാനിലുള്ള ഫാ.ടോം തന്നോട് സംസാരിച്ചതായും സുഷമാ സ്വരാജ് ട്വിറ്റററിലൂടെ അറിയിച്ചു.

ഭീകരരിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടികളിൽ കേന്ദ്രസർക്കാരിനും പ്രത്യേകിച്ച് പ്രധാനമന്ത്രിക്കും ഫാദർ  ഉഴുന്നാലിൽ നന്ദി പറഞ്ഞുവെന്നാണ് സുഷമാ സ്വരാജ് ട്വിറ്ററിൽ കുറിച്ചത്.

തനിക്കുവേണ്ടി പ്രാർത്ഥിക്കുകയും മോചനത്തിനായി ശ്രമങ്ങൾ നടത്തിയ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായി മന്ത്രി പറഞ്ഞു. മോചനത്തിന് നടപടിയെടുത്ത യെമനും ഒമാനും ഇന്ത്യ നന്ദി അറിയിച്ചതായും സുഷമ സ്വരാജ് പറഞ്ഞു. മന്ത്രിയുടെ മൂന്നു ട്വീറ്റുകളാണ് ഇന്ന് ഇതേപ്പറ്റി ഉണ്ടായത്.

ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയില്ലെന്ന് കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. നിശ്ശബ്ദവും നയപരവുമായ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങും കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനവും പറഞ്ഞു.

ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിൽ നന്ദി അറിയിച്ച് വത്തിക്കാനും രംഗത്തെത്തി . സലേഷ്യൻ സഭയുടെ റോമിലെ ആസ്ഥാനത്ത് ചികിൽസയിലാണ് ഫാ.ടോം ഉഴുന്നാലിൽ ഇപ്പോൾ. നാട്ടിലേയ്ക്ക് മടങ്ങുന്നത് അദ്ദഹത്തിന്റ ഇഷ്ടപ്രകാരമായിരിക്കുമെന്നാണ് വിദേശമന്ത്രാലയം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP