Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ഹൈക്കോടതിക്ക് സംശയം; കരാർ പ്രകാരം ആദ്യത്തെ നാൽപ്പത് വർഷത്തേക്ക് സർക്കാറിന് പദ്ധതിയിൽ നിന്ന് ലാഭമുണ്ടാകില്ല; കരാറിൽ കേരളത്തിനുള്ള നേട്ടമെന്തെന്നും ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ ഹൈക്കോടതിക്ക് സംശയം; കരാർ പ്രകാരം ആദ്യത്തെ നാൽപ്പത് വർഷത്തേക്ക് സർക്കാറിന് പദ്ധതിയിൽ നിന്ന് ലാഭമുണ്ടാകില്ല; കരാറിൽ കേരളത്തിനുള്ള നേട്ടമെന്തെന്നും ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച് സംശയങ്ങളുന്നയിച്ച് ഹൈക്കോടതി. വിഴിഞ്ഞം കരാർ കൊണ്ട്  സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

കരാർ ഏകപക്ഷീയമായാണോ ഒപ്പിട്ടതെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. വ്യവസ്ഥകളിൽ ഇപ്പോഴും അവ്യക്തത നില നിൽക്കുകയാണ്. കരാർ പ്രകാരം ആദ്യത്തെ നാൽപ്പത് വർഷത്തേക്ക് സംസ്ഥാന സർക്കാറിന് പദ്ധതിയിൽ നിന്ന് ലാഭമുണ്ടാകില്ല. ഇതുസംബന്ധിച്ച സി.എ.ജി റിപ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും കോടതി നിരീക്ഷിച്ചു.

കരാർ കൊണ്ട് സംസ്ഥാനത്തിനുണ്ടായ വാണിജ്യപരമായ നേട്ടങ്ങളും കോട്ടങ്ങളും എന്താണെന്ന് സർക്കാർ വിശദീകരിക്കണമെന്ന് നിർദേശിച്ച കോടതി എന്തിനാണ് ഏകപക്ഷീയമായി ഇത്തരമൊരു കരാർ സംസ്ഥാന സർക്കാർ ഒപ്പിട്ടതെന്നും ചോദിച്ചു.

വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യങ്ങൾ എതിരാണെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എൻ.കെ.സലീം സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഗൗരവകരമായ പരാമർശങ്ങൾ നടത്തിയത്.

വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യങ്ങൾക്കെതിരാണെന്ന സിഎജിയുടെ കണ്ടെത്തലുകളെക്കുറിച്ച് കമ്മീഷനെ വച്ച് അന്വേഷണം നടത്തിയ സർക്കാർ കമ്മീഷൻ റിപ്പോർട്ടിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കണം. ആദ്യ നാൽപ്പത് വർഷം കൊണ്ട് കേരളത്തിന് കാര്യമായ ഗുണമില്ലെന്നും കേരളത്തിന്റെ ഭാവി തുലാസിലാക്കുന്ന കരാറാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇതേക്കുറിച്ചുള്ള വിശദമായ മറുപടി ഈ മാസം 25-ന് നൽകണമെന്നാണ് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് അദാനി ഗ്രൂപ്പുമായി ഏഴായിരം കോടി രൂപയുടെ വിഴിഞ്ഞം തുറമുഖ കരാർ ഒപ്പുവെച്ചത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP