Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഥേർ പാഞ്ജലിയും ബൈസിക്കിൾ തീവ്‌സും സെവൻ സമുറായിയും ഉൾപ്പടെയുള്ള ക്‌ളാസിക് സിനിമകളുടെ പ്രിന്റുകൾ കാണാനില്ല; പൂനൈ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ നിന്ന് പതിനായിരത്തോളം സിനിമകൾ നഷ്ടമായി; മഹാത്മജിയുടെ അപൂർവ്വ ദൃശ്യങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ അമൂല്യ ദൃശ്യങ്ങളും നഷ്ടപ്പെട്ടു; അന്തരിച്ച പി കെ നായരുടെ ജീവിതത്തോളം നീണ്ട അദ്ധ്വാനം പാഴാവുന്നു

പഥേർ പാഞ്ജലിയും ബൈസിക്കിൾ തീവ്‌സും സെവൻ സമുറായിയും ഉൾപ്പടെയുള്ള ക്‌ളാസിക് സിനിമകളുടെ പ്രിന്റുകൾ കാണാനില്ല; പൂനൈ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ നിന്ന് പതിനായിരത്തോളം സിനിമകൾ നഷ്ടമായി; മഹാത്മജിയുടെ അപൂർവ്വ ദൃശ്യങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ അമൂല്യ ദൃശ്യങ്ങളും നഷ്ടപ്പെട്ടു; അന്തരിച്ച പി കെ നായരുടെ ജീവിതത്തോളം നീണ്ട അദ്ധ്വാനം പാഴാവുന്നു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പൂനൈ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ നിന്ന് പതിനായിരത്തോളം സിനിമകളുടെ പ്രിന്റുകൾ കാണാനില്ല, അരലക്ഷത്തോളം ഫിലിം റീലുകളാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. സത്യജിത് റേയുടെ പഥേർ പാഞ്ജലി, അപരാജിതോ, ചാരുലത, മെഹബൂബ് ഖാന്റെ മദർ ഇന്ത്യാ, ഗുരുദത്തിന്റെ കാഗസ് കേ ഫൂൽ, രാജ്കപൂറിന്റെ മരാ നാം ജോക്കർ, ആവാര എന്നിവയുടെ പ്രിന്റുകൾ ഉൾപ്പടെയാണ് ആർക്കൈവ്‌സിൽ നിന്ന് നഷ്ടമായത്.

ഇതു കൂടാതെ ലോക ക്‌ളാസിക്കുകളുടെ അപൂർവ്വ പ്രിന്റുകളും നഷ്ടമായി. സർജി അസൻസ്റ്റീന്റ ബാറ്റി്ൽഷിപ് പോട്ടെംകിൻ, വിറ്റോറിയോ ഡിസീക്കയുടെ ബൈസിക്കിൾ തീവ്‌സ്, അകീര കുറസോവയുടെ സെവൻ സാമുറായ്, റോമാൻ പോളാൻസ്‌ക്കിയുടെ നൈഫ് ഇൻ ദ വാട്ടർ, ആന്ദ്രെ വാജെദെയുടെ ആഷസ് ആൻഡ് ഡയമണ്ട്‌സ് തുടങ്ങിയ ചിത്രങ്ങളും കാണാതായവയിൽ പെടുന്നു.

നാഷണൽ ആർക്കൈവ്‌സിൽ നി്ന്നുള്ള വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഇന്ത്യയിലെ ചലച്ചിത്ര ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ചിത്രങ്ങൾ നഷ്ടമായത് ഗൗരവമായ പിഴവും നിരുത്തരവാദപരമായ നടപടിയുമാണ്.

ചലച്ചിത്ര ചരിത്രത്തിലെ അമൂല്യ സ്വത്തായി പരിരക്ഷിപ്പെടുന്ന ചിത്രങ്ങളാണ് ഇവയൊക്കെ. നിശ്ശബ്ദകാലത്തെ സിനിമകൾ ഉൾപ്പെടെ ഉള്ള ചിത്രങ്ങൾ ഈ ആർക്കൈവ്‌സിൽ എത്തിച്ചത് വർഷങ്ങൾ നീണ്ട പ്രയത്‌നത്തിലൂടെയാണ്. വിദേശത്തും ഇന്ത്യയിലുമുള്ള ചലച്ചിത്രകാരന്മാരുടെ പ്രധാന ചിത്രങ്ങളുമുണ്ട്. ഇതിൽ പലതും വീണ്ടെടുക്കനാൻ കഴിയാത്ത ചിത്രങ്ങളാണ്. ഇന്ത്യയിലെയും വിദേശത്തുമുള്ള ചലച്ചിത്രകാരന്മാർക്കും വിദ്യാർത്ഥികൾക്കും ഇത് അമൂല്യമായ നിധിയായിരുന്നു.

സിനിമകൾക്കു പുറമേ ചരിത്രപ്രാധാന്യമുള്ള ദൃശ്യങ്ങളും ആർക്കൈവ്‌സിൽ നിന്നു നഷ്ടമായെന്നാണ് സൂചന. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ചരിത്ര പ്രധാന സംഭവങ്ങൾ, രാഷ്ട്രപിതാവ് മഹാത്മാഗാനധിയുടെ പാരീസ് സന്ദർശനം, ഇന്ത്യൻ നാ്ഷണൽ കോൺഗ്രസിന്റെ കറാച്ചി സമ്മേളനം, യു എസ് പ്രസിഡന്റ് റിച്ചാർഡ് നിക്‌സന്റെ ഇന്ത്യാ സന്ദർശനം തുടങ്ങിയ ചരിത്രത്തിലെ അപൂർവ്വമായ നിമിഷങ്ങളാണ് കെടുകാര്യസ്ഥത നിമിത്തം നാമാവശേഷമായത്.

ചലച്ചിത്രങ്ങളുടെ റീലുകൾ നഷ്ടപ്പെട്ടതു കൂടാതെ 1,112 സിനികൾ ഇതുവരെ രജിസ്റ്റർ ബുക്കിൽ രേഖപ്പെടുത്തിയിട്ടു പോലുമില്ല. ഇതിന്റെ അയ്യായിരത്തോളം റീലുകളാണ് അനാഥമായ രീതിയിൽ ആർക്കൈവ്‌സ് മന്ദിരത്തിലുള്ളത്.

ചലച്ചിത്രശേഖരം പരിരക്ഷിക്കുന്നതിനോടൊപ്പം പൂണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ചലച്ചിത്രസംബന്ധിയായ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഈ സ്ഥാപനം അവസരം നൽകുന്നു. ഒരു രാജ്യത്തിന്റെ സംസ്്ക്കാരത്തിന്റെ അമൂല്യമായ സ്വത്താണ് ചില ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കൊണ്ടും അലംഭാവം കൊണ്ടും നശിക്കുന്നത്.

എൻഎഫ്എഐയുടെ ഡയറക്ടറായ പ്രകാശ് മഗ്ദും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു. പക്ഷേ, ആർക്കൈവ്‌സിൽ ആവശ്യമായ സൗകര്യങ്ങളും ജീവനക്കാരുമില്ല എന്ന പരാതിയാണ് അദ്ദേഹം പറയുന്നത്. ഇതുകൊണ്ടു തന്നെ ചലച്ചിത്രങ്ങളും മറ്റു രേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി പാതി വഴിയി്ൽ ഇഴഞ്ഞാണ് നീങ്ങുന്നതെന്നും അദ്ദേഹം സമ്മതിക്കുന്നു.

ആർക്കൈവ്‌സിലെ ചിത്രങ്ങളെ ബാർ കോഡ് രേഖപ്പെടുത്തി സൂക്ഷിക്കാനുള്ള കരാർ ലഭിച്ചത് കാമിയോ ഡിജിറ്റൽ സിസ്റ്റംസ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിനായിരുന്നു. 2012ൽ തുടങ്ങിയ ഇവരുടെ ജോലി പൂർത്തീകരിച്ച് അവർ റിപ്പോർട്ടു നല്കിയപ്പോഴാണ് ആർക്കൈവ്‌സിന്റെ യ്ഥാർത്ഥ സ്ഥിതി പുറത്തു വരുന്നത്. ഒരുലക്്ഷത്തോളം റീലുകളിലായി ഇരുപതിനായിരത്തിലേറെ ചലച്ചിത്രങ്ങളും ഒട്ടേറ തിരക്കഥകളും പുസ്തകങ്ങളും അമ്പതിനായിരത്തോളം ചിത്രങ്ങളുമാണ് ഇവിടെയുള്ളത്.

ഇന്ത്യൻ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് 1964ൽ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെ വിവരസാങ്കേതികവിദ്യ - വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ആദ്യകാല ഇന്ത്യൻ ചലച്ചിത്രങ്ങളുടെ പ്രിന്റുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. മലയാളിയായ പി.കെ. നായരുടെ അധ്വാനഫലമായാണ് ഇങ്ങനെയൊരു സ്ഥാപനം രൂപംകൊണ്ടത്. വിവിധ കാരണങ്ങളാൽ നശിച്ചുപോകുമായിരുന്ന ആയിരക്കണക്കിന് ചലച്ചിത്രങ്ങൾ ഭാവി തലമുറയ്ക്കായി അദ്ദേഹം ആർക്കൈവ് ചെയ്തുവച്ചു. ഏതാണ്ട് മുപ്പതു വർഷക്കാലം അദ്ദേഹം ഫിലിം ആർക്കൈവ്‌സിന്റെ ഡയറക്ടറായി തുടർന്നു. 2016ൽ അന്തരിച്ച അദ്ദേഹത്തോടുള്ള കടുത്ത അനാദരം കൂടിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP