Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താരനിശയിൽ മുൻനിരയിൽ ഇരിപ്പിടം; പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കുള്ള ടാഗും അണിഞ്ഞു; തലശ്ശേരിയിലെ പുരസ്‌കാരദന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി വാങ്ങിയില്ല; കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

താരനിശയിൽ മുൻനിരയിൽ ഇരിപ്പിടം; പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കുള്ള ടാഗും അണിഞ്ഞു; തലശ്ശേരിയിലെ പുരസ്‌കാരദന ചടങ്ങിൽ പങ്കെടുക്കാൻ അനുമതി വാങ്ങിയില്ല; കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തലശ്ശേരിയിൽ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്ത സി.പി.എം നേതാവ് കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ.ഫസൽ വധക്കേസിൽ പ്രതിയായ രാജന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഈ ഉപാധിയോടെ ജാമ്യത്തിലിറങ്ങിയ രാജൻ ഇപ്പോൾ തിരുവനന്തപുരത്താണ് കഴിയുന്നത്.

കണ്ണൂർ ജില്ലാപഞ്ചായത്ത് അംഗമാണ് രാജൻ. എന്നാൽ, പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി ഇദ്ദേഹം കോടതിയിൽനിന്ന് വാങ്ങിയിരുന്നില്ല.തലശ്ശേരിയിൽ എൻ.ഡി.എഫ്. പ്രവർത്തകനായ ഫസൽ കൊല്ലപ്പെട്ട കേസിലെ എട്ടാം പ്രതിയാണു കാരായി രാജൻ. കേസിൽ പ്രതിയായിരിക്കെ രാജൻ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ചിരുന്നു.

കഴിഞ്ഞ ജൂണിലാണ് കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാൻ സിബിഐ. പ്രത്യേക കോടതി താത്കാലിക അനുമതി നൽകിയത്. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള അച്ചടിസ്ഥാപനത്തിൽ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാൽ തിരുവനന്തപുരത്തു താമസിക്കാൻ അനുവാദം വേണമെന്നു കാരായി രാജൻ കോടതിയോട് അപേക്ഷിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സർക്കാർ പരിപാടിയിലാണ് കാരായി രാജൻ സജീവമായി പങ്കെടുത്തത്. അവാർഡ് ദാനം കാണുന്നതിനു മുൻനിരയിൽതന്നെ ഇരിപ്പിടവും കിട്ടി. പ്രത്യേകം ക്ഷണിക്കപ്പെട്ടവർക്കു നൽകുന്ന ടാഗും അദ്ദേഹം അണിഞ്ഞിരുന്നു. സംഭവം വിവാദമായപ്പോൾ, കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനാണ് എത്തിയതെന്നായിരുന്നു കാരായി രാജന്റെ പ്രതികരണം.

2006 ഒക്ടോബറിലാണ് എൻഡിഎഫ് പ്രവർത്തകൻ ഫസൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് എറണാകുളം വിട്ട് തിരുവനന്തപുരത്തേക്കു പോകാൻ സിബിഐ കോടതി കാരായി രാജന് അനുമതി നൽകിയത്. പാർട്ടി പ്രസിദ്ധീകരണത്തിൽ പ്രൂഫ് റീഡറായി ജോലി ലഭിച്ചപ്പോഴായിരുന്നു ഇളവ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായതിനാൽ കോടതിയുടെ അനുമതിയോടെ ജില്ലാ പഞ്ചായത്തിന്റെ യോഗങ്ങളിൽ പങ്കെടുക്കാനും കഴിഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP