Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ എംബസികളിലെ ഉദ്യോഗസ്ഥരിൽ നിശ്ചിത ശതമാനം പേർ മലയാളം അറിയാവുന്നവരായിരിക്കണമെന്ന് മുഖ്യമന്ത്രി; നിർദ്ദേശം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വി കെ സിങ്; അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പിണറായി വിജയൻ

ഇന്ത്യൻ എംബസികളിലെ ഉദ്യോഗസ്ഥരിൽ നിശ്ചിത ശതമാനം പേർ മലയാളം അറിയാവുന്നവരായിരിക്കണമെന്ന് മുഖ്യമന്ത്രി; നിർദ്ദേശം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വി കെ സിങ്; അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ ലഭിക്കുന്ന പരാതികളിന്മേൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറഞ്ഞു. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസികളുടെ തട്ടിപ്പിനിരയാകുന്നവർ ധാരാളമുണ്ട്. അനധികൃതമായി വിദേശത്തേക്ക് ആളുകളെ എത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാൽ കർശന നടപടിയുണ്ടാവും. വിദേശത്ത് കേസുകളിൽ പെടുന്നവർക്ക് നിയമസഹായം ലഭ്യമാക്കണം. എംബസികളിലെ ഉദ്യോഗസ്ഥരിൽ ഒരു നിശ്ചിത ശതമാനം പേർ മലയാളം അറിയാവുന്നവരായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും കൂടുതൽ സഹകരിച്ചു പ്രവർത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജന. വി.കെ. സിങ് പറഞ്ഞു. പ്രവാസികൾക്കുവേണ്ടി ആദ്യമായി നോർക്ക വകുപ്പ് രൂപീകരിച്ച സംസ്ഥാനം കേരളമാണ്. അതിൽ സംസ്ഥാനത്തെ അഭിനന്ദിക്കുന്നു. എംബസികളിൽ മലയാളമറിയുന്നവരെ നിയമിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം പരിഗണിക്കും. വിദേശത്തു ജോലിക്കു പോകുന്നവർക്കുള്ള പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ ട്രെയിനിങ് കർശനമാക്കും. മിനിമം വേതനം ഉറപ്പാക്കാനും തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടാതിരിക്കാനും നടപടിയുണ്ടാവും. എംബസി ഉദ്യോഗസ്ഥരെക്കുറിച്ച് പരാതി ഉയർന്നാൽ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഓരോ ദിവസവും എത്തുന്ന പ്രവാസികളുടെ വിവരങ്ങൾ എംബസികൾ കൃത്യമായി രേഖപ്പെടുത്തിയാൽ വിദേശത്തുള്ളവരെക്കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടാവും. റിക്രൂട്ട്മെന്റ് ഏതു തൊഴിലുടമയ്ക്കു വേണ്ടിയാണോ, ആ തൊഴിലുടമയും എംബസിയും തമ്മിൽ ബന്ധപ്പെടുന്ന സാഹചര്യമുണ്ടാവണം. സർക്കാരിന്റെ പരിച്ഛേദമായ എംബസികൾ പൗരന് പൂർണ സംരക്ഷണം നൽകാൻ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ ജോലി സ്വപ്നം കാണുന്നവർ വിമാനം കയറുന്നതിനുമുമ്പ് തൊഴിൽ സുരക്ഷയെക്കുറിച്ചുകൂടി ആലോചിക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു
വീട്ടുജോലിക്കും മറ്റും എത്തുന്നവർക്ക് തൊഴിലുടമയിൽനിന്ന് ക്രൂര പീഡനങ്ങൾ നേരിടുന്ന സാഹചര്യം ഒഴിവാക്കാൻ തൊഴിലുടമകൾ തൊഴിലാളികളെ എംബസികളിൽനിന്ന് നേരിട്ട് കൂട്ടിക്കൊണ്ടുപോകുന്ന സാഹചര്യമുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച രീതിയിലുള്ള കുടിയേറ്റ നിയമം നമുക്ക് ആവശ്യമാണ്. വിമാനത്താവളങ്ങളിൽ കൃത്യമായ രജിസ്ട്രേഷൻ സംവിധാനങ്ങളുണ്ടാവണം. പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംഘടനാപ്രവർത്തകരും മറ്റും എംബസികളെ സമീപിക്കുമ്പോൾ ശല്യക്കാരെന്ന മട്ടിൽ പ്രവർത്തിക്കുന്ന എംബസി ഉദ്യോഗസ്ഥരുണ്ട്. അതുപാടില്ല. പ്രവാസികളുടെ അഭയസ്ഥാനമാണ് എംബസികൾ. അവിടെ ജോലി നോക്കുന്നവർ നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാകണം.

ഇതിനായി നിയമ രംഗത്ത് പ്രവർത്തിക്കുന്നവരെ ബന്ധപ്പെടുത്തി അനൗപചാരിക സംവിധാനമുണ്ടാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. വിദേശത്തേക്കു ജോലിക്കു പോകുന്നവർക്കായി പ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ ക്ലാസുകൾ ആരംഭിക്കുന്നതിനു കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. സ്‌കിൽ ഡവലപ്മെന്റിന് കേരളത്തിൽ പുതിയ കേന്ദ്രങ്ങൾ ആവശ്യമുണ്ട്. വിദേശങ്ങളിലെ തൊഴിൽ സാഹചര്യങ്ങളും തൊഴിൽ നിയമങ്ങളും കർക്കശമായിക്കൊണ്ടിരിക്കുകയാണ്. അപൂർവം ചിലയിടങ്ങളിൽ വംശീയ പ്രശ്നങ്ങളും കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ കൂടുതൽ ശ്രദ്ധ കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി വിദേശ കാര്യ മന്ത്രാലയവും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP