Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മീസൽസ് റൂബെല്ല വാക്‌സിനേഷൻ കാമ്പയിൻ ഒക്‌ടോബർ മൂന്നു മുതൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:മീസൽസ് റൂബെല്ല വാക്‌സിനേഷൻ കാമ്പയിൻ ഒക്‌ടോബർ മൂന്നു മുതൽ സംസ്ഥാനത്ത് ആരംഭിക്കും. ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. മീസൽസ്, റൂബെല്ല രോഗങ്ങൾക്കെതിരെ സൗജന്യമായി ഒറ്റ പ്രതിരോധ കുത്തിവയ്പാണ് നൽകുന്നത്. ഒൻപത് മാസം മുതൽ 15 വയസു വരെയുള്ള കുട്ടികൾക്കാണ് കുത്തിവയ്‌പെടുക്കുന്നത്.

കേരളത്തിൽ 75 ലക്ഷത്തോളം കുട്ടികൾക്ക് കുത്തിവയ്പ് നൽകും. സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ, അംഗൻവാടികൾ എന്നിവിടങ്ങളിലൂടെയാണ് വാക്‌സിനേഷൻ നടത്തുക. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കു പുറമെ എൻ. എച്ച്. എം, സാമൂഹ്യനീതി, മെഡിക്കൽ വിദ്യാഭ്യാസം, ആയുഷ്, ഹോമിയോ, തദ്ദേശസ്വയംഭരണം, ജില്ലാ ഭരണകൂടങ്ങൾ, ലയൺസ് കഌ്, ആരോഗ്യ മേഖലയിലെ വിവിധ സംഘടനകൾ തുടങ്ങി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് കാമ്പയിൻ നടത്തുന്നത്. കുട്ടികൾക്ക് വാക്‌സിൻ എടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങൾക്കിടയിൽ വിപുലമായ പ്രചാരണം നടത്താനും തീരുമാനിച്ചു. മന്ത്രിമാരായ ശൈലജ ടീച്ചറും പ്രൊഫ. സി. രവീന്ദ്രനാഥും ചേർന്ന് കാമ്പയിൻ പോസ്റ്ററുകൾ പ്രകാശനം ചെയ്തു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP