Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശരീരഭാരം കുറഞ്ഞപ്പോൾ പ്രമേഹത്തിനുള്ള മരുന്ന് നൽകി; അറബിയും അൽപം ഇംഗ്ലീഷും പറയുന്നവർ ഒരിക്കൽ പോലും മോശമായി പെരുമാറിയില്ല; മൂന്ന് തവണ താവളം മാറ്റിയത് കണ്ണ് കെട്ടിയും; ഐസിസ് തടവറയിലെ ഓർമ്മകൾ പങ്കുവച്ച് ഫാ ടോം ഉഴുന്നാലിൽ; ടോമച്ചൻ ഉടൻ കേരളത്തിലേക്ക് എത്തില്ലെന്ന് സൂചന

ശരീരഭാരം കുറഞ്ഞപ്പോൾ പ്രമേഹത്തിനുള്ള മരുന്ന് നൽകി; അറബിയും അൽപം ഇംഗ്ലീഷും പറയുന്നവർ ഒരിക്കൽ പോലും മോശമായി പെരുമാറിയില്ല; മൂന്ന് തവണ താവളം മാറ്റിയത് കണ്ണ് കെട്ടിയും; ഐസിസ് തടവറയിലെ ഓർമ്മകൾ പങ്കുവച്ച് ഫാ ടോം ഉഴുന്നാലിൽ; ടോമച്ചൻ ഉടൻ കേരളത്തിലേക്ക് എത്തില്ലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

വത്തിക്കാൻ സിറ്റി: ഫാ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയത് ഐസിസ് ഭീകരർ തന്നെ. അൽഖൈയ്ദയാണെന്ന സംശയങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ തന്നെ തട്ടിക്കൊണ്ട് പോയത് ഐസിസുകരാണെന്ന് ഉഴുന്നാലിൽ തന്നെ സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികൾക്കൊപ്പം ഇത്രനാൾ നീണ്ട ജീവിതത്തിൽ ഒരിക്കൽ പോലും താൻ മരണത്തെ ഭയപ്പെട്ടിരുന്നില്ലെന്ന് ഫാദർ പറഞ്ഞു. ഐസിസ് തടവറയിൽ കഴിഞ്ഞ ദിവസങ്ങളിലത്രയും താൻ മനസു കൊണ്ട് കുർബാന അർപ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

തന്നെ തട്ടിക്കൊണ്ട് പോയവർ ഒരിക്കൽ പോലും മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദ. ടോം ഉഴുന്നാൽ പറഞ്ഞു. എന്നാൽ തീവ്രവാദികളുടെ ക്യാന്പിലെ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരേ വസ്ത്രമായിരുന്നു തടവിൽ കഴിഞ്ഞ കാലമത്രയും ധരിച്ചത്. ശരീരഭാരം അധികമായി കുറഞ്ഞപ്പോൾ പ്രമേഹത്തിനുള്ള മരുന്ന് നൽകി. മൂന്ന് തവണ താവളം മാറ്റി. മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുന്‌പോൾ കണ്ണ് കെട്ടിയിരുന്നു എന്നും അദ്ദേഹം പറയുന്നു. തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികൾ താവളം മാറ്റി. പക്ഷേ ഓരോ തവണ സ്ഥലം മാറുമ്പോഴും അവരെന്റെ കണ്ണുകെട്ടിയാണ് കൊണ്ടു പോയിരുന്നത്.

ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ചാപ്പലിൽ പ്രാർത്ഥനയ്ക്കിടെയാണ് കഴിഞ്ഞ വർഷം തീവ്രവാദികൾ തന്നെ തട്ടിക്കൊണ്ടു പോയത്. അറബിയും അൽപം ഇംഗ്ലീഷും സംസാരിക്കുന്നവരായിരുന്നു അവരെന്നും ഉഴുന്നാൽ പറയുന്നു. 2016 മാർച്ച് മൂന്നിനാണ് ഏദനിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികൾ എന്നെ തട്ടിക്കൊണ്ടു പോയത്. ആ കൂട്ടക്കൊല നടന്ന ആ രാത്രിക്ക് മുൻപുള്ള ദിവസം ചാരിറ്റി ഹൗസിന്റെ ഡയറക്ടറുമായി യെമനിലെ സംഘർഷാവസ്ഥയെക്കുറിച്ച് ഞാൻ സംസാരിക്കുകയുണ്ടായി. യുദ്ധഭൂമിയിൽ പ്രവർത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത് ജീവൻ പണയം വച്ചുള്ള കളിയാണെന്നും യേശുവിന് വേണ്ടി ഇവിടെ നമ്മുക്കെല്ലാം ഒരുമിച്ച് രക്തസാക്ഷിത്വം വഹിക്കാൻ സാധിച്ചാൽ അതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ എനിക്ക് യേശുവിന് വേണ്ടി ജീവിക്കണമെന്നായിരുന്നു അവിടെയുണ്ടായിരുന്നു പ്രായം കുറഞ്ഞ ഒരു കന്യാസ്ത്രീ പറഞ്ഞത്.... അത്ഭുതകരമെന്ന് പറയട്ടെ പിറ്റേന്ന് നടന്ന തീവ്രവാദി ആക്രമണത്തിൽ ആ യുവകന്യാസ്ത്രീ രക്ഷപ്പെടുകയും ചെയ്തു.-ഫാദർ പറയുന്നു. മോചിതനായ ഫാദർ ഉടൻ കേരളത്തിലെത്തില്ലെന്നാണ് സൂചന. ചികിൽസ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫാദർ നാട്ടിലെത്തു. രാമപുരത്തുള്ള ബന്ധുക്കളുമായി കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നില്ലെന്നാണ് ബന്ധുക്കളോട് ഫാദർ പറഞ്ഞത്.

വിവിധ രാജ്യങ്ങളുടേയും സംഘടനകളുടേയും വ്യക്തികളുടേയുമെല്ലാം ഇടപെടലുകൾക്കും പ്രാർത്ഥനകൾക്കും കാത്തിരിപ്പിനുമൊടുവിലാണ് ഉഴുന്നാൽ മോചിതനായത്. വത്തിക്കാൻ അഭ്യർത്ഥന പ്രകാരം ഒമാനാണ് ഐസിസുമായി സംസാരിച്ചത്. ഈ ഇടനില ചർച്ചയാണ് ഫലം കണ്ടത്. മോചനദ്രവം നൽകിയില്ലെന്ന് വത്തിക്കാനും സലേഷ്യൻ സഭയും പറയുന്നു. നിലവിൽ വത്തിക്കാനിലുള്ള ഫാ. ടോം ഉഴുന്നാൽ അവിടെ സലേഷ്യൻ സഭയു സംരക്ഷണയിലാണ് കഴിയുന്നത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനും മനസ്സിനും ശരീരത്തിനുമേറ്റ ആഘാതങ്ങളെ മറികടക്കാനും പുണ്യനഗരത്തിലെ വാസം ഫാദർ ഉഴുന്നാലിനെ സഹായിക്കുമെന്ന് സല്യേഷൻ നേതൃത്വം കരുതുന്നു.

ചൊവ്വാഴ്ച വൈകിട്ട് വത്തിക്കാനിൽ എത്തിയ ഉടൻ തന്നെ കാണാനെത്തിയവരോട് ടോം ഉഴുന്നാൽ പറഞ്ഞത് ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ്. കേരളീയ രീതിയിൽ പൊന്നാട അണിയിച്ചാണ് ഉഴുന്നാലിനെ സ്വാഗതം ചെയ്തത്. അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഭക്ഷണവും ഒരുക്കിയിരുന്നു. വത്തിക്കാനിൽ എത്തിയ ഉടൻ തന്നെ ചാപ്പലിൽ ചെന്ന് പ്രാർത്ഥിക്കാനും കുർബാന അർപ്പിക്കാനുമുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും ചികിത്സയ്ക്കും പരിശോധനകൾക്കും വിധേയനാവേണ്ടിയിരുന്നതിനാൽ അത് അനുവദിച്ചില്ല. എന്നാൽ കുമ്പസാരിക്കണമെന്ന ആവശ്യം അനുവദിച്ചു. മാർപ്പാപ്പയുമായും കൂടിക്കാഴ്ച നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP