Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധാറില്ലാത്ത പ്രവാസികൾക്ക് ഇനി നാട്ടിൽ നിന്ന് വധുവിനെ കിട്ടില്ല; യുവതികളെ പറ്റിച്ച് മുങ്ങുന്ന വിരുതന്മാരെ പിടിക്കാൻ പുതിയ നീക്കവുമായി സുഷമാ സ്വരാജ്; ഗാർഹിക പീഡന പരാതികളും വിദേശകാര്യമന്ത്രാലയത്തെ അലട്ടുന്നു; പ്രവാസികൾക്ക് ഇനി കല്ല്യാണം കഴിക്കാൻ ആധാർ വേണ്ടിവരും

അധാറില്ലാത്ത പ്രവാസികൾക്ക് ഇനി നാട്ടിൽ നിന്ന് വധുവിനെ കിട്ടില്ല; യുവതികളെ പറ്റിച്ച് മുങ്ങുന്ന വിരുതന്മാരെ പിടിക്കാൻ പുതിയ നീക്കവുമായി സുഷമാ സ്വരാജ്; ഗാർഹിക പീഡന പരാതികളും വിദേശകാര്യമന്ത്രാലയത്തെ അലട്ടുന്നു; പ്രവാസികൾക്ക് ഇനി കല്ല്യാണം കഴിക്കാൻ ആധാർ വേണ്ടിവരും

ന്യൂഡൽഹി: പ്രവാസികൾക്ക് ഇനി കല്ല്യാണം കഴിക്കാൻ ആധാർ വേണ്ടിവരും. വിവാഹങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കാനാണ് തീരുമാനം. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഈ നീക്കവും മുന്നോട്ട് പോകുന്നത്. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് ഇതുസംബന്ധിച്ച ശുപാർശ നൽകിയിരുന്നു.

യുവതികൾ ഭർത്താവ് ഉപേക്ഷിക്കുന്ന സാഹചര്യവും ഗാർഹിക പീഡനവും അടക്കമുള്ളവ നേരിടേണ്ടിവരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണിത്. വിവാഹം ചെയ്ത് മുങ്ങുന്ന പ്രവാസികളെ പാഠം പഠിപ്പിക്കാനാണ് ഇത്. ഭാവിയിൽ ആധാറും പാസ്‌പോർട്ടുമായി ലിങ്ക് ചെയ്യും. ഇതോടെ തന്നെ വിവാഹ ശേഷം മുങ്ങുന്നവരെ വേഗത്തിൽ കണ്ടെത്താനാകും. ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്കെല്ലാം ആധാർ നിർബന്ധമാക്കുകയും ലക്ഷ്യമാണ്.
വിവിധ രാജ്യങ്ങളുമായി ഏർപ്പെട്ടിട്ടുള്ള കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറുകളിൽ മാറ്റം വരുത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഗാർഹിക പീഡനക്കേസിൽ ഉൾപ്പെടുന്നവരെയും രാജ്യത്ത് എത്തിക്കാൻ കഴിയുംവിധം കരാറിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം.

നിലവിൽ പ്രവാസികൾ അടക്കമുള്ളവർക്ക് ആധാർ എടുക്കാൻ അവസരമുണ്ട്. പ്രവാസികളുടെ ആധാർ എന്റോൾമെന്റ് നീക്കവുമായി യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി മുന്നോട്ടുപോകുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ശുപാർശ. പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട ഗാർഹിക പീഡനക്കേസുകളിൽ ഇടപെടാൻ നിലവിൽ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്ര വനിതാ - ശുശുക്ഷേമ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

പലപ്പോഴും നോട്ടീസ് നൽകാൻപോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇത്തരം കേസുകളിൽ അന്വേഷണം നടത്തണമെന്നും സമിതി ശുപാർശ നൽകിയിട്ടുണ്ട്. 2005 നും 12 നും ഇടെ പ്രവാസി വിവാഹങ്ങളുമായി ബന്ധപ്പെട്ട 1300 കേസുകൾ എൻ.ആർ.ഐ സെല്ലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ വനിതാ കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP