Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോടതിയുടെ മേൽ നോട്ടത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ കമ്പ്യൂട്ടറിലെ വിവരങ്ങൾ നീക്കം ചെയ്തു; ദേരാ സച്ഛാ സൗദയുടെ ഐ.ടി മേധാവി അറസ്റ്റിൽ; ഇയാളിൽ നിന്ന് 60ഓളം ഹാർഡ് ഡിസ്‌കുകൾ അടക്കം നിരവഘധി രേഖകൾ പിടിച്ചെടുത്തു

കോടതിയുടെ മേൽ നോട്ടത്തിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ കമ്പ്യൂട്ടറിലെ വിവരങ്ങൾ നീക്കം ചെയ്തു; ദേരാ സച്ഛാ സൗദയുടെ ഐ.ടി മേധാവി അറസ്റ്റിൽ; ഇയാളിൽ നിന്ന് 60ഓളം ഹാർഡ് ഡിസ്‌കുകൾ അടക്കം നിരവഘധി രേഖകൾ പിടിച്ചെടുത്തു

ചണ്ഡീഗഡ്: പീഡന കേസിൽ 20 വർഷത്തെ ജയിൽ ശിക്ഷ ലഭിച്ചതിനെ തുടർന്ന് തടവിലായ ആൾദൈവം ഗുർമീത് റാം റഹീമിന്റെ ആശ്രമമായ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ മൂന്ന് പേർ അറസ്റ്റിലായി. ദേര സച്ഛാ സൗദയുടെ ഐ.ടി മേധാവി വിനീത് കുമാർ, ആഡംബര വാഹനത്തിന്റെ ഡ്രൈവർ, ദേര അംഗം എന്നിവരാണ് അറസ്റ്റിലായത്.

കോടതിയുടെ മേൽനോട്ടത്തിൽ ദേരാ ആസ്ഥാനത്ത് നടന്ന പരിശോധനയ്ക്ക് തൊട്ടുമുമ്പ് അവിടുത്തെ കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ നീക്കം ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ദേരയുടെ ഐ.ടി മേധാവി അറസ്റ്റിലായത്. വിനീത് കുമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 60 ഓളം ഹാർഡ് ഡിസ്‌കുകൾ കണ്ടെത്തിയതായി സിർസ പൊലീസ് സൂപ്രണ്ട് അശ്വിൻ ഷെൻവി മാധ്യമങ്ങളോട് പറഞ്ഞു.

പരിശോധനയ്ക്ക് തൊട്ടുമുമ്പ് ദേര ആസ്ഥാനത്തെ നിരവധി കമ്പ്യൂട്ടറുകളുടെ ഹാർഡ് ഡിസ്‌കുകൾ ഇളക്കിമാറ്റിയതായും സുപ്രധാന വിവരങ്ങൾ കമ്പ്യൂട്ടറുകളിൽ നിന്ന് നീക്കിയതായും കണ്ടെത്തിയിരുന്നു. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി ചുമതലപ്പെടുത്തിയ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ദേരാ ആസ്ഥാനത്തെ മൂന്ന് ദിവസം നീണ്ട പരിശോധന. ഐ.ടി മേധാവിയെ ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

ഗുർമീതിന് തടവുശിക്ഷ ലഭിച്ച ഓഗസ്റ്റ് 28 ന് ദേര ഉടമസ്ഥതയിലുള്ള ആഡംബര വാഹനം അഗ്‌നിക്കിരയായിരുന്നു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റം ചുമത്തിലാണ് ദേര ആസ്ഥാനത്തെ ഡ്രൈവറെ രാജസ്ഥാനിൽനിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ദേര അംഗമായ ഭാഗ് സിങ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 14 ലക്ഷംരൂപ ഇയാളിൽനിന്ന് പിടിച്ചെടുത്തു.

ദേരാ ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ രണ്ട് തുരങ്കങ്ങളും അനധികൃത പടക്ക നിർമ്മാണശാലയും അടക്കമുള്ളവ പൊലീസ് കണ്ടെത്തിയിരുന്നു. വനിതാ ഹോസ്റ്റലിലേക്ക് നീളുന്നതായിരുന്നു തുരങ്കങ്ങളിൽ ഒന്ന്. ഗുർമീത് റാം റങീം സിങ്ങ് ബലാസ്തംഗക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേരാ ആസ്ഥാനത്ത് കോടതി മേൽനോട്ടത്തിൽ പൊലീസ് പരിശോധന നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP