Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിൽ വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ മൂന്ന് വയസ്സുകാരനെ ആലിലക്കണ്ണനാവാൻ കെട്ടിയിട്ടത് മൂന്ന് മണിക്കൂർ; ബാല പീഡനത്തിന് കേസ് എടുക്കണമെന്ന ആവശ്യം ശക്തം

കണ്ണൂരിൽ വിവേകാനന്ദ സേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ മൂന്ന് വയസ്സുകാരനെ ആലിലക്കണ്ണനാവാൻ കെട്ടിയിട്ടത് മൂന്ന് മണിക്കൂർ; ബാല പീഡനത്തിന് കേസ് എടുക്കണമെന്ന ആവശ്യം ശക്തം

കണ്ണൂർ: പയ്യന്നൂരിൽ നടന്ന വിവേകാനന്ദ സേവാ സമിതിയുടെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ ആലിലക്കണ്ണനാവാൻ കുരുന്നിനെ മൂന്ന് മണിക്കൂറോളം കെട്ടിയിട്ടതിൽ പ്രതിഷേധം ശക്തമാകുന്നു. ആലിലയുടെ രൂപത്തിലുണ്ടാക്കിയ ചെരിഞ്ഞ പ്ലാറ്റ്ഫോമിൽ ശ്രീകൃഷ്ണവേഷം ധരിപ്പിച്ച കുഞ്ഞിനെ കെട്ടിയിട്ടെന്നും ബാലപീഡനത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം.

ഉച്ചയ്ക്ക് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് നടന്ന ഘോഷയാത്രയിൽ വെയിലും കൊണ്ടാണ് കുഞ്ഞ് അരയിലെ കെട്ടുമായി കിടന്നത്. കുട്ടിയുടെ അരഭാഗം ഇലയിൽ കെട്ടിവച്ചിരിക്കുകയായിരുന്നു. വെയിലേൽക്കാതെ കണ്ണും അടച്ച് തലചെരിച്ചാണ് കുട്ടി കിടന്നിരുന്നതെന്നും ആരോപണമുണ്ട്.

മൂന്നു മണിയോടെ വിവിധ വേഷങ്ങൾ കെട്ടിച്ചുള്ള കുട്ടികളെ വാഹനങ്ങളിലെത്തിക്കുകയായിരുന്നു. അതിൽ ഒന്നായിരുന്നു ആലിലയിലെ കൃഷ്ണൻ. എന്നാൽ ബാലഗോകുലം സംഘടിപ്പിച്ച ശോഭയാത്രയിൽ സുരക്ഷിത സൗകര്യങ്ങൾ ഒരുക്കിയിരുന്നുവെന്ന് സംഘാടകർ അവകാശപ്പെട്ടു. ചെങ്കൊടികൾകൊണ്ട് അലങ്കരിച്ച വീഥിയിലൂടെ സിപിഎമ്മിന്റെ ജന്മാഷ്ടമി ദിന ഘോഷയാത്ര കടന്നുപോയപ്പോൾ അണികൾക്കും കാണികൾക്കും സർവത്ര ആശയക്കുഴപ്പം. ഈ കൊടിക്കൂറകൾ ആരുടേതാണ്? കൊടിയുടെ ആകൃതി നോക്കി പാർട്ടിയെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. സി.പി.എം. സാധാരണ കൊടികളാണു പാർട്ടി പരിപാടികൾക്ക് ഉപയോഗിക്കുന്നത്. സംഘപരിവാർ സംഘടനകൾ കൊടിക്കൂറകളും.

ആർ.എസ്.എസിനെ വെല്ലുവിളിച്ച് ശ്രീകൃഷ്ണജയന്തി ഘോഷയാത്ര സംഘടിപ്പിച്ച പാർട്ടി, കൊടിയിൽ അവരെ അനുകരിച്ചതു ചർച്ചയായിരിക്കുകയാണ്. ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ടുതേടുന്ന എൽ.ഡി.എഫ്, മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിൽ പലപ്പോഴും പച്ച നിറത്തിലുള്ള ഫൽക്സുകളും പോസ്റ്ററുകളും ഉപയോഗിക്കുന്നതു നേരത്തേ ചർച്ചയായിരുന്നു. ഇതിനെ പരിഹസിച്ച് 'പച്ചച്ചെങ്കൊടി പാറട്ടെ' എന്ന ഹാസ്യമുദ്രവാക്യം പോലുമുണ്ട്. സി.പി.എം. ശക്തികേന്ദ്രമായ തലശേരി മാടപ്പീടികയിലാണ് കൊടിക്കൂറ മോഡൽ ചെങ്കൊടികൾ കണ്ടത്. ഇപ്പോൾ ചുവപ്പാണെങ്കിലും വെയിലേറ്റു നരയ്ക്കുന്നതോടെ ഇവ കാവി നിറമായി മാറും. അതേസമയം ഈ കൊടികളുടെ ഉടമസ്ഥാവകാശം ആർക്കെന്നത് ഇനിയും വ്യക്തമായിട്ടില്ല.

സമാധാനപരമായി ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഘോഷയാത്രകളും അവസാനിച്ചെങ്കിലും ചെങ്കൊടിയുടെ രൂപമാറ്റം കണ്ണൂരിൽ ചർച്ചയായിക്കഴിഞ്ഞു. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്കിടെ വ്യാപക ആക്രമണത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനേത്തുടർന്നു ജില്ലയിൽ പൊലീസ് അതീവജാഗ്രതയിലായിരുന്നു. സംഘപരിവാറിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾക്കു പുറമേ സിപിഎമ്മും ഘോഷയാത്രകൾ സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സംഘർഷ ഭീതി നിലനിന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP