Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലപ്പട്ട പോപ്പുലർ ഫ്രണ്ടുകാരുടെ ഭാര്യമാർ ഇപ്പോഴും ആടുമെയ്‌ക്കുന്നു; കുട്ടികൾ മലയാളികളെ തീവ്രവാദ ക്യാമ്പിലെത്തിക്കുന്ന ഗൈഡുകളും; എൻഡിഎഫ് ബന്ധമുള്ള പത്ത് പേർ കൂടി സിറിയയിൽ എത്തിയതായും എൻഐഎ; ഷജിൽ കൊല്ലപ്പെട്ടെന്നതും ശരി തന്നെ; പോപ്പുലർ ഫ്രണ്ടിനെ കുടുക്കാനുറച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ: ഹാദിയ കേസും തീവ്ര സലഫി ആശയക്കാർക്ക് കുരുക്കാകും

കൊല്ലപ്പട്ട പോപ്പുലർ ഫ്രണ്ടുകാരുടെ ഭാര്യമാർ ഇപ്പോഴും ആടുമെയ്‌ക്കുന്നു; കുട്ടികൾ മലയാളികളെ തീവ്രവാദ ക്യാമ്പിലെത്തിക്കുന്ന ഗൈഡുകളും; എൻഡിഎഫ് ബന്ധമുള്ള പത്ത് പേർ കൂടി സിറിയയിൽ എത്തിയതായും എൻഐഎ; ഷജിൽ കൊല്ലപ്പെട്ടെന്നതും ശരി തന്നെ; പോപ്പുലർ ഫ്രണ്ടിനെ കുടുക്കാനുറച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾ: ഹാദിയ കേസും തീവ്ര സലഫി ആശയക്കാർക്ക് കുരുക്കാകും

എംപി റാഫി

കോഴിക്കോട്: സിറിയയിൽ ഐസിസ് ക്യാമ്പിൽ വച്ച് മരിച്ച ഷജിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് സ്ഥിരീകരിച്ച് എൻഐഎ. ജിൽ കൊല്ലപ്പെട്ടെന്നത് അന്വേഷണ ഏജൻസികളും സ്ഥിരീകിരിക്കുന്നു. ഷജിലിനോടൊപ്പം സിറിയയിലെ ഐ.എസ് ക്യാമ്പിലുള്ള ഭാര്യയാണ് ബന്ധുക്കൾക്ക് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള സന്ദേശം അയച്ചത്. ഇത് കേന്ദ്ര, സംസ്ഥാന ഇന്റലിജൻസുകൾ പരിശോധിച്ചു വരികയാണ്.

കഴിഞ്ഞ മാസം ഐ.എസിൽ ചേരുന്നതിന് സിറിയയിലേക്ക് പോകുന്നതിനിടെ തുർക്കിയിൽ വെച്ച് പിടിയിലായ കണ്ണൂർ കാഞ്ഞിരോട് സ്വദേശിയും പി.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകനുമായ വല്ലുക്കണ്ടി ഷാജഹാനോ(32)ടൊപ്പം സിറിയയിലേക്ക് പോയവരിൽ ഒരാളാണ് കൊല്ലപ്പെട്ട ഷജിൽ. പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചത് . ഇതിൽ ഷജിൽ, സമീർ, മനാഫ് എന്നിവരായിരുന്നു സിറിയയിൽ പ്രവേശിച്ചത്. ഷാജഹാനെ തുർക്കി അതിർത്തിയിൽ വെച്ച് പിടികൂടുകയും മറ്റുള്ളവർ തിരിച്ച് നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു.

സിറിയയിലെത്തിയ മൂന്ന് പേരിൽ സമീർ നേരത്തേ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട ഇരുവരുടെയും ഭാര്യമാർ ഇപ്പോഴും ഐസിസിലാണുള്ളത്. പത്തിനും 16നും മധ്യേ പ്രായമുള്ള സമീറിന്റെ രണ്ട് ആൺകുട്ടികളും സിറിയയിൽ ഐസിസ് ക്യാമ്പിലാണുള്ളത്. പിടിയിലായ ഷാജഹാനിൽ നിന്നും ഇവരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. തുർക്കി , സിറിയൻ അതിർത്തിയിൽ തമ്പടിക്കുന്ന മലയാളികളടക്കമുള്ളവരെ ഐസിസ് ക്യാമ്പിലേക്ക് എത്തിക്കുന്ന ഗൈഡുകളായി സമീറിന്റെ ആൺ കുട്ടികൾ പ്രവർത്തിച്ചിരുന്നതായി ഷാജഹാൻ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. തുർക്കി വഴി സിറിയയിലെ ഐസിസ് സ്വാധീന മേഖലയിലേക്ക് എത്തുന്നവർ അതിർത്തിയിൽ തങ്ങുകയാണ് പതിവ്. പിന്നീട് ഗൈഡുമാർ മുഖേന സിറിയയിലേക്ക് കടക്കും. ഇത്തരത്തിൽ ഗൈഡുകളായി പ്രവർത്തിച്ചിരുന്നത് കുട്ടികളും പ്രായമുള്ളവരുമാണ്.

ജൂലൈ ആദ്യ വാരത്തിലാണ് തുർക്കിയിൽ നിന്ന് കയറ്റിവിട്ട ഷാജഹാനെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വെച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ റൈറ്റ് തിങ്കേഴ്‌സ് അടക്കമുള്ള ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും സജീവമായിരുന്നു. ഷാജഹാന്റെ അതി തീവ്രമായ പല സോഷ്യൽ മീഡിയാ പോസ്റ്റുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പല പോസ്റ്റുകളും നിലവിൽ ഡിലീറ്റ് ചെയ്ത നിലയിലാണ്. സംഘത്തിൽപ്പെട്ടവർ ഐസിസിലെത്തിയ മലയാളികളുമായും കനകമല ടീമുമായും സോഷ്യൽ മീഡിയ വഴി ബന്ധമുണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബർ രണ്ടിന് കനകമലയിൽ നിന്നും എൻ.ഐ.എ അറസ്റ്റ് ചെയ്ത തിരൂർ വൈലത്തൂർ സ്വദേശി സഫുവാനുമായുള്ള പരിചയത്തിലാണ് ഷാജഹാൻ എൻ.ഡി.എഫ്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാകുന്നത്. ഇരുവരും തേജസ് ദിനപത്രത്തിൽ ജീവനക്കാരായിരുന്നു. രണ്ടാം തവണയാണ് കഴിഞ്ഞ മാസം ഷാജഹാൻ തുർക്കി വഴി സിറിയയിലെ ഐസിസ് ക്യാമ്പിലേക്ക് പോകാൻ ശ്രമിച്ചത്. പോപ്പുലർഫ്രണ്ട് കാഞ്ഞിരോട് ഏരിയാ ഭാരവാഹി ആയിരുന്നു ഷാജഹാൻ. മറ്റുള്ളവരും പി.എഫ്.ഐയുടെ സജീവ പ്രവർത്തകരും പ്രദേശിക നേതാക്കളുമായിരുന്നു. എന്നാൽ ഇവർ ഇപ്പോൾ സംഘടയിൽ പ്രവർത്തിക്കുന്നില്ലെന്നാണ് പി.എഫ്.ഐ നേതാക്കൾ നൽകുന്ന വിശദീകരണം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും ഇവരുമായി ബന്ധമുള്ളവരുമായ മൂന്ന് പേർക്കെതിരെ നേരത്തേ കേരളത്തിൽ ഐസിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കണ്ണൂർ സ്വദേശി മൻസീദ്, മലപ്പുറം വൈലത്തൂർ സ്വദേശി സഫുവാൻ എന്നിവർ കനക മലയിൽ നിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തവരാണ്. പിന്നീട് ഇരുവരെയും സംഘടനയിൽ നിന്ന് നേതൃത്വം പുറത്താക്കിയതായി കുറിപ്പിറക്കി. മറ്റൊന്ന് കൊല്ലപ്പെട്ട കോഴിക്കോട് മൂഴിക്കൽ സ്വദേശി സജീർ അബ്ദുള്ളയാണ്. തീവ്ര സലഫി ആശയക്കാരനായ സജീർ പി.എഫ്.ഐ, എസ്.ഡി.പി.ഐ അനുഭാവിയായിരുന്നു. ഇതു കൂടാതെ പാലക്കാട് നിന്നും അൽ ഖാഇദയിൽ ചേർന്ന അബൂത്വാഹിർ തേജസ് ജീവനക്കാരനും എൻ.ഡി.എഫ്, പി.എഫ്.ഐ പ്രവർത്തകനുമായിരുന്നു.

ഷാജഹാന്റെ നാട്ടുകാരും പി.എഫ്.ഐ പ്രവർത്തകരുമായിരുന്ന മിദ്‌ലാജ്, റാഷിദ്, അബ്ദുൽ റസാഖ്, അബ്ദുൽ ഖയ്യൂം, റിഷാൽ തുടങ്ങിയവരായിരുന്നു സിറിയൻ അതിർത്തിയിൽ നിന്നും തിരിച്ച് നാട്ടിലെത്തിയത്. ഇവരിപ്പോൾ എൻ.ഐ.എ, ഇന്റലിജൻസ് വൃത്തങ്ങളുടെ വലയത്തിലാണ്. അതേസമയം, ഇവരെ കൂടാതെ വേറെയും പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി ഐസിസിലേക്ക് പോയതായി സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഇതോടെ ഐസിസിലേക്കുള്ള പി.എഫ്.ഐ പ്രവർത്തകരുടെ ഒഴുക്ക് നേതൃത്വത്തെപോലും ഞെട്ടിച്ചിരിക്കുകണ്. 17 മലയാളികൾ കൂടി ഐസിസിൽ ചേർന്നതായും ഇവർ ഇറാഖ്, സിറിയ, അഫ്ഗാൻ ഭാഗങ്ങളിലാണെന്നുമാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇതിൽ പത്ത് പേരും പി.എഫ്.ഐ, എസ്.ഡി.പി.ഐ പ്രവർത്തകരോ ഇവരുമായി ബന്ധമുള്ളവരോ ആണ്. ഇതോടെ വീണ്ടും പോപ്പുലർ ഫ്രണ്ട് നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്.

ഹാദിയ വിഷയം അടക്കമുള്ള കേസുളിൽ പോപ്പുലർ ഫ്രണ്ടിനു മേൽ എൻ.ഐ.എ അന്വേഷണം നടത്തിവരികയാണ്. പി.എഫ്.ഐ നിരോധിക്കുന്നതിനുള്ള നീക്കങ്ങളും കേന്ദ്രം നടത്തുന്നതായി വാർത്ത വന്നിരുന്നു. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ആലോചിക്കുമ്പോഴാണ് പി.എഫ്.ഐയെ പ്രതിസന്ധിയുടെ കുഴിയിൽ അകപ്പെടുത്തി ഐസിസിലേക്കുള്ള ഒഴുക്ക് ഉണ്ടായിരിക്കുന്നത്. പി.എഫ്.ഐയുടെ പ്രവർത്തനങ്ങൾ നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇതിൽ പ്രതിഷേധിക്കുന്നതായും ഇന്നലെ സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പത്ത് പേർ മാത്രമല്ലേ പി.എഫ്.ഐ യിൽ നിന്നും ഐസിസിൽ പോയുള്ളൂ.. ബാക്കിയെല്ലാം മറ്റു പാർട്ടിക്കാരല്ലേയെന്നും പി.എഫ്.ഐ നേതാക്കൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. എന്നാൽ വീണ്ടും പത്ത് പേർ കൂടി പോപ്പുലർ ഫ്രണ്ടുകാർ ഐസിസിലെത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇത് പി.എഫ്.ഐ നേതൃത്വത്തെ പ്രതിരോധത്തിലാക്കും.

നിലവിൽ കേരളത്തിൽ നിന്ന് ഐ.എസിലേക്ക് പോയവരിൽ തീവ്ര സലഫി ആശയക്കാരും, മുജാഹിദ്, പി.എഫ്.ഐ - എസ്.ഡി.പി.ഐ സംഘടനകളുമായി അടുത്ത് പ്രവർത്തിച്ചവരോ ആണ്. യഥാർത്ഥത്തിൽ ഈ സംഘടനകളെല്ലാം സലഫി ആശയം വച്ചു പുലർത്തുന്നവരാണ്. തീവ്രതയുടെയും അതിന്റെ പ്രകടനത്തിന്റെയും കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെന്ന് മാത്രം. പോപ്പുലർ ഫ്രണ്ടും മുമ്പ് എൻ.ഡി.എഫും പ്രവർത്തിച്ചു വന്നിരുന്നത് തീവ്ര സലഫി ആശയത്തിന്റെ ഓരംപറ്റിയായിരുന്നു. എന്നാൽ മുസ്ലിംങ്ങളെല്ലാം ഒന്നാണെന്ന കാഴ്ചപ്പാടാണ് തങ്ങൾക്കെന്നാണ് ഇവർ പുറത്ത് പ്രകടിപ്പിക്കുന്നത്.

യഥാർത്ഥത്തിൽ, സൂഫി ധാരയെയും മദ്ഹബുകളെയും അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, ഇവരുടെ തർബിയ്യത്ത് ക്ലാസുകളിൽ സലഫി ആശയങ്ങൾ മാത്രമായിരുന്നു പഠിപ്പിച്ചിരുന്നത്. ഐ എസും, ഹാദിയാ കേസും, മതപരിവർത്തന സംഭവങ്ങളുമെല്ലാം പി.എഫ്.ഐയെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ ഇവരുടെ ആശയ ധാരകളും പഠന വിധേയമായിരിക്കുകയാണ് വിവിധ ഏജൻസികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP