Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി പൂരപ്പറമ്പുകൾക്ക് ഹരം പകരാൻ മംഗലാംകുന്ന് വിജയൻ എത്തില്ല; ശരീരമാസകലം വെള്ളപ്പുള്ളികളോടു കൂടിയ 'ആനകളിലെ സായിപ്പ്' വിടവാങ്ങി; ഉത്സവ പറമ്പുകൾക്ക് നഷ്ടമായത് നാടനെ വെല്ലുന്ന മറുനാടൻ ആനച്ചന്തം

ഇനി പൂരപ്പറമ്പുകൾക്ക് ഹരം പകരാൻ മംഗലാംകുന്ന് വിജയൻ എത്തില്ല; ശരീരമാസകലം വെള്ളപ്പുള്ളികളോടു കൂടിയ 'ആനകളിലെ സായിപ്പ്' വിടവാങ്ങി; ഉത്സവ പറമ്പുകൾക്ക് നഷ്ടമായത് നാടനെ വെല്ലുന്ന മറുനാടൻ ആനച്ചന്തം

മറുനാടൻ മലയാളി ബ്യൂറോ

പൂരപ്പറമ്പുകളിലെ ഹരമായിരുന്നു മംഗലാംകുന്ന് വിജയൻ. പാലക്കാട്ടെ മംഗലാംകുന്ന് ആനത്തറവാട്ടിലെ കാരണവന്മാരിൽ പ്രമുഖൻ. വടക്കൻ കേരളത്തിൽ ആനപ്രേമികളിൽ വിജയനെ അറിയാത്തവർ ആരും ഉണ്ടാവില്ല. അത്രയ്ക്കും ഉണ്ടായിരുന്നു ആ തലയെടുപ്പ്. ആനകളിലെ 'സായിപ്പ്' എന്നായിരുന്നു വിജയന്റെ വിളിപ്പേര്. ശരീരമാസകലം വെള്ളപ്പുള്ളികളോട് കൂടിയ ആ ഗജസൗന്ദര്യം തന്നെയായിരുന്നു വിജയനെ പ്രമാണിയാക്കിയത്. വിജയന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത്.

പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ പൂരപ്പറമ്പുകളിലെ നിറ സാന്നിധ്യമായിരുന്ന വിജയൻ ഇന്നലെ ഉച്ചയ്ക്കാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. വിജയന്റെ വിടവാങ്ങലോടെ നഷ്ടമായത് പൂരപ്പറമ്പുകളിലെ ഉഗ്രപ്രതാപിയായ കാരണവർ തന്നെയാണ്. ഒൻപതര അടിയിലേറെ ഉയരവും ഒത്ത കൊമ്പുകളും ശാന്തസ്വഭാവവുമുള്ള വിജയൻ വിടവാങ്ങിയതോടെ നഷ്ടമായത് നാടനെ വെല്ലുന്ന മറുനാടൻ ആനച്ചന്തമാണ്. വിജയന്റെ കഥ അറിയാൻ വർഷങ്ങൾ പിറകോട്ട് പോണം.

തൊണ്ണൂറുകളുടെ തുടക്കത്തിൽ മംഗലാംകുന്ന് ആനത്തറവാടിനു സമീപത്തെ മരമില്ലുകാരാണ് ആനയെ യുപിയിൽ നിന്നു കേരളത്തിലെത്തിക്കുന്നത്. മംഗലാംകുന്ന് ആനകളുടെ ഉടമകളായ എം.എ. പരമേശ്വരന്റെയും ഹരിദാസിന്റെയും സഹായത്തോടെയായിരുന്നു വിജയൻ ഉത്തരേന്ത്യയിൽ നിന്നും കേരളത്തിൽ എത്തിയത്. ഉത്തർ പ്രദേശിൽ നിന്നും കേരളത്തിലെത്തിയതോടെ ഹിന്ദിക്കാരനായ ആനയെ മലയാളിയാക്കി. അങ്ങനെ 'പുഷ്പ മില്ലിൽ' എത്തിയതോടെ കൊമ്പന്റെ പേര് പുഷ്പ വിജയൻ എന്നായി. ആറു വർഷക്കാലം പുഷ്പമില്ലിൽ നിന്ന ശേഷം 1996ലാണ് മംഗലാംകുന്ന് ആനത്തറവാട്ടിലെത്തിയത്. ഇതോടെ പേരിൽ നിന്നു പുഷ്പ ഒഴിവായി. അങ്ങനെ തലയെടുപ്പോട് കൂടി മംഗലാംകുന്നു വിജയൻ എന്ന് പേര് മാറ്റി

തൃശൂർ പൂരത്തിലെ തെക്കോട്ടിറക്കത്തിൽ വർഷങ്ങളോളം അണിചേർന്നതു വിജയന്റെ ആനച്ചന്തത്തിനു ലഭിച്ച അംഗീകാരമാണ്. ചിനക്കത്തൂർ പൂരം, എറണാകുളത്തെ ചെറായി പൂരം എന്നിങ്ങനെ സുപ്രധാന ഉത്സവങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. ഈവർഷവും ആനയൂട്ടുകളിൽ സജീവമായി പങ്കെടുത്തിരുന്നു. ഉത്സവകാലത്തിനു കേളികൊട്ട് ഉയരുന്ന തിരുവില്വാമല നിറമാല ഉത്സവത്തിനു പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിത വിയോഗം.

ഏപ്രിൽ മുതൽ ജൂൺ വരെയാണു നീരുകാലം. ഈവർഷത്തെ നീരുകാലം പൂർത്തിയാക്കിയ കൊമ്പൻ ഉത്സവപ്പറമ്പുകളിലേക്കെത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഇന്നലെ ഉച്ചയ്ക്കു ചെരിഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP