Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓണലഹരി തലയിൽ കയറിപ്പോൾ ഡിവൈഎഫ്ഐ നേതാവിനെ അണികൾ പഞ്ഞിക്കിട്ടു; രണ്ടുപേരെ പുറത്താക്കി നേതാവ് തിരിച്ചടിച്ചു; നേതാവിനെ പുറത്താക്കമെന്നാവശ്യപ്പെട്ട് അണികളുടെ നിവേദനം: മലയാലപ്പുഴയിലെ ഓണത്തല്ല് വിവാദമായത് ഇങ്ങനെ

ഓണലഹരി തലയിൽ കയറിപ്പോൾ ഡിവൈഎഫ്ഐ നേതാവിനെ അണികൾ പഞ്ഞിക്കിട്ടു; രണ്ടുപേരെ പുറത്താക്കി നേതാവ് തിരിച്ചടിച്ചു; നേതാവിനെ പുറത്താക്കമെന്നാവശ്യപ്പെട്ട് അണികളുടെ നിവേദനം: മലയാലപ്പുഴയിലെ ഓണത്തല്ല് വിവാദമായത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പൂർവ വൈരാഗ്യത്തിന്റെ പേരിൽ, ഓണാഘോഷം നടക്കുന്നതിനിടെ ഡിവൈഎഫ്ഐ നേതാവിനെ അണികൾ പഞ്ഞിക്കിട്ടു. തല്ലാൻ കൂടിയവരിൽ പ്രധാനികളായ രണ്ടുപേരെ സംഘടനയിൽ നിന്ന് പുറത്താക്കി നേതാവ് തിരിച്ചടിച്ചു. കുരുട്ടുബുദ്ധിക്കാരനായ നേതാവിനെ സംഘടനയിൽ നിന്ന് പുറത്താക്കമെന്ന് ആവശ്യപ്പെട്ട് അണികൾ ശക്തമായി രംഗത്തു വന്നതോടെ വിവാദം കൊഴുക്കുന്നു. മലയാലപ്പുഴയിലാണ് സംഭവം.

തിരുവോണത്തിന് വള്ളിയാനി പരപ്പനാൽ സ്‌കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ അലങ്കോലപ്പെടുത്തിയ പഞ്ചായത്ത് നേതാക്കളുൾപ്പെടെയുള്ളവരെ നിയന്ത്രിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പഞ്ചായത്ത് സെക്രട്ടറിയും ദേശാഭിമാനി കോന്നി ലേഖകനുമായ വി ശിവകുമാറിനാണ് മർദനമേറ്റത്.മദ്യപിച്ചെത്തിയ സംഘം ബോധപൂർവം പരിപാടി അലങ്കോലപ്പെടുത്തുകയും ശിവകുമാറിനെ ഒറ്റപ്പെടുത്തി മർദിക്കുകയുമാണ് ചെയ്തത്. ഏറെ നേരം പരസ്പരം അസഭ്യം പറഞ്ഞതിന് ശേഷമായിരുന്നു ഓണത്തല്ല്. സംഭവങ്ങൾക്ക് എല്ലാം സാക്ഷിയായി സി.പി.എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാഹുലേയനും ഉണ്ടായിരുന്നു.

പ്രശ്നങ്ങൾ സൃഷ്ടിച്ച് പാർട്ടിയെയും, ഡിവൈഎഫ്ഐയെയും മോശപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന ശിവകുമാറിന്റെ ആവശ്യത്തെ തുടർന്ന് അടിയന്തിരമായി ഡിവൈഎഫ്ഐയുടെ പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർത്തു. ഏരിയാ സെക്രട്ടറി അനീഷ് കുമാർ, ബാഹുലേയൻ എന്നിവർ പങ്കെടുത്ത കമ്മിറ്റിയിൽ, പ്രശ്നങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിമാരായ ചലഞ്ച്, രജു എന്നിവരെ സംഘടനയിൽ നിന്നും പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.

കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും സസ്പെൻഷൻ മതിയെന്ന നിലപാടിലായിരുന്നു. എന്നാൽ, ഏരിയാ സെക്രട്ടറി അനീഷ് കുമാർ മുൻകൈ എടുത്താണ് ഇവരെ പുറത്താക്കിയത്. നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചലഞ്ചും, രജുവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്കും സി.പി.എം നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.

നാലു മാസം മുമ്പ് നടന്ന പഞ്ചായത്ത് സമ്മേളനത്തിൽ പാർട്ടി നേതൃത്വം അഡ്വഅരുൺ ദാസിനെ സെക്രട്ടറിയായും, മിഥുനെ പ്രസിഡന്റായും നിർദേശിച്ചിരുന്നു. സമ്മേളനത്തിൽ പേരുകൾ അവതരിപ്പിച്ച് പ്രതിനിധികൾ കൈയടിച്ച ശേഷം അനീഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം തങ്ങളും ശിവകുമാറും ചേർന്ന് ഇത് അംഗീകരിക്കാതെ, സമ്മേളനം പൂർത്തിയാകാതെ പിരിയുകയായിരുന്നുവെന്നും, പിന്നീട് പാർട്ടി നേതൃത്വം അറിയാതെ പഞ്ചായത്ത് കൺവൻഷൻ വിളിച്ച് ചേർത്ത് അനീഷിന്റെ നേതൃത്വത്തിൽ മിഥുനെ പ്രസിഡന്റായും, വി.ശിവകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തത്.

ഇത്തരത്തിൽ അച്ചടക്ക ലംഘനം നടത്തിയവരാണ് അനീഷ് കുമാറും, ശിവകുമാറുമെന്ന് ഇരുവരും ആരോപിക്കുന്നു.ഇവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. എന്നാൽ പഞ്ചായത്ത് സെക്രട്ടറിയും, പ്രസിഡന്റും തമ്മിലുള്ള വടംവലിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മറ്റൊരു വിഭാഗം പറയുന്നു.

മലയാലപ്പുഴ സർവീസ് സഹകരണ ബാങ്കിൽ ഉള്ള ഒരു ഒഴിവിലേക്ക് ഇരുവരും അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ ഒരാൾക്ക് മാത്രമേ ജോലി ലഭിക്കുകയുള്ളൂ. ശിവകുമാറിനെ പ്രകോപിപ്പിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ നടപടിക്ക് വിധേയനാകുകയും എതിരില്ലാതെ ജോലി നേടുകയും ചെയ്യാമെന്ന പ്രസിഡന്റിന്റെ ബുദ്ധിയാണ് ഓണാഘോഷം അലങ്കോലമാക്കാൻ തന്നോടൊപ്പമുള്ളവരെ പറഞ്ഞു വിട്ടതെന്നും ആരോപണം ഉണ്ട്. പഞ്ചായത്തു സമ്മേളനം ബഹിഷ്‌കരിച്ചതിന്റെ പേരിൽ പാർട്ടി ഗ്രൂപ്പിൽ ഉണ്ടായിരുന്ന ചലഞ്ചിന് പ്രമോഷൻ നൽകിയില്ല. രജു ഇലക്കുളം പാർട്ടി ബ്രാഞ്ച് അംഗമാണെങ്കിലും സമ്മേളനം അടുത്തതു കാരണം നടപടിയിൽ നിന്നും ഒഴിവാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP