Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇർമ കൊടുങ്കാറ്റിനാൽ ഡിസ്നി വേൾഡ് ശവപ്പറമ്പിന് തുല്യമായി; കാറ്റ് വിതച്ച ദുരന്തത്തെ തുടർന്ന് അമ്യൂസ്മെന്റ് പാർക്ക് ദിവസങ്ങളോളം അടച്ചിട്ടു; ലോകത്തിലെ ഏറ്റവും സന്തോഷമേറിയ ഇടം അടയ്ക്കുന്നത് 45 വർഷത്തിനിടെ ആറാം തവണ

ഇർമ കൊടുങ്കാറ്റിനാൽ ഡിസ്നി വേൾഡ് ശവപ്പറമ്പിന് തുല്യമായി; കാറ്റ് വിതച്ച ദുരന്തത്തെ തുടർന്ന് അമ്യൂസ്മെന്റ് പാർക്ക് ദിവസങ്ങളോളം അടച്ചിട്ടു; ലോകത്തിലെ ഏറ്റവും സന്തോഷമേറിയ ഇടം അടയ്ക്കുന്നത് 45 വർഷത്തിനിടെ ആറാം തവണ

ഫ്‌ലോറിഡ: ഭൂമിയിലെ ഏറ്റവും സന്തോഷമേറിയ ഇടങ്ങളിലൊന്നായിട്ടാണ് ആരാധകർ ഡിസ്നി വേൾഡിനെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ഫ്ലോറിഡയെ എടുത്ത് അമ്മാനമാടിയ ഇർമ കൊടുങ്കാറ്റിന് ശേഷമുള്ള ഡിസ്നി വേൾഡ് കണ്ടാൽ ഒരിക്കലും ആ വിശേഷം ചേരുമെന്ന് തോന്നുമായിരുന്നില്ല. ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെ ശോകമൂകമായിരുന്നു ഡിസ്നി വേൾഡ് . കൊടുങ്കാറ്റ് വിതച്ച ദുരന്തത്തെ തുടർന്ന് ഡിസ്നി വേൾഡ് കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ വാൾട്ട് ഡിസ്നി വേൾഡ്, എപ്കോട്ട്, അനിമൽ കിങ്ഡം , ഡിസ്നി ഹോളിവുഡ് സ്റ്റുഡിയോസ് എന്നിവ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പതിവു പോലെ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും പഴയ സന്തോഷത്തിന്റെ മൂഡിലേക്ക് എത്താനായിട്ടില്ല. കാറ്റ് വിതച്ച ദുരന്തത്തിന്റെ അലയൊലികളിൽ നിന്നും ഈ സ്വപ്നലോകം പൂർണമായും മുക്തി നേടിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

45 വർഷത്തെ ചരിത്രത്തിനിടെ ഇത് ആറാം തവണയായിരുന്നു ഡിസ്നി വേൾഡ് അടച്ച് പൂട്ടിയത്. ഇർമയുടെ സംഹാര താണ്ഡവം രൂക്ഷമായതിനെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അമ്യൂസ്മെന്റ് പാർക്ക് അടച്ച് പൂട്ടിയിരുന്നത്. ഇതിനിടെ പാർക്കിൽ ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ടെന്നും പുതിയ ചില വിനോദ ഓപ്ഷനുകൾ സജ്ജമാക്കിയിട്ടുണ്ടെന്നുമാണ് പാർക്ക് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരുന്നത്. വാട്ടർ പാർക്ക്, ബിസാർഡ് ബീച്ച്, ടൈഫൂൺ ലഗൂൺ, എന്നിവ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഈ ആഴ്ച അവസാനം അവയും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



കടുത്ത നാശം വിതച്ച് വീശിയടിച്ച ഇർമ കൊടുങ്കാറ്റ് ഫ്ലോറിഡയിലെയും കരീബിയനിലെയും നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. സന്ദർശകരുടെ എണ്ണത്തിൽ ചിലയിടങ്ങളിൽ കാറ്റ് കാരണം വമ്പിച്ച ഇടിവാണുണ്ടായിരിക്കുന്നത്. ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കാറ്റിൽ തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ എടുത്തതും പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. അതുവരെ ഇവിടങ്ങളിലേക്ക് സന്ദർശകർ തീരെ എത്തിയിരുന്നുമില്ല. ഓപ്പൺ അറ്റ്ലാന്റിക്കിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവുംശക്തമാ കാറ്റാണ് ഇർമ.

ടൂറിസം മേഖലയെ ഇത്രയേറെ തകർത്തെറിഞ്ഞ കാറ്റ് നാളിതുവരെ ഉണ്ടായിട്ടില്ല. ഇത് കാരണം വിനോദ വ്യവയാസ മേഖലയ്ക്കുണ്ടായ നഷ്ടം കൃത്യമായി കണക്കാക്കിയിട്ടില്ല. സൺഷൈൻ സ്റ്റേറ്റിൽ ടൂറിസവുമായി ബന്ധപ്പെട്ട് 1.4 മില്യൺ പേരാണ് ജോലി ചെയ്യുന്നത്. ഇവിടെ കഴിഞ്ഞ വർഷം 112 മില്യൺ പേർ സന്ദർശിക്കുകയും 109 ബില്യൺ ഡോളർ ചെലവഴിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം 7 മില്യണിലധികം അമേരിക്കക്കാരാണ് കരീബിയൻ സന്ദർശിച്ചിരുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP