Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിക്കൂറിൽ 350 കിലോമീറ്റർ പരമാവധി വേഗത്തിൽ കുതിക്കും; രാജ്യത്തിന്റെ സ്വപ്‌നമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തറക്കല്ലിട്ടു; ഇന്ത്യക്കും, ജപ്പാനും ഇത് ചരിത്രദിനമെന്ന് നരേന്ദ്ര മോദി; അടുത്ത വട്ടം വരുമ്പോൾ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യാമെന്ന് പ്രതീക്ഷയെന്ന് ഷിൻസോ ആബെ

മണിക്കൂറിൽ 350 കിലോമീറ്റർ പരമാവധി വേഗത്തിൽ കുതിക്കും; രാജ്യത്തിന്റെ സ്വപ്‌നമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തറക്കല്ലിട്ടു; ഇന്ത്യക്കും, ജപ്പാനും ഇത് ചരിത്രദിനമെന്ന് നരേന്ദ്ര മോദി; അടുത്ത വട്ടം വരുമ്പോൾ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യാമെന്ന് പ്രതീക്ഷയെന്ന് ഷിൻസോ ആബെ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്:ഇന്ത്യ-ജപ്പാൻ ബന്ധത്തിൽ പുതിയ നാഴികക്കല്ലുകുറിച്ചു കൊണ്ട് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും,ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.ഇരു രാഷ്ട്രങ്ങൾക്ക് ഇത് ചരിത്രസുദിനമാണെന്ന്പദ്ധതി ഉദ്ഘാടനം ചെയ്യവേ നരേന്ദ്ര മോദി  പറഞ്ഞു.അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.ഇന്ത്യയുമായുള്ള സൗഹൃദത്തിലെ പ്രതിജ്ഞാബദ്ധത ജപ്പാൻ തെളിയിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

അതേസമയം, അടുത്ത വട്ടം വരുമ്പോൾ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യാമെന്നാണ തന്റെ് പ്രതീക്ഷയെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു.മോദിയെ പ്രിയസുഹൃത്തെന്ന് വിശേഷിപ്പിച്ച ആബെ ഇന്ത്യൻ റെയിൽവെയുടെ സുരക്ഷ ഉറപ്പാക്കാൻ സഹകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.ജപ്പാന്റെ സാങ്കേതിക വിദ്യയും, ഇന്ത്യയുടെ മനുഷ്യവിഭവശേഷിയും ഒന്നിച്ചാൽ ഇന്ത്യയെ ലോകത്തിന്റെ ഫാക്ടറിയാക്കി മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിലായിരിക്കും സഞ്ചരിക്കുക. പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററാണ്. 12 സ്‌റ്റേഷനുകളാണ് ട്രെയിനിന്റെ സഞ്ചാരപഥത്തിലുള്ളത്. ബാന്ദ്ര-കുർല സമുച്ചയം, താനെ, വിരാർ, ബൊയ്‌സാർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വഡോധര,ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവയാണ് ഈ സ്‌റ്റേഷനുകൾ.1.10 ലക്ഷം കോടിയാണ് പദ്ധതിയുടെ മുതൽമുടക്ക്. ഇതിൽ 88,000 കോടി ജപ്പാനിൽ നിന്നുള്ള വായ്പയായിരിക്കും.

10 കോച്ചുള്ള തീവണ്ടിയിൽ 750 പേർക്ക് യാത്ര ചെയ്യാം. മുംബൈ-അഹമ്മദാബാദ് നഗരങ്ങൾ തമ്മിലുളശ സഞ്ചാരസമയം ഏഴിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും. പിന്നീട് 6 കോച്ചുകൾ കൂടി ചേർത്ത് 1200 പേർക്ക് യാത്ര ചെയ്യാവുന്ന വിധത്തിൽ ബുള്ളറ്റ് ട്രെയിനിനെ ഉയർത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP