Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെപ്റ്റംബർ 23ന് ലോകം അവസാനിക്കുമെന്ന് ചില ക്രൈസ്തവ വിശ്വാസികൾ; ഈ മാസം ലോകം അവസാനിക്കുമെന്ന് കരുതുന്നവരിൽ യഹൂദന്മാരും; സെപ്റ്റംബർ 27ന് മൂന്നാം ലോക മഹായുദ്ധം തുടങ്ങുമെന്ന് പ്രവചനങ്ങൾ

സെപ്റ്റംബർ 23ന് ലോകം അവസാനിക്കുമെന്ന് ചില ക്രൈസ്തവ വിശ്വാസികൾ; ഈ മാസം ലോകം അവസാനിക്കുമെന്ന് കരുതുന്നവരിൽ യഹൂദന്മാരും; സെപ്റ്റംബർ 27ന് മൂന്നാം ലോക മഹായുദ്ധം തുടങ്ങുമെന്ന് പ്രവചനങ്ങൾ

ലണ്ടൻ: ലോകാവസാനത്തെക്കുറിച്ചുള്ള വിവിധ മുന്നറിയിപ്പുകളും പ്രവചനങ്ങളും കാലാകാലങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാൽ അവയെയെല്ലാം അതിജീവിച്ച് കൊണ്ട് ലോകം ഇന്നും നിലനിൽക്കുന്നുമുണ്ട്.... എന്നാൽ ഇപ്പോഴിതാ ഈ വരുന്ന സെപ്റ്റംബർ 23ന് ലോകം അവസാനിക്കുമെന്ന് കടുത്ത മുന്നറിയിപ്പേകി ചില ക്രൈസ്തവ വിശ്വാസികൾ രംഗത്തെത്തിയിരിക്കുകയാണ്. ബൈബിളിലെ ചില പ്രവചനങ്ങളെ മുൻനിർത്തി ക്രിസ്ത്യൻ കോൺസ്പിരസി തിയറിസ്റ്റുകളാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.ഇതിന് പുറമെ ഈ മാസം ലോകം അവസാനിക്കുമെന്ന് കരുതുന്നവരിൽ യഹൂദന്മാരും ഉൾപ്പെടുന്നുണ്ട്. ഇതിന് പുറമെ സെപ്റ്റംബർ 27ന് മൂന്നാം ലോകമഹായുദ്ധം തുടങ്ങുമെന്ന പ്രവചനവും അതിനിടെ ഉയർന്നിട്ടുണ്ട്.

യൂ ട്യൂബ് ഡൂം വീഡിയോകളും ഇവാൻജെലികൽ വെബ്സൈറ്റുകളുമാണ് ബൈബിളിനെ മുൻനിർത്തി സെപ്റ്റംബർ 23ന് ലോകാവസാനമുണ്ടാകുമെന്ന് മുന്നറിയിപ്പേകുന്നത്. ബൈബിളിലെ റിവീലേഷൻ 12:1-2 നെ മുൻനിർത്തിയാണ് അവരീ മുന്നറിയിപ്പുയർത്തിയിരിക്കുന്നത്. ഇത് പരമാനന്ദത്തിന്റെ ആരംഭമാണെന്നും ക്രിസ്തുവിന്റെ രണ്ടാംവരവ് ഇതോടനുബന്ധിച്ച് സംഭവക്കുമെന്നും അവർ പ്രവചിക്കുന്നു. മിത്തോളജിക്കൽ പ്ലാനറ്ററി സിസ്റ്റമായ പ്ലാനറ്റ് എക്സ് അല്ലെങ്കിൽ നിബിറും സെപ്റ്റംബർ 23ന് ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് പ്രമുഖ ക്രിസ്ത്യൻ കോൺസ്പിരസി തിയറിസ്റ്റായ ഡേവിഡ് മീഡ് പ്രവചിക്കുന്നത്.

ഇത് ഒക്ടോബറിൽ ഭൂമിക്കടുത്ത് കൂടി കടന്ന് പോകുമ്പോൾ ഇതിന്റെ ഗ്രാവിറ്റേഷണൽ ബലം കാരണം ഇവിടെ കടുത്ത അഗ്‌നിപർവത സ്ഫോടനങ്ങൾ ആരംഭിക്കുമെന്നും അത് കടുത്ത നാശത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. എന്നാൽ പ്ലാനറ്റ് എക്സ് സിദ്ധാന്തമെന്നത് വെറും കെട്ടുകഥയാണെന്നാണ് നാസ പ്രതികരിച്ചിരിക്കുന്നത്. ഇപ്പോൾ സമാഗതമായിരിക്കുന്ന ലോകാവസാനം 100 വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ചതാണെന്നാണ് ചില യഹൂദ വിശ്വാസികളും ഉയർത്തിക്കാട്ടുന്നത്. 1894ൽ റാബി മോസസ് ഇസ്രയേൽ ബെൻജമിൻ എന്ന യഹൂദ പണ്ഡിതൻ യാൽകുറ്റ് മോഷെ എന്ന പേരിൽ എഴുതിയ ഒരു ഗ്രന്ഥത്തിൽ ലോകാവസാനത്തെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്നും അത് ഉടൻ സംഭവിക്കുമെന്നുമാണ് ചില യഹൂദ പണ്ഡിതർ മുന്നറിയിപ്പേകുന്നത്.

ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസത്തിൽ ഒരു സൂര്യഗ്രഹണം തുടങ്ങുമെന്നും അത് ലോകാവസാനത്തിന്റെ സൂചനയായിരിക്കുമെന്നും റാബി എഴുതി വച്ചിരിക്കുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 21ന് സമ്പൂർണ സൂര്യഗ്രഹണം അരങ്ങേറിയിരുന്നു. അത് യുഎസിൽ ആകമാനം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതിനെ ലോകാവസാനത്തിന്റെ സൂചനയായി യഹൂദവിശ്വാസികളിൽ ചിലർ ഉയർത്തിപ്പിടിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ആഴ്ചകളിലായി അമേരിക്കയിൽ ജോസ്, ഇർമ എന്നീ കൊടുങ്കാറ്റുകൾ അമേരിക്കയിൽ കടുത്ത നാശമാണ് വിതച്ചിരുന്നത്. ഇതിനോടനുബന്ധിച്ച് മെക്സിക്കോ അടക്കമുള്ള ചില പ്രദേശങ്ങളിൽ ഭൂകമ്പങ്ളും അരങ്ങേറിയിരുന്നു.ഇതെല്ലാം റാബിയുടെ പ്രവചനങ്ങൾക്ക് പിൻബലമേകുന്നുവെന്നാണ് യഹൂദന്മാർ വാദിക്കുന്നത്.

ഉത്തരകൊറിയ ഉയർത്തന്ന ഭീഷണി ലോകാവസാനത്തിന്റെ വേഗത വർധിപ്പിക്കുമെന്നും ക്രിസ്ത്യൻ കോൺസ്പിരസി തിയറിസ്റ്റ് ഡേവിഡ് മീഡ് മുന്നറിയിപ്പേകുന്നുണ്ട്. അമേരിക്കയുടെ ശത്രുക്കളായ റഷ്യ, ചൈന, ഉത്തരകൊറിയ , ഇറാൻ എന്നിവ തക്കം കിട്ടിയാൽ അമേരിക്കയ്ക്ക് നേരെ അണ്വായുധ പ്രയോഗം നടത്തുമെന്നും അത് ലോകമഹായുദ്ധത്തിലേക്ക് നയിച്ച് ലോകാവസാനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഈ സെപ്റ്റംബർ 23ന് അത്തരം സംഭവങ്ങളുണ്ടാകാനും സാധ്യതുയുണ്ടെന്നും അത് ലോകാവസാനത്തിന്റെ ആക്കം വർധിപ്പിക്കുമെന്നും മീഡ് മുന്നറിയിപ്പേകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP