Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവകോടീശ്വരന്മാരിൽ രണ്ടാമനായി മലയാളി; ആസ്തി 157 കോടി യുഎസ് ഡോളർ; ഫോബ്‌സ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ച ഏകമലയാളി ഡോ.ഷംസീർ വയലിൽ

യുവകോടീശ്വരന്മാരിൽ രണ്ടാമനായി മലയാളി; ആസ്തി 157 കോടി യുഎസ് ഡോളർ; ഫോബ്‌സ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ച ഏകമലയാളി ഡോ.ഷംസീർ വയലിൽ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി : അമേരിക്ക കേന്ദ്രമായ പ്രമുഖ ബിസിനസ് മാഗസിൻ ഫോബ്‌സിന്റെ മികച്ച ഇന്ത്യൻ യുവ കോടീശ്വരന്മാരിൽ രണ്ടാമനായി മലയാളിയായ ഡോ. ഷംഷീർ വയലിൽ ഇടം നേടി. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ച ഏക മലയാളി കൂടിയാണ് ഡോ. ഷംഷീർ.

ഗൾഫിലെയും ഇന്ത്യയിലെയും പ്രഖുഖ ഹെൽത്ത് കെയർ കമ്പനിയായ വി പി എസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ, 157 കോടി യുഎസ് ഡോളറിന്റെ ആസ്തിയുമായാണ്, പട്ടികയിൽ രണ്ടാമനായത്. കഴിഞ്ഞ 31 വർഷമായി ലോകത്തിലെ ഏറ്റവും പ്രമുഖരായ കോടീശ്വരന്മാരുടെയും യുവ കോടീശ്വർമാരുടെയും രാജ്യാന്തര പട്ടികയാണ് ഫോബ്‌സ് പ്രസിദ്ധീകരിച്ച് വരുന്നത്.

ഇപ്രകാരം, ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഈ വർഷം 2043 പേർ മികച്ച കോടീശ്വരന്മാരാണ്. കഴിഞ്ഞ വർഷം കോടീശ്വരന്മാരുടെ എണ്ണം 1810 മാത്രമായിരുന്നു. ഇത് ആദ്യമായാണ് ഫോബ്‌സ് പട്ടികയിൽ കോടീശ്വരന്മാരുടെ എണ്ണം രണ്ടായിരം കവിയുന്നത്. കൊച്ചി ലേയ്ക്ക്‌ഷോർ ഹോസ്പ്പിറ്റൽ, ഡൽഹിയിലെ റോക്ക് ലാൻഡ് എന്ന മൂന്ന് അത്യാധുനിക ഹോസ്പ്പിറ്റലുകൾ ഉൾപ്പടെ ഇരുപതോളം ആശുപത്രികളുടെയും മെഡിക്കൽ സെന്റുകളുടെയും രാജ്യാന്തര മരുന്ന് നിർമ്മാണ കമ്പനിയുടെയും ഫാർമസികളുടെയും ഉടമ കൂടിയാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീർ വയലിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP