Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

താരനിശ കണ്ടപ്പോൾ ചിന്തയിലെ പ്രൂഫ് റീഡർ ജോലി കാരായി രാജന് നഷ്ടമായി; ജാമ്യ വ്യവസ്ഥ ലംഘിച്ച ഫസൽ വധക്കേസ് പ്രതിക്ക് ഇനി എറണാകുളത്ത് തന്നെ കഴിയേണ്ടി വരും; കാരായിക്ക് ഹൈക്കോടതിയുടെ ശാസന

താരനിശ കണ്ടപ്പോൾ ചിന്തയിലെ പ്രൂഫ് റീഡർ ജോലി കാരായി രാജന് നഷ്ടമായി; ജാമ്യ വ്യവസ്ഥ ലംഘിച്ച ഫസൽ വധക്കേസ് പ്രതിക്ക് ഇനി എറണാകുളത്ത് തന്നെ കഴിയേണ്ടി വരും; കാരായിക്ക് ഹൈക്കോടതിയുടെ ശാസന

കൊച്ചി: ഫസൽ വധക്കേസിലെ പ്രതിയായ കാരായി രാജന് സിബിഐ കോടതിയുടെ ശാസന. ജാമ്യ വ്യവസ്ഥ മറികടന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ പങ്കെടുത്തതിനാണിത്. കാരായി രാജൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐയാണ് കോടതിയെ സമീപിച്ചത്. ഇത് കോടതി അംഗീകരിച്ചില്ല. എന്നാൽ തിരുവനന്തപുരത്ത് ജോലി നൽകാൻ അനുവദിച്ച ഇളവ് പിൻവലിച്ചു.

ജാമ്യവ്യവസ്ഥ മറികടന്ന് പൊതുപരിപാടിയിൽ പങ്കെടുത്തത് ഗുരുതരമായ നിയമ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. പാർട്ടി പ്രസിദ്ധീകരണത്തിൽ പ്രൂഫ് റീഡറായി ജോലി ചെയ്യാൻ കോടതി രാജന് അനുമതി നൽകിയിരുന്നു. എന്നാൽ, ജാമ്യം വ്യവസ്ഥയിൽ വീഴച വരുത്തിയതിനെ തുടർന്ന് ഈ അനുമതി കോടതി റദ്ദാക്കുകയും ഇനി എറണാകുളം ജില്ല വിട്ട് പോകരുതെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പങ്കെടുത്ത ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ കാരായി രാജൻ പങ്കെടുത്തത് വിമർശത്തിന് വഴിവെച്ചിരുന്നു. ഇതേ തുടർന്നാണ് സിബിഐ ജാമ്യം റദ്ദാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഫസൽ വധക്കേസിൽ പ്രതിയായ രാജന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനാണ് താൻ കണ്ണൂരെത്തിയതെന്നാണ് വിശദീകരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP