Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനഞ്ച് വർഷം ദിലീപുമായി ബന്ധപ്പെട്ട വിവരങ്ങൾ സത്യസന്ധമായി പൊലീസിനോട് പറഞ്ഞു; കാവ്യാമാധവനുമായുള്ള ബന്ധത്തിന്റെ തുടക്കവും ആക്രമിക്കപ്പെട്ട നടിയുമായുള്ള അഭിപ്രായ ഭിന്നതകളെ കുറിച്ചും പറഞ്ഞു; ദിലീപിനോടുള്ള തന്റെ വിയോജിപ്പുകളെല്ലാം താത്ക്കാലികം; ഒരു മണിക്കൂർ നീണ്ട മൊഴിയെടുപ്പിനെ കുറിച്ച ലിബർട്ടി ബഷീർ മറുനാടനോട്

പതിനഞ്ച് വർഷം ദിലീപുമായി ബന്ധപ്പെട്ട വിവരങ്ങൾ സത്യസന്ധമായി പൊലീസിനോട് പറഞ്ഞു; കാവ്യാമാധവനുമായുള്ള ബന്ധത്തിന്റെ തുടക്കവും ആക്രമിക്കപ്പെട്ട നടിയുമായുള്ള അഭിപ്രായ ഭിന്നതകളെ കുറിച്ചും പറഞ്ഞു; ദിലീപിനോടുള്ള തന്റെ വിയോജിപ്പുകളെല്ലാം താത്ക്കാലികം; ഒരു മണിക്കൂർ നീണ്ട മൊഴിയെടുപ്പിനെ കുറിച്ച ലിബർട്ടി ബഷീർ മറുനാടനോട്

രഞ്ജിത് ബാബു

കണ്ണൂർ: ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിനുണ്ടായ വിരോധത്തിന്റെ കാരണമെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി ലിബർട്ടി ബഷീർ. ആലുവ പ്രസ്സ്‌ക്ലബിൽ വെച്ച് ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി മുൻ ഫിലിം എസിബിറ്റേഴ്സ് പ്രസിഡണ്ടു കൂടിയായിരുന്ന ബഷീർ വ്യക്തമാക്കി. കഴിഞ്ഞ പതിനഞ്ച് വർഷക്കാലത്തെ ദിലീപുമായി ബന്ധപ്പെട്ട വിവരങ്ങൾ സത്യസന്ധമായി പൊലീസിനോട് പറഞ്ഞുവെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് അറിയിച്ചു. മഞ്ജു വാരിയരുമായുള്ള വിവാഹവും ഒടുവിൽ അവർ തമ്മിൽ പിരിയുന്നതുവരെയുള്ള തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

കാവ്യാമാധവനുമായുള്ള ബന്ധത്തിന്റെ തുടക്കവും ആക്രമിക്കപ്പെട്ട നടിയുമായുള്ള അഭിപ്രായ ഭിന്നതകളും എല്ലാം അന്വേഷണ സംഘത്തിനോട് വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. ദിലീപ് കേസിൽപെടുന്നതു വരെയുള്ള വിവരങ്ങളും നൽകിയിട്ടുണ്ട്. തന്റെ സംഘടനയെ പൊളിച്ചതിലുള്ള വിരോധമൊന്നും ഇപ്പോൾ ദിലീപിനോട് തനിക്കില്ലെന്നും വിയോജിപ്പുകളെല്ലാം താത്ക്കാലികമാണെന്നും ബഷീർ പറഞ്ഞു. പൊലീസ് അന്വേഷണ

അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണമെന്ന് മാത്രമേ തനിക്ക് ആഗ്രഹമുള്ളൂവെന്നും ഈ കേസിന്റെ പേരിൽ ആരേയും ക്രൂശിക്കാൻ താൻ തയ്യാറല്ലെന്നും ബഷീർ പറഞ്ഞു. ആലുവ പൊലീസ് ക്ലബിൽ വച്ചാണ് ബഷീറിൽ നിന്നും മൂന്നംഗ അന്വേഷണ സംഘം തെളിവെടുത്തത്. തെളിവെടുപ്പ് ഒരു മണിക്കൂറിലേറെ നീണ്ടു നിന്നുവെന്നും ബഷീർ പറഞ്ഞു.

നേരത്തെ ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച വേളയിൽ ലിബർട്ടി ബഷീറിനെതിരെ കടുത്ത ആരോപണം ഉയർത്തിയിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് ലിബർട്ടി ബഷീർ ആണെന്നായിരുന്നു ദിലീപിന്റെ ആരോപണം. ഇതിക്കുറിച്ച് അടക്കം മറുപടി പറയാൻ അദ്ദേഹം രംഗത്തെത്തുകയുണ്ടായി. ദിലീപ് മൂന്ന് വിവാഹം കഴിച്ച വിവരം അടക്കം പുറത്തുപറഞ്ഞതിന് പിന്നിൽ ബഷീർ ഉണ്ടായിരുന്നു എന്ന സംശയമുണ്ടായിരുന്നു.

തീയ്യറ്റർ ഉടമകൾ പ്രഖ്യാപിച്ച സമരം പൊളിച്ചത് ദിലീപായിരുന്നു. സംഘടനയിൽ നിന്നും ബഷീറിനെ പുറത്തിക്കിയത് മുതൽ ഇവർ തമ്മിൽ കോർത്തിരുന്നു. ജയിലിന് പുറത്ത് വരികയാണെങ്കിൽ ദിലീപിന്റെ നേതൃത്വത്തിൽ തുടങ്ങിയ തിയറ്റർ ഉടമകളുടെ സംഘടനയിലേക്കും അയാൾ തിരിച്ച് വരും എന്നതിൽ സമയം വേണ്ടെന്നും ബഷീർ അടുത്തിടെ പറഞ്ഞിരുന്നു.

സിനിമാ സമരത്തിന് പിന്നാലെ ദിലീപിന്റെ നേതൃത്വത്തിൽ പുതിയ തിയറ്റർ സംഘടന വന്നതോടെ ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘടന തകരുകയായിരുന്നു. ലിബർട്ടി ബഷീർ ഒഴികെ എല്ലാവരും ദിലീപിന്റെ സംഘടനയിൽ ചേർന്നു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ അങ്ങനെ തിയേറ്ററുകളുടെ സംഘടനയാവുകയായിരുന്നു.ദിലീപ് പ്രസിഡന്റും ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റുമായി രൂപീകരിച്ചതാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്ന പുതിയ സംഘടന രൂപീകരിച്ച ഉടനെ തന്നെ ബഷീറിന് സിനിമ നൽകില്ലെന്ന പ്രഖ്യാപിച്ചിരുന്നു.

മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ തീയറ്റർ സമരം പരിഹരിച്ചതിൽ ദിലീപ് ഇടപെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ലിബർട്ടി ബഷീറിന്റെ കുടുംബകാര്യ ദിലീപ് എടുത്തിട്ടത്. ലിബർട്ടി ബഷീറിനെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കകൾ ഇങ്ങനെയാണ്: മൂന്ന് ഭാര്യമാരെ വെച്ച്‌കൊണ്ട് ഇരിക്കുന്നയാളാണ് ബഷീർ എന്നാണ്. അന്ന് ബഷീർ നൽകിയ മറുപടി ഞമ്മക്ക് നിയമപരമായി നാല് ഭാര്യമാരെവരെ കെട്ടാം. ഇപ്പോഴുള്ള മൂന്ന് ഭാര്യമാരേയും ഞാൻ പൊന്നു പോലെ നോക്കുന്നുണ്ട് എന്നായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP