Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവധിക്ക് നാട്ടിൽ പോകുമ്പോൾ അടിപൊളിയായി താമസിക്കുകയും ചെയ്യാം; അല്ലാത്തപ്പോൾ നാട്ടിലൊരു സ്ഥിരം വരുമാനവും: കുറഞ്ഞ ചെലവിൽ മൂന്നാറിനടുത്ത് റിസോർട്ട് ഉടമയാകണോ? പ്രവാസി മലയാളികൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുമായി ഒരു അപൂർവ്വ പദ്ധതി

അവധിക്ക് നാട്ടിൽ പോകുമ്പോൾ അടിപൊളിയായി താമസിക്കുകയും ചെയ്യാം; അല്ലാത്തപ്പോൾ നാട്ടിലൊരു സ്ഥിരം വരുമാനവും: കുറഞ്ഞ ചെലവിൽ മൂന്നാറിനടുത്ത് റിസോർട്ട് ഉടമയാകണോ? പ്രവാസി മലയാളികൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുമായി ഒരു അപൂർവ്വ പദ്ധതി

മാർക്കറ്റിങ് ഫീച്ചർ

ളരെ കുറഞ്ഞ ചെലവിൽ മൂന്നാറിലെ മാങ്കുളത്ത് ഒരു അവധിക്കാല വസതി സ്വന്തമാക്കാൻ പ്രവാസി മലയാളികൾക്ക് അവസരം. ഏതെങ്കിലും ഒരു ബാങ്കിൽ ചെന്നു ചോദിച്ചാൽ മൂന്നോ നാലോ ശതമാനം പലിശയ്ക്ക് ലോൺ എടുക്കാനാകവെ അവധിക്കാല വസതി സ്വന്തമാക്കുകയെന്നത് ഒരു പ്രയാസമാകില്ല. എന്നാൽ എന്തു ധൈര്യത്തിലാണ് ഇങ്ങനെ ലഭിക്കുന്ന പണം എവിടെയെങ്കിലും നിക്ഷേപിക്കുക എന്ന ചോദ്യം എന്നും ആശങ്കയായി കിടപ്പുണ്ട്. റിയർ എസ്റ്റേറ്റ് വിപണിയിൽ വമ്പൻ തകർച്ച മൂലം നാട്ടിലെ ഫ്ലാറ്റുകളിൽ പണം നിക്ഷേപിക്കാൻ പ്രവാസികൾ പേടിക്കുന്നു. പണം നിക്ഷേപിച്ചവർക്ക് തന്നെ പലർക്കും ഫ്ലാറ്റുകൾ കിട്ടുമോ എന്നുറപ്പില്ല. അങ്ങനെ ഇരിക്കവെ അത്തരം ഒരു പ്രൊജക്ടിന്റെ പ്രൊമോഷൻ മറുനാടൻ മലയാളി ഏറ്റെടുക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം സ്വഭാവികമായി ഉണ്ടാകും.

അതിന്റെ പ്രധാന കാരണം ഈ പ്രൊജക്ടിനോടുള്ള വിശ്വാസ്യത തന്നെയാണ്. ഭൂമിയും സ്ഥലവും പട്ടയവും ഒക്കെ നേരിട്ട കണ്ട് ഉറപ്പിച്ച ശേഷമാണ് ഇതു വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. മൂന്നാറിന് അടുത്ത പ്രകൃതി ഭംഗി നിറഞ്ഞ മണക്കുളം കാടിനോടൊപ്പം മലനിരകളോടും ഒക്കെ ചേർന്നാണ് 52 വില്ലകൾ അടങ്ങുന്ന ഈ അവധിക്കാല വസതി പ്രൊജക്ട് പണി തീർക്കുന്നത്. മൂന്ന് സെന്റ് സ്ഥലവും 400 സ്‌ക്വയർ ഫീറ്റ് വീടും അടക്കമുള്ള ഒരു പദ്ധതിക്ക് പലഘട്ടമായി മുടക്കേണ്ടി വരുന്നത് വളരെ കുറഞ്ഞ രൂപയാണ് എന്നതാണ് ഈ പദ്ധതി വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. പ്ലോട്ട് രജിസ്റ്റർ ചെയ്ത് കൈ വശമാക്കുന്നതിന്റെ ചെലവ് മാത്രമേ ആദ്യ തവണ മുടക്കേണ്ടതുള്ളൂ.

പ്രകൃതി വരദാനമായി കനിഞ്ഞു നൽകിയ, കാലാവസ്ഥയും അതിമനോഹരവുമായ ഭൂപ്രകൃതിയും കൊണ്ട് സമ്പുഷ്ടമായ ഇടുക്കി ജില്ലയിലെ മൂന്നാറിനടുത്തുള്ള മാങ്കുളത്താണ് ഈ സൗകര്യമൊരുക്കുന്നത്. മൂന്നോളം ഏക്കറിൽ പട്ടയമുള്ളതും നിർമ്മാണാനുമതിക്ക് തടസ്സമില്ലാത്തതുമായ മനോഹരമായ സ്ഥലത്ത് 52 ഓളം അവധിക്കാല വസതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഒരു വർഷം കൊണ്ട് തീർക്കുവാൻ ഉദ്ദേശിക്കുന്ന ഈ പ്രൊജക്ടിന്റെ മുഴുവൻ തുകയും ഒരുമിച്ചു മുടക്കേണ്ടതുമില്ല. ഈ പദ്ധതി ഔദ്യോഗികമായി പരസ്യപ്പെടു ത്തുന്നതിനു മുമ്പ് തന്നെ പതിനഞ്ചോളം പ്ലോട്ടുകൾ വിറ്റുവെന്നത് ഈ പ്രദേശത്തിന്റെ സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.

ചെറിയ ബജറ്റിലൊതുങ്ങുന്ന വിധത്തിൽ ഒരു ബെഡ്‌റൂം /ഹാൾ /കിച്ചൻ /ബാൽക്കണി എന്ന രീതിയിൽ ഉള്ള വീടുകളാണ് വിഭാവനം ചെയ്യുന്നത്. വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ, സംരക്ഷണം, മെയിന്റനൻസ് തുടങ്ങി കോമ്മൺ കോഫി ഹൗസ്, പാർക്കിങ്, എക്സ്ട്രാ ഗസ്റ്റ് റൂം തുടങ്ങി ഭാവിയിലേക്കുള്ള എല്ലാ സംവിധാനങ്ങളും കമ്പനി തന്നെ നേരിട്ട് തുടർന്ന് നടത്തുന്നതാണ്. ഇതിലൊക്കെ ഉപരിയായി വിനോദസഞ്ചാരികൾക്ക് വാടകക്കും നൽകി ന്യായമായ വരുമാനവും ലഭിക്കുന്നതിനുമുള്ള മേൽനോട്ടവും ഉണ്ടായിരിക്കുന്നതാണ്. ടാർ ചെയ്ത മെയിൻ റോഡിൽ നിന്നും ഓരോ കോട്ടേജുകളിലേക്കു പ്രത്യേക റോഡ്, എല്ലാ പ്ലോട്ടിൽനിന്നുമുള്ള സുന്ദരമായ പ്രകൃതി ഭംഗി എന്നിവ ഈ സ്ഥലത്തിന്റെ മാത്രം പ്രത്യേകതയാണ് നാട്ടിലേക്കുള്ള അവധിയാത്രയിൽ സ്വന്തമായി ഉപയോഗിക്കുന്നതിനും ബാക്കിയുള്ള അവസരത്തിൽ ഇതുപയോഗിക്കാവുന്നതാണ്.

ആനകൾ കൂട്ടത്തോടെ വെള്ളം കുടിച്ചുല്ലസിക്കുന്ന ആനകുളവും വിരിപാറ വെള്ളച്ചാട്ടവും മുനിയറകളുമൊക്കെ മാങ്കുളത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്. പ്രകൃതി തന്നെ ശുദ്ധീകരിച്ചു കാത്തുസൂക്ഷിക്കുന്ന പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനു മുകളിലുള്ള സ്വിമ്മിങ് പൂൾ, ടി ഗാർഡൻസ്, ഓർഗാനിക് വില്ലേജ്, ഹാങ്ങിങ് ബ്രിഡ്ജ് തുടങ്ങി മറ്റ് നിരവധി വേറെയും. ഇങ്ങനെ അനന്തമായ അവസരങ്ങളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെറിയ രീതിയിൽ മുതൽ മുടക്കി ന്യായമായ വരുമാന സമ്പാദനത്തിന് ഒരു സുവർണ്ണാവസരം കൂടിയാണിത്.

ദൈവത്തിന്റെ സ്വന്തം കയ്യൊപ്പ് പതിച്ച് പ്രക്രുതിരമണീയവും അതിമനോഹരവുമായ നമ്മുടെ കൊച്ചുകേരളത്തിന്റെ വിനോദ സഞ്ചാരവികസനത്തിനുള്ള സാദ്ധ്യതകൾ വളരെയേറെയാണ്. ഈയൊരു വസ്തുതക്ക് അടിവരയിടുകയാണ് ബ്രിട്ടനിലെ അംഗീകൃത ട്രാവൽ ഏജൻസികളുടെ സംഘടനയായ അപ്റ്റ (ABTA) യുടെ ഇക്കഴിഞ്ഞയിടെയിറങ്ങിയ റിപ്പോർട്ട്. അവരുടെ റിപ്പോർട്ട് അനുസരിച്ചു വിനോദസഞ്ചാരത്തിനായി തിരഞ്ഞെടുത്ത ലോകത്തിലെ മികച്ച 12 സ്ഥലങ്ങളിൽ എട്ടാമത്തെ സ്ഥാനമാണ് നമ്മുടെയെല്ലാം സ്വകാര്യ അഹങ്കാരമായ കേരളത്തിന്.

മാത്രമല്ല, അപ്റ്റയുടെ വെബ്‌സൈറ്റിന്റെ ഹോം പേജ് പ്രൊഫൈൽ ഫോട്ടോയായി ഇട്ടിരിക്കുന്നതും നമ്മുടെ കായലും കെട്ടുവള്ളങ്ങളും തെങ്ങുമൊക്കെയാണ്. അവധി യാത്രകളും വിനോദസഞ്ചാരവുമൊക്കെ ജീവിതത്തിൽ അത്യന്താപേക്ഷിതമെന്ന് കരുതുന്ന സായിപ്പും മദാമ്മയുമൊക്കെ അപ്റ്റ പോലെയുള്ള അംഗീകൃത ഏജൻസികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമനുസരിച്ചാണ് യാത്രയ്ക്കുള്ള ദിക്കുകളും സ്ഥലങ്ങളുമൊക്കെ നിശ്ചയിക്കുന്നതെന്ന വസ്തുത കൂടി കൂട്ടിവായിക്കുമ്പോഴാണ് നമ്മുടെ നാടിന്റെ പ്രാധാന്യം കൂടുതൽ മനസ്സിലാവുന്നത്. മലയാളിയായ നമ്മുടെ സ്വന്തം അൽഫോൻസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായതും അന്താരാഷ്ട്ര തലത്തിൽ കേരളത്തിന്റെ ടൂറിസം മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഇതിലൊക്കെ ഉപരിയായി വടക്കേ ഇന്ത്യയടക്കം ഭാരതത്തിന്റെ പല ഭാഗങ്ങളിൽനിന്നുമുള്ളവരുടെ ഒരു പ്രധാന സന്ദർശന കേന്ദ്രമായി നമ്മുടെ സ്വന്തം നാട് മാറിക്കഴിഞ്ഞു. ഇത്രയും സുവർണ്ണാവസരങ്ങൾ ഉണ്ടായിട്ടും നാടിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി നാടിനും സമൂഹത്തിനും പ്രയോജനവും അതുവഴി സമ്പത്സമൃദ്ധിയും പൂർണമായും കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടില്ലെന്നുള്ളത് മറ്റൊരു സത്യവുമാണ്. ഈയൊരു സാഹചര്യത്തെ മുന്നിൽക്കണ്ടുകൊണ്ട് പ്രവാസി മലയാളികൾക്ക് പ്രയോജനപ്പെടുത്തുവാൻ അവസരമൊരുക്കുകയാണ് ട്രൂവേഗാർഡൻ എന്ന ഡെവലപേഴ്സ്.
താൽപര്യമുള്ളവർ ബന്ധപ്പെടുക
[email protected], UK: 07877731744, India: +919445514023+918300154023

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP