Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളപട്ടണത്തെ കൂട്ടുകാരെ പറ്റിച്ച് കോടികളുണ്ടാക്കി നാടുവിട്ടു; ബാങ്കോക്കിലെത്തി ആയുർവേദ സൗന്ദര്യ വസ്തുക്കൾ ഇറക്കുമതി ചെയ്ത് ശതകോടീശ്വരനായി; തായ്‌ലന്റിലും സിങ്കപ്പൂരിലും മലേഷ്യയിലും ബാങ്കോക്കിലും താവളങ്ങളൊരുക്കി വളർന്നു പന്തലിച്ചു; ഇറാനും ദൂബായിയും ഇടത്താവളവുമായി; സുഖലോലുപനായി ആഡംബര ഹോട്ടലുകളിൽ തങ്ങി തട്ടിപ്പ് നടത്തിയ കെപി മുഹമ്മദ് ഒടുവിൽ കുടുങ്ങി; ഇന്റർപോൾ പൊക്കിയ കണ്ണൂരുകാരന്റെ കഥ

വളപട്ടണത്തെ കൂട്ടുകാരെ പറ്റിച്ച് കോടികളുണ്ടാക്കി നാടുവിട്ടു; ബാങ്കോക്കിലെത്തി ആയുർവേദ സൗന്ദര്യ വസ്തുക്കൾ ഇറക്കുമതി ചെയ്ത് ശതകോടീശ്വരനായി; തായ്‌ലന്റിലും സിങ്കപ്പൂരിലും മലേഷ്യയിലും ബാങ്കോക്കിലും താവളങ്ങളൊരുക്കി വളർന്നു പന്തലിച്ചു; ഇറാനും ദൂബായിയും ഇടത്താവളവുമായി; സുഖലോലുപനായി ആഡംബര ഹോട്ടലുകളിൽ തങ്ങി തട്ടിപ്പ് നടത്തിയ കെപി മുഹമ്മദ് ഒടുവിൽ കുടുങ്ങി; ഇന്റർപോൾ പൊക്കിയ കണ്ണൂരുകാരന്റെ കഥ

രഞ്ജിത് ബാബു

കണ്ണൂർ: മൂന്ന് വർഷത്തെ ഒളിവ് ജീവിതത്തിലും ആഡംബര ഹോട്ടലുകളിൽ തങ്ങി തട്ടിപ്പുകൾ ഒന്നൊന്നായി തുടർന്നു. എന്തു തട്ടിപ്പ് നടത്തിയും അതി സമ്പന്നനാകാനുള്ള വ്യഗ്രതയിൽ തായ്ലന്റിലും സിങ്കപ്പൂരിലും മലേഷ്യയിലും ബാങ്കോക്കിലും തട്ടകങ്ങൾ കണ്ടെത്തി. ദുബായിലും ഇറാനിലും പറന്നു നടന്നു.

വളപട്ടണം സർവ്വീസ് സഹകരണ ബാങ്കിന്റെ മന്ന ശാഖയിൽ നിന്നും 6.92 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി കണ്ണൂർ താളിക്കാവിന് സമീപത്തെ കെ.പി.മുഹമ്മദിന്റെ ഒളിവ് ജീവിതം ഇങ്ങിനെ. ബാങ്കിന്റെ മന്ന ശാഖയിലെ മാനേജരായിരുന്നു മുഹമ്മദ് ജസീൽ. ഈ ചുമതലയിലിരിക്കേ തന്നെ ഇദ്ദേഹത്തിന് വിദേശത്ത് ബിസിനസ്സിൽ താത്പര്യമുണ്ടായിരുന്നു. അക്കാലത്ത് തന്നെ തത്ക്കാല പാസ്പ്പോർട്ടിൽ ഒറ്റ നമ്പർ ലോട്ടറിയും റിയൽ എസ്റ്റേറ്റ് ബിസിനസ്സും അവിടങ്ങളിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു.

പണം സമ്പാദിക്കാനുള്ള എളുപ്പ മാർഗ്ഗം സൗന്ദര്യ വർദ്ധക വസ്തുക്കളാണെന്ന തിരിച്ചറിവോടെ കേരളത്തിൽ നിന്നും ആയുർവേദ സൗന്ദര്യ വസ്തുക്കൾ ഇറക്കുമതി ചെയ്ത് കച്ചവടം പൊടി പൊടിച്ചു. അവിടങ്ങളിലെ ആയുർവേദത്തിനോടുള്ള പ്രിയം മുതലാക്കാൻ ജസീൽ തീരുമാനിക്കുകയായിരുന്നു. സമ്പത്ത് കുന്നു കൂടാൻ തുടങ്ങിയതോടെ ആഡംബര ഹോട്ടലുകളിൽ താമസവും സുഖ ജീവിതവും തുടങ്ങി. പണം ഏതു വഴിയും വാരിക്കൂട്ടുന്നതുപോലെ തന്നെ സുഖ ജീവിതത്തിനു വേണ്ടി ചിലവഴിക്കുന്നതിന് പഞ്ഞമുണ്ടായിരുന്നില്ല. ഒടുവിൽ ഇന്റർ പോൾ വഴി ബാങ്കോക്ക് പൊലീസ് ജസീലിനെ വലയിലാക്കുകയായിരുന്നു. ഇറാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണാണ് മുഹമ്മദ് ജസീൽ പിടിയിലായത്.

വളപട്ടണം ബാങ്കിൽ പണയം വെച്ച സ്വർണം എടുത്തുമാറ്റി സുഹൃത്തുക്കൾ വഴി മറ്റു ബാങ്കുകളിൽ പണയം വച്ചാണ് തട്ടിപ്പുകൾ ആരംഭിച്ചത്. വിലയില്ലാത്ത ചതുപ്പു നിലങ്ങളും വ്യാജരേഖകളുടേയും പേരിൽ ഭീമമായ തുക വായ്പ അനുവദിച്ചും കോടികളുടെ ക്രമക്കേടുകൾ ഇയാൾക്കെതിരെ കണ്ടെത്തിയിരുന്നു. ഈ രീതിയിൽ മാത്രം 3.50 കോടി രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരെയുള്ള പ്രധാന കുറ്റാരോപണം. സ്വന്തം പിതാവിനും ഭാര്യക്കും സഹോദരനും ഭാര്യാ പിതാവിനും പുറമേ അടുത്ത സുഹൃത്തുക്കൾക്കും വില കുറഞ്ഞ ഭൂമി ഈട് വച്ച് വൻ തുകകളാണ് അനുവദിച്ചിട്ടുള്ളത്. തട്ടിപ്പ് സംബന്ധിച്ച് വകുപ്പു തല അന്വേഷണം നടക്കുന്നതിനിടെ ഇയാൾ ബാങ്കോക്കിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് തായ്ലന്റിലും എത്തി. അവിടെ ചൂതാട്ടവും റിയൽ എസ്റ്റേറ്റ് ബിസിനസ്സും നടത്തി. അപ്പോഴെല്ലാം ഈ രാജ്യങ്ങളിൽ കറങ്ങി നടന്നു.

ഒരിക്കൽ പിടിയിലാകുമെന്ന ധാരണയേ ഇയാൾക്കുണ്ടായിരുന്നില്ല. 2013 ലാണ് ക്രമക്കേട് അന്വേഷണത്തിനിടെ ഇയാൾ രാജ്യം വിട്ടത്. ഇയാളുമായി ബന്ധപ്പെട്ട കേസു വിവരങ്ങൾ ഇന്റർ പോൾ വഴി ബാങ്കോക്ക് പൊലീസിന് കൈമാറിയിരുന്നു. ബാങ്കോക്ക് പൊലീസ് ഇക്കഴിഞ്ഞ 5 ാം തീയ്യതി ജസീലിനെ പിടികൂടുകയും ഒരാഴ്ചക്ക് ശേഷം ഇന്ത്യയിലേക്ക് അയക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം നെടുംമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച ജസീലിനെ കണ്ണൂർ ഡി.വൈ. എസ്‌പി. പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പിന്നീട് കോടതി റിമാന്റ് ചെയ്തു.

2011 ഡിസംബറിനും 2013 ജനുവരിക്കും ഇടയിലാണ് വളപട്ടണം ബാങ്കിലെ പ്രധാന ബാങ്ക് ജീവനക്കാരടക്കം പ്രതികളായ തട്ടിപ്പ് അരങ്ങേറിയത്. ജസീലിന്റെ ബന്ധുക്കളും ജീവനക്കാരും ഭരണ സമിതി അംഗങ്ങളുമടക്കം 26 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 22 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ജസീലിന്റെ ഭാര്യാ പിതാവ് കെ.പി.സി. മുഹമ്മദ് ഉൾപ്പെടെ നാല് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. മൂന്ന് കുറ്റ പത്രങ്ങൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജസീൽ പിടിയിലായതോടെ നാലാമത്തെ കുറ്റ പത്രവും അടുത്ത ദിവസം തന്നെ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP