Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ജു വാര്യർക്കെതിരെയുള്ള ഡിവോഴ്സ് പെറ്റിഷനിൽ പ്രതിയാക്കിയത് ശ്രീകുമാർ മേനോനെ തന്നെ; ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചന തുടങ്ങുന്നത് രവി പിള്ളയുടെ മകളുടെ വിവാഹ പാർട്ടിയിലോ? പുഷ് ശ്രീകുമാറിനും ബിനീഷ് കോടിയേരിക്കുമെതിരെയുള്ള പരോക്ഷ ആരോപങ്ങൾക്കിടെ പ്രവാസി വ്യവസായിയെ കുറിച്ചും കാവ്യയുടെ പരാമർശം; മുൻകൂർ ജാമ്യ ഹർജിയിൽ സിനിമാകാർക്കിടയിൽ എതിർപ്പ്

മഞ്ജു വാര്യർക്കെതിരെയുള്ള ഡിവോഴ്സ് പെറ്റിഷനിൽ പ്രതിയാക്കിയത് ശ്രീകുമാർ മേനോനെ തന്നെ; ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചന തുടങ്ങുന്നത് രവി പിള്ളയുടെ മകളുടെ വിവാഹ പാർട്ടിയിലോ? പുഷ് ശ്രീകുമാറിനും ബിനീഷ് കോടിയേരിക്കുമെതിരെയുള്ള പരോക്ഷ ആരോപങ്ങൾക്കിടെ പ്രവാസി വ്യവസായിയെ കുറിച്ചും കാവ്യയുടെ പരാമർശം; മുൻകൂർ ജാമ്യ ഹർജിയിൽ സിനിമാകാർക്കിടയിൽ എതിർപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാള സിനിമയിൽ പലരുടേയും സുഹൃത്താണ് ബിനീഷ് കോടിയേരി. സുപ്പർതാര ചിത്രങ്ങളിൽ അടക്കം മുഖം കാട്ടിയ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ കുടുക്കാൻ പലശ്രമവും നടന്നു. കളിരൂർ കേസിലെ നിർമ്മാതാവും മന്ത്രിയുടെ മകനുമാണ് ദിലീപിനെ രക്ഷിക്കാൻ മുന്നിൽ നിൽക്കുന്നതെന്നായിരുന്നു ആദ്യം ഉയർന്ന വാദം. ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും ഈ കഥ പാറി നടന്നു. ഇതിനിടെ ലോഹിയുടെ നായികയെ പീഡിപ്പിച്ച കേസിൽ കളിരൂർ കേസിലെ വില്ലൻ പ്രതിസ്ഥാനത്തുമായി. ഒടുവിൽ നടി പരാതി നൽകാതെ പിന്മാറി. ഇതോടെ വീണ്ടും വീറും വാശിയുമായി ദിലീപിന് വേണ്ടി നിർമ്മാതാവ് വാദിക്കാൻ ചാനലുകളിലുമെത്തി. സിപിഎമ്മുമായി ഏറെ അടുപ്പമുള്ള സിനിമയിലെ പലരും ദിലീപിനൊപ്പമായിരുന്നു.

എന്നിട്ടും അറസ്റ്റ് ഭയന്ന് കാവ്യ നൽകിയ ഹർജിയിൽ ഭരണകക്ഷിയിലെ പ്രബലപാർട്ടിയുടെ നേതാവിന്റെ മകന്റെ പേരും പരാമർശിക്കുന്നതായാണു സൂചന. ഇത് ബിനീഷ് കോടിയേരിയാണെന്ന വ്യക്തമായ സൂചനയും ജാമ്യ ഹർജിയിലുണ്ട്. പ്രവാസിയുടെ മകളുടെ വിവാഹ നടത്തിപ്പുകാരനെന്ന പരാമർശമാണ് ഇതിന് കാരണം. പ്രവാസി മലയാളി വ്യവസായിയായ രവിപിള്ളയുടെ കമ്പനിയിൽ ഉന്നത ഉദ്യോഗം ബിനീഷിനുണ്ട്. കൊല്ലത്ത് ശതകോടികൾ ചെലവിട്ടായിരുന്നു രവിപിള്ളയുടെ മകളുടെ വിവാഹം. ഇതിന്റെ പ്രധാന നടത്തിപ്പുകാരൻ ബിനീഷായിരുന്നു. ഇവിടെ വച്ചാണ് ശ്രീകുമാർ നായരും ബിനീഷും തമ്മിലെ അടുപ്പം തുടങ്ങിയതും ദിലീപിനെ നശിപ്പിക്കാനുള്ള ഗൂഢാലോചന തുടങ്ങിയതെന്നുമാണ് കാവ്യ ആരോപിക്കുന്നത്. എഡിജിപി സന്ധ്യയേയും കൂട്ടി നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ ദിലീപിനെ പെടുത്തി. ദിലീപിന്റെ ഭാര്യയെന്ന നിലയിൽ തന്നേയും. ഇതാണ് കാവ്യയുടെ വാദങ്ങൾ.

വിവിധ മാധ്യമ സ്ഥാപനങ്ങളുമായി അടുത്ത ബന്ധമാണ് ശ്രീകുമാർ നായർക്കുള്ളത്. സിനിമയെടുക്കാനുള്ള കഴിവിനേക്കാൾ മറ്റ് ചിലതിലാണ് ഇയാൾക്ക് വിരുതുള്ളത്. പല വമ്പൻ ഗ്രൂപ്പുകൾക്കും സാമ്പത്തികം ഒരുക്കി നൽകുന്നതും ഇയാൾക്ക് പ്രധാന പങ്കുണ്ട്. കേരളത്തിലെ വ്യവസായ പ്രമുഖന്റെ മകളുടെ വിവാഹ ചടങ്ങ് ഒരുക്കിയത് കേരളത്തിലെ പ്രധാന നേതാവിന്റെ മകനും ഇയാളും ചേർന്നാണ്. കുറച്ചു കാലമായി ശ്രീകുമാർ മേനോന് ദിലീപിനോട് പകയുണ്ട്. മഞ്ജു വാര്യർക്കെതിരായ ഡിവോഴ്‌സ് പെറ്റീഷനിൽ ശ്രീകുമാർ മേനോനെ കുറിച്ച് പരാമർശിച്ചതാണ് ഇതിന് കാരണം-മുൻകൂർ ജാമ്യ ഹർജിയിൽ കാവ്യ വിശദീകരിക്കുന്നു. ദിലീപിന്റെ ഭാര്യയായതു കൊണ്ട് മാത്രമാണ് തന്നെ കുടുക്കാൻ ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. ജാമ്യ ഹർജിയിലെ പരാമർശങ്ങളിൽ മഞ്ജുവും ശ്രീകുമാർ മേനോനും ചേർന്ന് നടത്തുന്ന ഗൂഢാലോചനയാണ് നടക്കുന്നതെന്ന് പറയാതെ പറയുകയാണ് കാവ്യ.

ഇതിൽ ചില പരാമർശങ്ങളിൽ സിനിമാ ലോകം കടുത്ത നിരാശയിലാണ്. എല്ലാവരും ചേർന്ന് ദിലീപിന്റെ രാമലീല വിജയിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനിടെയിൽ കോടിയേരിയുടെ മകന്റെ പേര് വലിച്ചിഴച്ചത് പ്രശ്‌നങ്ങൾ ഗുരുതരമാക്കും. വെറുതെ രാഷ്ട്രീയ നേതൃത്വത്തെ ദിലീപിന് എതിരെയാക്കുന്നത് മൊത്തം സിനിമാ മേഖലയെ ബാധിക്കും. എങ്ങനേയും ഒരുമിച്ച് പോകേണ്ട സമയത്ത് രണ്ട് വഴിക്ക് നീങ്ങരുത്. ശ്രീകുമാർ മേനോനെതിരെ ആരോപണം ഉന്നയിച്ചതിൽ പ്രശ്‌നമില്ല. എന്നാൽ തെളിവില്ലാത്തതു കൊണ്ട് പേരു പോലും ഹർജിയിൽ എഴുതാനാകുന്നില്ല. ഈ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് കോടിയേരിയുടെ മകനെ വിമർശിക്കാൻ ഇട്ടുകൊടുത്തത് ശരിയല്ലെന്നാണ് ആക്ഷേപം. നടിയെ ആക്രമിച്ചകേസിൽ പൊലീസിനെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് നടി കാവ്യ മാധവൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി അങ്ങനെ സിനിമാ ലോകത്ത് വിരുദ്ധാഭിപ്രായം ഉണ്ടാക്കുയാണ്.

മുൻകൂർ ജാമ്യാപേക്ഷയിലെ ആരോപണങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് വരികയും ചെയ്തു. എന്നാൽ ഈ ആരോപണം കേസിന്റെ ഗതി തിരിച്ചു വിടാനാണെന്ന് കോടിയേരി ആരോപിച്ചു. ഏത് സി.പി.എം നേതാവിന്റെ മകനാണെന്ന് വ്യക്തമായി പറയണം. ഇപ്പോഴും ചിലർ വേട്ടക്കാർക്കൊപ്പമാണെന്നും കോടിയേരി കുറ്റപ്പെടുത്തി. തന്റെ അതൃപ്തി സിനിമയിലെ പ്രമുഖരേയും കോടിയേരി അറിയിച്ചിട്ടുണ്ട്. തന്റെ മകന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നാണ് ആവശ്യം. തെളിവുണ്ടെങ്കിൽ ആർജ്ജവത്തോടെ പറയട്ടേ. കോൺഗ്രസുകാരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടി തന്റെ കുടുംബത്തെ വിവാദത്തിൽ കുടുക്കരുതെന്നാണ് കോടിയേരിയുടെ നിലപാട്. കേസിൽ പൊലീസ് ഉറച്ച നടപടികളുമായി മുന്നോട്ട് പോകുമെന്ന് സർക്കാരും സൂചന നൽകി. ദിലീപിനെ രക്ഷിക്കാൻ നിൽക്കുന്ന കൊച്ചിയിലെ പ്രമുഖ സി.പി.എം നേതാക്കൾക്കും മുന്നറിയിപ്പ് എകെജി സെന്ററിൽ നിന്ന് പോയിക്കഴിഞ്ഞു.

ദിലീപിനെ കുടുക്കിയതിനു പിന്നിൽ സിനിമാമേഖലയിലെ പ്രബലർക്ക് പങ്കുണ്ടെന്നും നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നതായും മുൻകൂർ ജാമ്യ ഹർജിയിൽ കാവ്യ ആരോപിക്കുന്നു. തനിക്കും ഭർത്താവ് ദിലീപിനും കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ അറിയില്ല. എന്നാൽ, പൊലീസ് ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് സുനിയെ അറിയാമെന്നു പറയിപ്പിക്കാൻ ശ്രമിക്കുകയാണ്. തന്റെ അമ്മയെയും അച്ഛനെയും സഹോദരനെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. പൊലീസ് നിരവധി തവണ മൊഴിയെടുത്തു. പലവട്ടം ഫോണിൽ പൊലീസ് വിളിച്ചു. നിയമവിരുദ്ധകാര്യങ്ങൾ ചെയ്ായൻ പൊലീസ് പ്രേരിപ്പിക്കുകയാണ്. പൊലീസ് പറയുന്ന കാര്യങ്ങൾ അതേപടി അനുസരിച്ചില്ലെങ്കിൽ പ്രതിയാക്കുമെന്നു ഭീഷണിയുണ്ട്.

കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാൻ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീർക്കാനാണ് നീക്കം. ദിലിപീന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണു തന്നെ വേട്ടയാടുന്നത്. പൊലീസ് ഉദ്യോഗസ്ഥർ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരൻ സൂരജ് ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായവരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസെന്നും കാവ്യ മുൻകൂർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കാവ്യയെ അറസ്റ്റ് ചെയ്യാനോ വീണ്ടും ചോദ്യം ചെയ്യാനോ തൽകാലം തീരുമാനിച്ചിട്ടില്ല എന്ന നിലപാടിലാണ് അന്വേഷണസംഘം. മുൻകൂർ ജാമ്യഹർജി ഇന്നലെയാണു ഹൈക്കോടതിയിൽ സമർപ്പിച്ചത്. അടിയന്തര പ്രധാന്യത്തോടെ ഇന്നുതന്നെ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചായിരുന്നു ജാമ്യാപേക്ഷ. എന്നാൽ പ്രതിചേർക്കാത്ത സാഹചര്യത്തിൽ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്. കേസിൽ ജാമ്യം തേടി പൾസർ സുനിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP