Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഗ്ദാനം നൽകിയതൊന്നും പാലിക്കാതിരുന്നിട്ടും എങ്ങനെയാണ് ബിജെപി എല്ലാ സംസ്ഥാനങ്ങളെയും കീഴടക്കി വളർന്നത്? പ്രശാന്ത് ഝാ എഴുതുന്നു

വാഗ്ദാനം നൽകിയതൊന്നും പാലിക്കാതിരുന്നിട്ടും എങ്ങനെയാണ് ബിജെപി എല്ലാ സംസ്ഥാനങ്ങളെയും കീഴടക്കി വളർന്നത്? പ്രശാന്ത് ഝാ എഴുതുന്നു

ന്ത്യയുടെ രാഷ്ട്രപതിയും ഉരൃപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും ഒരു ഡസനിലേറെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിരുമാരും ബിജെപിക്കാരാകുമെന്ന് ഒരു അഞ്ചുവർഷം മുമ്പുപോലും ആരും പ്രവചിച്ചിരുന്നില്ല. എന്നാൽ, 2014-ൽ നരേന്ദ്ര മോദിയെ മുൻനിർത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു എന്നുമാത്രമല്ല, അതിന് പിന്നാലെ സംസ്ഥാനങ്ങളിൽനിന്ന് സംസ്ഥാനങ്ങളിലേക്ക് അധികാരം പിടിക്കാനും ബിജെപിക്കായി. എന്താണ് ഈ വളർച്ചയ്ക്ക് പിന്നിൽ. ഞാൻ മനസ്സിലാക്കിയ അഞ്ച് വലിയ കാര്യങ്ങളുണ്ട്.

1. മോദി രാഹുലിന്റെ വാക്കുകൾ ശ്രദ്ധിച്ചപ്പോൾ

മോദിയുടെ സുവർണ വർഷമായിരുന്നു 2014. എന്നാൽ, 2015 അങ്ങനെയായിരുന്നില്ല. സ്വന്തം പേരെഴുതിയ ്‌സ്യൂട്ടണിഞ്ഞ് വിദേശരാജ്യങ്ങളിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് മോദി പറന്നപ്പോൾ അദ്ദേഹം ജനങ്ങളിൽനിന്നകന്നു. ഭൂമിയേറ്റെടുക്കൽ നിയമം ഭേദഗതി ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ മോദിയെ കർഷകവിരുദ്ധനായി ചിത്രീകരിച്ചു. ഡൽഹിയിലെയും ബിഹാറിലെയും തോൽവികൾ അത് സത്യമാണെന്ന് തെളിയിച്ചു.

ഈ ഘട്ടത്തിലാണ് മോദിയെ വിമർശിച്ചുകൊണ്ട് രാഹുലിന്റെ പ്രസംഗം. തൊഴിലാളികളുടെയും കർഷകരുടെയും ദരിദ്രരുടെയും കാര്യങ്ങൾ ശ്രദ്ധിക്കാൻ രാഹുൽ മോദിയെ ഉപദേശിച്ചു. അതദ്ദേഹം ചെവിക്കൊണ്ടു. 2015-നുശേഷമുള്ള മോദി പാവപ്പെട്ടവരുടെ നേതാവായി. സത്യസന്ധരായ പാവപ്പെട്ടവരും അഴിമതിക്കാരായ പണക്കാരും തമ്മിലുള്ള യുദ്ധമായി നോട്ട് അസാധുവാക്കൽ പോലുള്ള തീരുമാനങ്ങൾ വ്യാഖ്യാനിക്കപ്പെട്ടു. ഉജ്വല പോലുള്ള പദ്ധതികൾ മോദി പാവപ്പെട്ടവർക്കൊപ്പമാണെന്ന ധാരണ ശക്തമാക്കി. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിച്ചു.

2. വരേണ്യ വർഗത്തിന്റെയും ഉത്തരേന്ത്യക്കാരുടെയും പാർട്ടിയല്ലാതായി ബിജെപി മാറി

ഹിന്ദുക്കളിലെ തന്നെ ഉന്നതജാതിക്കാരുടെ പാർട്ടിയാണ് ബിജെപി എന്നായിരുന്നു പ്രബലമായിരുന്ന ധാരണ. മറ്റൊന്ന് ഇത് ഉത്തരേന്ത്യക്കാരുടെ പാർട്ടിയാണെന്നും. ഈ രണ്ട് ധാരണകളെയും ഇല്ലാതാക്കാനായി എന്നതും ബിജെപിക്ക് വളർച്ച സമ്മാനിച്ചു. ഈ രണ്ട് ധാരണകളും ഇല്ലാതാക്കാൻ പരിശ്രമിച്ചത് അമിത് ഷായായിരുന്നു. 2014-ലെ കണക്കനുസരിച്ച് ഉത്തർപ്രദേശിൽ പാർട്ടിയുടെ ഭാരവാഹികളിൽ ഏഴ് ശതമാനം മാത്രമായിരുന്നു ഒബിസി. പട്ടികജാതിക്കാർ മൂന്നുശതമാനവും. ഇത് മൂന്നുവർഷംകൊണ്ട് 30 ശതമാനമാക്കി ഉയർത്താൻ ഷായ്ക്കായി.

പാർട്ടിയെ ദേശീയ പാർട്ടിയാക്കി മാറ്റാനും ഇതിനിടെ ബിജെപി വിജയിച്ചു. ബിജെപി ജനറൽ സെക്രട്ടറി രാം മാധവിന്റെ ശ്രമഫലമായാണ് വടക്കുകിഴക്കൻ ഇന്ത്യയിൽ ബിജെപിക്ക് വേരോട്ടമുണ്ടാക്കാനായത്. ഹിമാന്ത ബിശ്വ ശർമയെയും ബിരേൻ സിങ്ങിനെയും പോലുള്ള നേതാക്കളെ ബിജെപി സ്വന്തമാക്കി. ഹിന്ദുത്വ അജൻഡ മാറ്റിവെച്ച് പ്രാദേശികമായ ധാരകളുമായി ഒത്തുപോകാൻ ബിജെപി തയ്യാറായി.

3. ആർഎസ്എസ്. ഫാക്ടർ

ബിഹാർ തിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് നൽകിയ അഭിമുഖത്തിൽ സംവരണ നിയമങ്ങൾ പുനപരിശോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്് ആർഎസ്എസ്. തലവൻ മോഹൻ ഭാഗവത് സംസാരിച്ചിരുന്നു. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് ബിജെപിക്ക് എതിരായ ആയുധമായി എതിരാളികൾ വിനിയോഗിച്ചു. ബിജെപി തിരഞ്ഞെടുക്കപ്പെട്ടാൽ സംവരണം ഇല്ലാതാക്കുമെന്ന് ലാലു പ്രസാദ് യാദവ് പ്രസംഗിച്ചു. അത് തിരഞ്ഞെടുപ്പിൽ ഫലം കണ്ടു. ബിജെപി തോറ്റു.

ആർ.എസ്.എസിനെക്കൊണ്ട് ഒരു തിരഞ്ഞെടുപ്പ് വിജയിപ്പിക്കാനായില്ലെങ്കിലും തോൽപിക്കാനാവുമെന്ന് തെളിയിച്ച സംഭവമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, ബിജെപിയുടെ നട്ടെല്ലും അതിന്റെ പ്രധാന ശക്തികേന്ദ്രവും സംഘമായതിനാൽ കൈവെടിയാനും വയ്യെന്ന അവസ്ഥയിലായി പാർട്ടി. മുൻ എൻഡിഎ സർക്കാരിന്റെ കാലത്ത് പാർട്ടിയും ആർ.എസ്.എസും തമ്മിലുള്ള അന്തർധാര അത്രയ്ക്ക് സജീവമായിരുന്നില്ല. എന്നാൽ, മോദിയും ഭാഗവതും തമ്മിലുള്ള പരസ്പര ധാരണയും ഗോരകഷ മുതൽ ഗംഗവരെയുള്ള വിഷയങ്ങളിലെ അഭിപ്രായ ഐക്യവും ബിജെപിക്ക് തുണയായി. നേരിട്ടിടപെടാതെ തന്നെ പാർട്ടിയിൽ ആർ.എസ്.എസിന് സ്വാധീനം ചെലുത്താനും ഇത് വഴിയൊരുക്കി.

4. മതേതരത്വത്തിന്റെ മരണം

ഹിന്ദു-മുസ്ലിം സംഘർഷം എല്ലായ്‌പ്പോഴും നിലനിർത്തുകയെന്നതാണ് ബിജെപിയുടെ അജൻഡകളിലൊന്ന്. അത്തരമൊരു സാഹചര്യം അവർ സൃഷ്ടിക്കുകയും നിലനിൽതത്തുകയും അതിനെ മൂർധന്യത്തിലെത്തിക്കുകയും ചെയ്യും. യുപിയിൽ ലൗ ജിഹാദിൽ തുടങ്ങി എത്രയോ കാര്യങ്ങളിൽ അവർ ഈ നയം തുടർന്നു. ദീപാവലിയെക്കാൾ പ്രാധാന്യം സംസ്ഥാന സർക്കാർ ഈദിന് നൽകുന്നുവെന്ന് ആരോപിച്ചു. മുസഫർനഗറിലെ കലാപത്തിൽ കൂടുതൽ നാശനഷ്ടമുണ്ടായത് ഹിന്ദുക്കൾക്കാണെന്ന് സ്ഥാപിച്ചു.

മതേതരത്വം എന്ന വാക്കിന് പ്രസക്തിയില്ലാത്ത കാലമായി ഫലത്തിൽ ഇത്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കേണ്ട നിലയിലേക്ക് മറ്റു പാർട്ടികളെ കൊണ്ടെത്തിക്കുന്നതിൽ ബിജെപി വിജയിച്ചു. മായാവതി നൂറ് സീറ്റുകൾ മുസ്ലിം സ്ഥാനാർത്ഥികൾക്ക് നൽകിയതും കോൺഗ്രസ്-സമാജ്‌വാദി സഖ്യം മുസ്ലിം വോട്ടുകൾക്കായി ഐക്യപ്പെട്ടതും മറുഭാഗത്ത് ഹിന്ദു ധ്രുവീകരണത്തിനിടയാക്കി. ഫലത്തിൽ യുപി തിരഞ്ഞെടുപ്പിൽ ബിജെപി വലിയ വിജയം സ്വന്തമാക്കുകയും ചെയ്തു.

5.എല്ലാം തികഞ്ഞവരല്ല

തൊക്കെ പറഞ്ഞതിനർഥം ബിജെപിയെ തോൽപിക്കാനാവില്ല എന്നല്ല. ഇനിയും കീഴടക്കാനാകാത്ത ചില മേഖലകൾ ബിജെപിക്കുണ്ട്. മധ്യവർഗത്തെയും ദരിദ്രരെയും ഒരുമിപ്പിച്ചുകൊണ്ടുപോവുകയെന്നത് മോദിക്ക് കടുത്ത വെല്ലുവിളിയാണ്. ജാതി വോട്ടുകളുടെ ബലാബലം നിയന്ത്രിച്ചുകൊണ്ടുപോവുകയെന്നത് അമിത് ഷായെയും കുരുക്കുന്നു. ഹിന്ദുത്വ അജൻഡ ഭരണത്തിൽക്കയറിവരുന്നത് വലിയൊരു പ്രതിഷേധത്തെയും വളർത്തുണ്ട്. മുമ്പെന്നത്തേക്കാൾ ഐക്യത്തെക്കുറിച്ച് പ്രതിപക്ഷം സംസാരിച്ചുതുടങ്ങിയതും ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഇന്ത്യയിൽ വിജയിക്കുന്ന ഏക പാർട്ടി ബിജെപിയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP