Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദിലീപ് വീണ്ടും എന്തിന് ജാമ്യാപേക്ഷയുമായി വന്നു? പഴയ സാഹചര്യത്തിൽ നിന്നും എന്ത് പുതിയ മാറ്റമാണ് ഉണ്ടായത്? അമ്പത് കോടിയുടെ സിനിമാ പ്രൊജക്ടുകൾ അവതാളത്തിലെന്നും പറഞ്ഞ് ജാമ്യാപേക്ഷ നൽകിയ താരത്തോട് ഹൈക്കോടതിയുടെ ചോദ്യം ഇങ്ങനെ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി; മഞ്ജുവിനെയും ശ്രീകുമാര മേനോനെയും എഡിജിപി സന്ധ്യയെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സ്ഥിരം നമ്പർ ഇത്തവണയും തിരിച്ചടിയായേക്കും

ദിലീപ് വീണ്ടും എന്തിന് ജാമ്യാപേക്ഷയുമായി വന്നു? പഴയ സാഹചര്യത്തിൽ നിന്നും എന്ത് പുതിയ മാറ്റമാണ് ഉണ്ടായത്? അമ്പത് കോടിയുടെ സിനിമാ പ്രൊജക്ടുകൾ അവതാളത്തിലെന്നും പറഞ്ഞ് ജാമ്യാപേക്ഷ നൽകിയ താരത്തോട് ഹൈക്കോടതിയുടെ ചോദ്യം ഇങ്ങനെ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി; മഞ്ജുവിനെയും ശ്രീകുമാര മേനോനെയും എഡിജിപി സന്ധ്യയെയും പ്രതിക്കൂട്ടിൽ നിർത്തുന്ന സ്ഥിരം നമ്പർ ഇത്തവണയും തിരിച്ചടിയായേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി ഈ മാസം 26ലേക്കു മാറ്റിവച്ചു. കഴിഞ്ഞതവണ ഹർജി തള്ളിയ ശേഷം സാഹചര്യത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. സാഹചര്യത്തിൽ കാതലായ മാറ്റം ഉണ്ടെങ്കിലേ ഹർജി പരിഗണിക്കൂവെന്നും കോടതി അറിയിച്ചതോടെ ദിലീപിനേറ്റ കനത്ത തിരിച്ചടിയായി മാറി കേസ്.

ദിലീപ് വീണ്ടും എന്തിന് ജാമ്യാപേക്ഷയുമായി വന്നുവെന്ന കോടതിയുടെ ചോദ്യാണ് താരത്തിന് തിരിച്ചടിയായത്. പഴയ സാഹചര്യത്തിൽ നിന്നും പുതിയ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ജസ്റ്റിസ് സുനിൽ തോമസ് പ്രതിഭാഗം അഭിഭാഷകരോടും പ്രോസിക്യൂഷനോടും ചോദിച്ചു. കോടതിയിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായതോടെ നിലപാട് വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇതോടെ ജാമ്യാപേക്ഷ വീണ്ടു പരിഗണിക്കുന്നത് ഈമാസം 26ാം തീയ്യതിയിലേക്ക് മാറ്റി.

നടന് വേണ്ടി സമർപ്പിച്ച ജാമ്യാപേക്ഷിൽ ദിലീപിനും ശ്രീകുമാര മേനോനും എതിരായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരുന്നത്. ഇരുവരെയും കൂടാതെ സന്ധ്യയും പ്രതികൂട്ടിൽ നിർത്തുന്ന ആരോപണമാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചത്. കേസിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടി മഞ്ജുവിനെതിരായാണ് അഭിഭാഷകൻ തിരിഞ്ഞത്.

നടിയെ ആക്രമിച്ചതിന് പിന്നാലെ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരസംഘടന നടത്തിയ പരിപാടിയിലെ മഞ്ജുവിന്റെ വാക്കുകളാണ് ദിലീപ് പിടിവള്ളിയാക്കിയത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നിൽ ക്രിമിനൽ ഗുഢാലോചനയുണ്ടെന്ന് ആദ്യമായി ആരോപിക്കപ്പെട്ടത് ഇവിടെയായിരുന്നു. കേസിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആരോപണം ഉന്നയിച്ചത് തന്നെ കുടുക്കാനായിരുന്നെന്നാണ് ദിലീപിന്റെ വാദം. എന്നാൽ, ഇതിൽ യാതൊരു പുതുമയും ഇല്ലെന്ന് പറഞ്ഞ് കോടതി തള്ളുകയാണ് ഉണ്ടായത്. മഞ്ജുവിന് എഡിജിപി സന്ധ്യമായി അടുത്ത ബന്ധമുണ്ടെന്നും ഹരജിയിൽ പറയുന്നു.

കേസിൽ സാക്ഷികളെ സ്വധീനിച്ചിട്ടില്ലെന്നും സ്വാധീനിക്കില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ഈ കേസ് മൂലം 50 കോടി രൂപയുടെ സിനിമാ പ്രൊജക്ടുകൾ അവതാളത്തിലാണ്. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് ശത്രുതയുണ്ട്. ജയിലിൽ നിന്ന് ഫോണും കത്തും വന്ന കാര്യം ഏപ്രിൽ 10 മുതൽ 22 വരെയുള്ള തീയതികളിൽ പലപ്പോഴായി ഡിജിപിയെ അറിയിച്ചിരുന്നു. പൾസർ സുനിക്കെതിരെ കേസുകളുണ്ട്. ഇയാൾ സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തിൽ എടുത്തിരിക്കുന്നതെന്നും ദിലീപിന്റെ ഹരജിയിൽ വാദിച്ചു.

ഹൈക്കോടതിയിൽ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുതിർന്ന അഭിഭാഷകനായ ബി. രാമൻപിള്ള തന്നെയാണു ദിലിപീനായി ഹാജരാകുന്നത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണു പ്രധാന വാദം. 35 പേജുകളുള്ള ജാമ്യഹർജിയാണ് സമർപ്പിച്ചിരുന്നത്. നേരത്തെ രണ്ട് തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണു പ്രധാന വാദം. കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവിൽ കഴിഞ്ഞാൽ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് സാധ്യതയുണ്ട്. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടടുത്ത ദിവസം ദിലീപ് നൽകുന്ന അഞ്ചാമത്തെ ജാമ്യാപേക്ഷയാണിത്.

തിങ്കളാഴ്ച അങ്കമാലി മജിസ്‌ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്‌ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്.

10 വർഷത്തിൽ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസിൽ 65 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയിൽ ദിലീപ് ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിച്ചില്ല. തുടർന്നാണ് വീണ്ടും ഹൈക്കോടതിയിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP