Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നവജാതശിശുവിനെ കിടക്കയിൽ ഇരുത്തി കൈയിൽ പിടിച്ച് ഡാൻസ് കളിപ്പിച്ച് രസിച്ചു; രണ്ട് നഴ്സുമാരെ നഴ്സിങ് ജോലിയിൽ നിന്ന് നിരോധിച്ചത് ഇങ്ങനെ

നവജാതശിശുവിനെ കിടക്കയിൽ ഇരുത്തി കൈയിൽ പിടിച്ച് ഡാൻസ് കളിപ്പിച്ച് രസിച്ചു; രണ്ട് നഴ്സുമാരെ നഴ്സിങ് ജോലിയിൽ നിന്ന് നിരോധിച്ചത് ഇങ്ങനെ

ലണ്ടൻ: പിഞ്ചുകുഞ്ഞുനോട് ഉത്തരവാദിത്വമില്ലാതെ അപകടകരമായി പെരുമാറിയ രണ്ട് നേവൽ നഴ്സുമാരെ ഡ്യൂട്ടിയിൽ നിന്നും നീക്കം ചെയ്തു. നവജാതശിശുവിനെ കിടക്കയിൽ ഇരുത്തി കൈയിൽ പിടിച്ച് ഡാൻസ് കളിപ്പിച്ച് രസിച്ചുവെന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്. കുട്ടിയെ കൈയിൽ പിടിച്ച് ഡാൻസ് കളിക്കുന്നതിന്റെ ഫൂട്ടേജ് ഓൺലൈനിലൂടെ പുറത്ത് വന്നതിനെ തുടർന്നാണ് ഇവരുടെ പണി തെറിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോയും ചിത്രങ്ങളും സ്നാപ്ചാറ്റിലായിരുന്നു അപ്ലോഡ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഇത് ഫേസ്‌ബുക്കിലൂടയും ഷെയർ ചെയ്യപ്പെടുകയായിരുന്നു.

ഇതിലൊരു ഫോട്ടോയിൽ ഒരു നഴ്സ് ഒരു കുഞ്ഞിനെ എടുത്ത് മേലോട്ടെറിഞ്ഞ് കളിക്കുന്നത് കാണാം. 'ഈ മിനിസാത്താന്മാരെ തനിക്ക് നിലവിൽ എങ്ങനെയാണ് അനുഭവപ്പെടുന്നത്' എന്ന ക്യാപ്ഷനോടെയാണീ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ ഫോട്ടോയിൽ മറ്റൊരു നഴ്സ് തന്റെ കൈയിൽ കുഞ്ഞിനെ പ ിടിക്കുകയും ഒരു ഗാനത്തിനനുസരിച്ച് ഡാൻസ് കളിപ്പിക്കുകയും ചെയ്യുന്നതായി കാണാം. ഈ വീഡിയോയിൽ നഴ്സ് ക്യാമറയ്ക്ക് പുറകിൽ നിൽക്കുന്ന മറ്റൊരാളോട് ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നുണ്ട്. പാട്ടിനനുസരിച്ച് കുട്ടിയെ ഈ നഴ്സ് ചലിപ്പിക്കുന്നതായി കാണാം.

മ്യൂസിക്ക് വീഡിയോകളിലെ റാപ്പ് മുസീഷ്യൻസിനെ അനുകരിക്കുന്ന വിധത്തിലാണിവർ കുഞ്ഞിനെ ചലിപ്പിച്ചിരുന്നത്. ഓൺലൈനിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഇവ ആയിരക്കണക്കിന് പേരായിരുന്നു ഷെയർ ചെയ്തിരുന്നത്. ഇതിനെ തുടർന്ന് ഇത് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുകയുമായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാത്രി ഹോസ്പിറ്റലിന്റെ കമാന്റിങ് ഓഫീസറുടെ പ്രസ്താവന ഈ സംഭവത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ അപ്ലോഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. നഴ്സുമാരുടെ ഈ അനുചിതമായ പ്രവൃത്തിയെക്കുറിച്ച് തങ്ങൾക്ക് അറിവ് ലഭിച്ചുവെന്നായിരുന്നു അദ്ദേഹം ഈ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരുന്നത്.

ഇത് അസ്വീകാര്യമാണെന്നും പ്രഫഷണലിസത്തിന് നിരക്കുന്നതല്ലെന്നും അസഹനീയമാണെന്നുമാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് ഉത്തരവാദികളായ നഴ്സുമാരെ തിരിച്ചറിഞ്ഞതിനാൽ അവരെ ഡ്യൂട്ടിയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും ഇവരെ നിയമസംവിധാനവും മിലിട്ടറി ജസ്റ്റിസും അനുസരിച്ചുള്ള നിയമനടപടികൾക്ക് വിധേയരാക്കുമെന്നും കമാൻഡിങ് ഓഫീസർ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ യൂസർമാരിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. അത്യന്തം ക്രൂരമായ പ്രവർത്തിയാണിതെന്നായിരുന്നു അവരുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP