Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോമിൻ തച്ചങ്കരി അടക്കം നാല് പേർക്ക് ഡിജിപി റാങ്ക് നൽകാൻ മന്ത്രിസഭായോഗ തീരുമാനം; ജയിൽ മേധാവി ആർ.ശ്രീലേഖയും എസ്‌പിജി ഡയറക്ടർ അരുൺകുമാർ സിൻഹയും സുദേഷ് കുമാറും ഇനി ഡിജിപിമാർ

ടോമിൻ തച്ചങ്കരി അടക്കം നാല് പേർക്ക് ഡിജിപി റാങ്ക് നൽകാൻ മന്ത്രിസഭായോഗ തീരുമാനം; ജയിൽ മേധാവി ആർ.ശ്രീലേഖയും എസ്‌പിജി ഡയറക്ടർ അരുൺകുമാർ സിൻഹയും സുദേഷ് കുമാറും ഇനി ഡിജിപിമാർ

തിരുവനന്തപുരം: ഫയർഫോഴ്‌സ് മേധാവി ടോമിൻ തച്ചങ്കരി അടക്കം നാല് പേർക്ക് ഡിജിപി റാങ്ക് നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. തച്ചങ്കരിക്കു പുറമേ എഡിജിപിമാരായ ജയിൽ മേധാവി ആർ.ശ്രീലേഖ, എസ്‌പിജി ഡയറക്ടർ അരുൺകുമാർ സിൻഹ, സുദേഷ് കുമാർ എന്നിവർക്കും ഡിജിപി റാങ്ക്. ടോമിൻ തച്ചങ്കരി ഉൾപ്പെടെ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി പദവി നൽകാൻ സ്‌ക്രീനിങ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

നിലവിൽ സംസ്ഥാനത്തു കേന്ദ്ര സർക്കാർ അംഗീകരിച്ച ഡിജിപി പദവിയിൽ നാല് ഉദ്യോഗസ്ഥരുണ്ട്. കേന്ദ്രസർക്കാരും അക്കൗണ്ടന്റ് ജനറലും അംഗീകരിക്കാത്ത ഡിജിപി പദവിയിലും നാല് ഉദ്യോഗസ്ഥരുണ്ട്. അംഗീകാരമില്ലാത്ത നാലുപേർക്കും എ!ൃഡിജിപിമാരുടെ ശമ്പളമേ ലഭിക്കുന്നുള്ളു. ഡിജിപി പദവിയിൽ ഒഴിവു വരുമ്പോൾ മാത്രമേ ഇവർക്ക് ഈ റാങ്ക് ലഭിക്കുകയുള്ളു. 30 വർഷം പൂർത്തിയാക്കിയ ഐഎഎസുകാർക്കു ചീഫ് സെക്രട്ടറി പദവി നൽകിയതിന്റെ തുടർച്ചയാണ് ഐപിഎസുകാർക്ക് ഇതു നൽകാൻ ശുപാർശചെയ്തത്.

സംസ്ഥാനത്തെ പുഴകളുടെ സംരക്ഷണത്തിന് ശക്തമായ നിയമം കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.പുഴകളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് രണ്ട് വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന രീതിയിൽ പുഴ സംരക്ഷണനിയമം പരിഷ്‌കരിക്കാനാണ് സർക്കാർ തീരുമാനം.

ഇതോടൊപ്പം അംഗപരിമിതർക്ക് എയ്ഡഡ് സ്‌കൂളിൽ മൂന്ന് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ശുപാർശയും മന്ത്രിസഭായോഗം അംഗീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP