Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉന്മാദിയായ പെൺകുട്ടിയായി സണ്ണി ലിയോൺ; 'ലോക്ക ലോക്ക' പുതിയ പാർട്ടി നമ്പറുമായി ബോളിവുഡ് താരം; നൈറ്റ് ക്ലബ് ലഹരി പുതയുന്ന ഗാനം യൂടൂബിൽ വൈറലായി

ഉന്മാദിയായ പെൺകുട്ടിയായി സണ്ണി ലിയോൺ; 'ലോക്ക ലോക്ക' പുതിയ പാർട്ടി നമ്പറുമായി ബോളിവുഡ് താരം; നൈറ്റ് ക്ലബ് ലഹരി പുതയുന്ന ഗാനം യൂടൂബിൽ വൈറലായി

മറുനാടൻ മലയാളി ഡസ്‌ക്

മുംബൈ: റാപ് ഗായകൻ റാഫ്താറിനൊപ്പമുള്ള ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതിയ പാർട്ടി നമ്പർ വീഡിയോ പുറത്തിറങ്ങി. ബേബി ഡോൾ (രാഗിണിഎംഎംഎസ്2) ലൈലാ ഓ ലൈലാ എന്നി ഹിറ്റുകൾക്ക് ശേഷമാണ് ലോക്ക ലോക്ക യിലൂടെ സണ്ണി എത്തുന്നത്.

നൈറ്റ് ക്ലബിൽ ലഹരി പുതയുന്ന അന്തരീക്ഷത്തിൽ ആളുകൾ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളുമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലോക ലോക എന്ന സ്പാനിഷ് വാക്കിന്റെ അർഥം ഉന്മാദിയായ പെൺകുട്ടി എന്നാണ്. എന്നാൽ പാട്ടിന്റെ ഉള്ളടക്കം അതിനോട് നീതി പുലർത്തുന്നില്ല.സണ്ണി ലിയോൺ തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്. ആരിഫ് ഖാൻ സംഗീതം നിർവ്വഹിച്ചിരിക്കുന്ന ലോക്ക ലോക്ക പാടിയിരിക്കുന്നത് ശിവിയാണ്.സംഗീതപരമായി വലിയ മികവ് വീഡിയോയ്ക്ക് അവകാശപ്പെടാനില്ല. കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം ദൃശ്യങ്ങളുടെ വ്യക്തത
 കുറച്ചിരിക്കുന്നു.

വീഡിയോ പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ രണ്ട് ലക്ഷത്തിലേറെ പേർ യു ട്യൂബിൽ വീഡിയോ കണ്ടുകഴിഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP