Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായി വിജയനെ കണ്ട് അനുഗ്രഹം വാങ്ങി കമലാഹസൻ ഇനി കാണുന്നത് കെജ്രിവാളിനെ; തമിഴ് സൂപ്പർസ്റ്റാറിനെ തേടി ഡൽഹി മുഖ്യമന്ത്രി ചെന്നൈയിലേക്ക്; അവതാരങ്ങൾ മടിച്ചു നിൽക്കുന്ന തമിഴ്‌നാട്ടിൽ ആംആദ്മി വിപ്ലവത്തിന് ഉലകനായകൻ തുടക്കം ഇടുമോ?

പിണറായി വിജയനെ കണ്ട് അനുഗ്രഹം വാങ്ങി കമലാഹസൻ ഇനി കാണുന്നത് കെജ്രിവാളിനെ; തമിഴ് സൂപ്പർസ്റ്റാറിനെ തേടി ഡൽഹി മുഖ്യമന്ത്രി ചെന്നൈയിലേക്ക്; അവതാരങ്ങൾ മടിച്ചു നിൽക്കുന്ന തമിഴ്‌നാട്ടിൽ ആംആദ്മി വിപ്ലവത്തിന് ഉലകനായകൻ തുടക്കം ഇടുമോ?

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നൽകിയ നടൻ കമൽ ഹാസൻ ആദ്യം കണ്ട് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. ഇടതുപക്ഷത്തോട് ചേർന്നുള്ള രാഷ്ട്രീയ ബദൽ തമിഴ്‌നാട്ടിൽ കൊണ്ടുവരുമെന്നായിരുന്നു കമൽഹാസൻ പറഞ്ഞത്. അതിന് ശേഷം രജിനാകന്തുമായും സഹകരിക്കുന്നതിനെ കുറിച്ച് വിശദീകരിച്ചു. ഏതായാലും കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പായി കഴിഞ്ഞു. ജയലളിതയുടെ വിടവ് നികത്താൻ അവാതരങ്ങൾ മിടക്കുമ്പോഴാണ് ഉലക നായകന്റെ പുതു നീക്കം.

അതിനിടെ കമൽഹാസനെ കാണാൻ എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ എത്തുകയാണ്. രാവിലെ 11.30 നാണ് കെജ് രിവാൾ ചെന്നൈയിലെത്തുന്നത്. സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്താമാക്കിയിട്ടില്ലെങ്കിലും രാഷ്ട്രീയ പ്രവേശനം തന്നെയാണ് അജണ്ടയെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു. കെജ് രിവാൾ മുഖ്യമന്ത്രിയായ ഉടൻ കമൽ ഹാസൻ ഡൽഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ ആംആദ്മി പാർട്ടിയുടെ ചുക്കാൻ കമൽഹാസൻ ഏറ്റെടുക്കുമെന്നാണ് സൂചന. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമായ സൂചന നൽകി കഴിഞ്ഞ കുറേ നാളുകളായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ വിഷയങ്ങളെ കുറിച്ച് താരം നിരന്തരം പ്രതികരണങ്ങൾ നടത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും രാഷ്ട്രീയം ചർച്ച ചെയ്തുവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാൽ അദ്ദേഹവുമായി കൈ കോർത്ത് പ്രവർത്തിക്കുമെന്നും സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും കമൽ ഹാസൻ മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡൽഹി മുഖ്യമന്ത്രി ചെന്നൈയിലെത്തുന്നത്. ആംആദ്മിയുടെ തമിഴ്‌നാട് ഘടകത്തിന്റെ നേതാവായി കമൽഹാസനെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗോവയിലും പഞ്ചാബിലും കെജ് രിവാൾ നടത്തിയ രാഷ്ട്രീയ നീക്കം പൊളിഞ്ഞിരുന്നു. തലയെടുപ്പുള്ള നേതാവില്ലാത്തതായിരുന്നു കാരണം. എന്നാൽ ഉലകനായകന് തമിഴ് നാട്ടിൽ അഞ്ച് ലക്ഷത്തോളം മുഴുവൻ സമയ ഫാൻസുകാർ തന്നെയുണ്ട്. അത്തരത്തിലൊരു വ്യക്തിയെ ആംആദ്മിയുമായി സഹകരിപ്പിച്ചാൽ അൽഭുതം സംഭവിക്കുമെന്നാണ് കെജ് രിവാളിന്റെ വിലയിരുത്തൽ.

അതുകൊണ്ടാണ് കമലിനെ ഒപ്പം കൂട്ടാൻ കെജ് രിവാൾ ചെന്നൈയിൽ പറന്നിറങ്ങുന്നത്. രജനികാന്ത് പാർട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കമൽ രാഷ്ട്രീയം വ്യക്തമാക്കും. ഇതിലൂടെ രജനിയെ പ്രതിസന്ധിയിലാക്കാനാണ് നീക്കം. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തോടെ തമിഴക രാഷ്ട്രീയം കലങ്ങി മറിയുകയാണ്. എഐഎഡിഎംകെ വമ്പൻ പ്രതിസന്ധിയിലും. ഈ സാഹചര്യത്തിൽ രജനിയുടെ നീക്കങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ദേശീയ രാഷ്ട്രീയവും നോക്കി കാണുന്നത്. ബിജെപിയുടെ പിന്തുണ രജനിക്കുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് മോദി വിരുദ്ധ ക്യാമ്പ് കമലിലൂടെ തമിഴ്‌നാട് പിടിക്കാൻ നീക്കം സജീവമാക്കുന്നത്.

തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള തന്റെ രംഗപ്രവേശനത്തിന് അധികം സമയമില്ല എന്ന വ്യക്തമായ സൂചനയാണ് കമൽ ഹാസൻ നൽകുന്നത്. ചെന്നൈയിൽ വെച്ച് നടന്ന ഒരു പരിപാടിക്കിടെ കമൽ ഇക്കാര്യം പറയുകയും ചെയ്തു. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാതാരങ്ങളിൽ ഒരാളാണ് കമൽ ഹാസൻ. സ്‌റ്റൈൽ മന്നൻ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ താൻ അദ്ദേഹത്തൊടൊപ്പം സഹകരിക്കാൻ തയ്യാറാണ് എന്ന് വരെ കമൽ പറഞ്ഞുകഴിഞ്ഞു. രജനി രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ ഒരു സൂചനയെങ്കിലും കിട്ടിയാൽ താൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാണ് എന്നാണ് കമല് പറയുന്നത്. തമിഴ് സിനിമാ ലോകത്തിലെ വിരുദ്ധ ചേരികളിൽ നിൽക്കുന്ന താരങ്ങളാണ് കമൽ ഹാസനും രജനീകാന്തും. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ പല കാര്യത്തിലും നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയപരമായും ഇരുവരും ഒന്നിച്ചു നിൽക്കും എന്ന് കരുതാൻ നിലവിൽ സൂചനകളൊന്നും ഇല്ല. കമലിന്റെ വാക്കുകളോട് രജനി പ്രതികരിച്ചിട്ട് പോലുമില്ല.

മോദിക്കെതിരെ സംസാരിക്കാൻ ത്രാണിയുള്ള അപൂർവ്വം താരങ്ങളിൽ ഒരാളാണ് കമൽ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തന്റെ രാഷ്ട്രീയം കാവിയല്ല എന്ന് പ്രഖ്യാപിക്കാൻ വരെ കമൽ തയ്യാറായി. അണ്ണാ ഡി എം കെയുടെയും കടുത്ത വിമർശകനാണ് കമൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP