Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാര്യയെ കാണാനും സംസാരിക്കാനും വിലക്ക്; കേസിൽ സംശയനിഴലിലുള്ള ആരുമായും ആശയവിനിമയം സമ്മതിക്കില്ല; ആലുവ ജയിലിലേക്ക് സിനിമാക്കാർക്കും പ്രവേശനം നിഷേധിക്കും; ആരോപണ വിധേയരല്ലാത്ത ബന്ധുക്കൾക്കും അഭിഭാഷകർക്കും മാത്രം ജയിലിലെത്തി പ്രതിയുമായി ചർച്ച നടത്താം; അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന് തടയിടാൻ ദിലീപിന്റെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ജയിൽ വകുപ്പ്

ഭാര്യയെ കാണാനും സംസാരിക്കാനും വിലക്ക്; കേസിൽ സംശയനിഴലിലുള്ള ആരുമായും ആശയവിനിമയം സമ്മതിക്കില്ല; ആലുവ ജയിലിലേക്ക് സിനിമാക്കാർക്കും പ്രവേശനം നിഷേധിക്കും; ആരോപണ വിധേയരല്ലാത്ത ബന്ധുക്കൾക്കും അഭിഭാഷകർക്കും മാത്രം ജയിലിലെത്തി പ്രതിയുമായി ചർച്ച നടത്താം; അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന് തടയിടാൻ ദിലീപിന്റെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി ജയിൽ വകുപ്പ്

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: ആലുവ ജയിലിൽ ഇനി 'സിനിമാക്കാരായ' സന്ദർശകരെ അനുവദിക്കില്ല. അഴിക്കുള്ളിലുള്ള ദിലീപിനെ ബന്ധുക്കൾക്കും അഭിഭാഷകർക്കും മാത്രമേ സന്ദർശിക്കാനാകൂ. ഇതു സംബന്ധിച്ച നിർദ്ദേശം ജിയിൽ അധികൃതർക്ക് ഡിജിപി ശ്രീലേഖ നൽകി. ഇന്ന് ജയിലിലെത്തിയ ദിലീപിന്റെ സുഹൃത്തുകൾക്ക് സന്ദർശനാനുമതി നിഷേധിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ താരസംഘടനയിലെ പ്രമുഖരുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കേസുമായി നേരിട്ട് ബന്ധമുള്ള ആർക്കും ദിലീപുമായി ഇനി സംസാരിക്കാനാവില്ലെന്നാണ് സൂചന. ഫലത്തിൽ ഭാര്യ കാവ്യാ മാധവനുമായി പോലും ദിലീപിന് കാണാനോ സംസാരിക്കാനോ പറ്റാത്ത സ്ഥിതി വിശേഷം ഉണ്ടാകും.

ഇന്ന് മുതലാണ് ദിലീപിന്റ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് ആലുവ ജയിലിലെത്തിയ സന്ദർശകർക്ക് ജയിൽ സൂപ്രണ്ട് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേസിൽ ജാമ്യം കിട്ടാൻ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതിനിടെ ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്ക് സിനിമാ മേഖലയിലെ ചിലർ ശ്രമം നടത്തുന്നുണ്ട്. വമ്പൻ സ്രാവെന്ന് പൊലീസ് സംശയിക്കുന്ന ആളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. നേരത്തെ നാദിർഷായും കാവ്യാ മാധവനും ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു. അതിന് ശേഷം പൊലീസിന്റെ ചോദ്യം ചെയ്യലുമായി നാദിർഷാ സഹകരിച്ചില്ല. ആശുപത്രിയിൽ അഡ്‌മിറ്റാവുകയും ചെയ്തു. കേസിൽ സാക്ഷിയോ പ്രതിയോ ആകാനുള്ള ആരേയും റിമാൻഡ് പ്രതികളെ കാണിക്കരുതെന്നാണ് ചട്ടം. ഇത് ലംഘിട്ട് കാവ്യയും ജയിലിലെത്തി. ഇതിനൊപ്പം ഗണേശ് കുമാർ അടക്കമുള്ളവർ ദിലീപിനെ ജയിൽ സന്ദർശനത്തിന് ശേഷം കുറ്റവിമുക്തനാക്കിയതും ചർച്ചയായി.

ഈ സാഹചര്യത്തിൽ ജയിൽ വകുപ്പിനെതിരെ വിമർശനം ഉയർന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് കോടതിയുടെ ശ്രദ്ധയിൽ സന്ദർശക ബാഹുല്യം കൊണ്ടു വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയിൽ വകുപ്പ് നിയന്ത്രണത്തിന് അവസരമൊരുക്കുന്നത്. കേസുമായി ബന്ധമുള്ള ആരേയും ദിലീപിനെ കാണിക്കില്ല. ഫലത്തിൽ കാവ്യാമാധവന് പോലും ജയിലിലെത്തി ദിലീപിനെ കാണാനാകില്ല. ജയിലിൽ നിന്ന് മൂന്ന് നമ്പരുകളിലേക്ക് ദിലീപിന് ഫോൺ ചെയ്യാൻ അവസരമുണ്ട്. ഇങ്ങനെ കാവ്യയുടെ പിറന്നാൾ ദിനം ഭാര്യയുമായി ദിലീപ് സംസാരിച്ചിരുന്നു. ഇതും ചട്ടവിരുദ്ധമാണെന്ന അഭിപ്രായം സജീവമാണ്. ഈ സാഹചര്യത്തിൽ കാവ്യയെ വിളിക്കരുതെന്നും ദിലീപിനോട് പറയും. എന്നാൽ വീട്ടിലേക്ക് വിളിക്കുമ്പോൾ ഫോൺ കൈമാറി കാവ്യക്ക് എടുത്താൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ജയിൽ അധികൃതരും പറയുന്നു. ഏതായാലും ജയിലിനുള്ളിൽ വന്ന് കാവ്യയ്ക്ക് ഇനി ദിലീപിനെ കാണാനാകില്ല.

ഫലത്തിൽ വിചാരണ കഴിഞ്ഞാൽ മാത്രമേ ഭർത്താവുമായി സംസാരിക്കാൻ പോലും കാവ്യയ്ക്ക് അവസരമുണ്ടാകുന്ന സ്ഥിതിയാണുള്ളത്. ഫോൺ സംഭാഷണത്തിൽ കർശന നിയന്ത്രണത്തിന് ജയിൽ അധികൃതർ നിരീക്ഷണം ഏർപ്പെടുത്തുമെന്നാണ് സൂചന. കേസിൽ ദിലീപിനെതിരേ സിനിമാരംഗത്ത് നിന്നുള്ളവർ ഉൾപ്പെടെ നിർണ്ണായകമായേക്കാവുന്ന അഞ്ചു സാക്ഷിമൊഴികൾ ഉള്ളതായി റിപ്പോർട്ട്. കേസിൽ ദിലീപിന്റെ പങ്ക് വ്യക്തമായി തെളിയിക്കുന്ന സാക്ഷിമൊഴികളാണ് ഇതെന്നും അന്വേഷണത്തിന്റെ പുരോഗതി അനുസരിച്ച് കാവ്യാമാധവനേയും ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ ഇല്ലാതെ തന്നെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിന് ആത്മവിശ്വാസമാകുന്നത് ഈ മൊഴിയാണ്. ഈ മൊഴിയിലുള്ളവരെ സ്വാധീനിക്കാൻ സിനിമാക്കാർ ശ്രമം തുടങ്ങിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കരുതലെടുക്കുന്നത്.

സുനിക്ക് ദിലീപ് ക്വട്ടേഷൻ നൽകിയത് മുതലുള്ള സാക്ഷിമൊഴികളുണ്ട്. അതുകൊണ്ടു തന്നെ ദിലീപ് ജാമ്യത്തിനായി ഏതു കോടതിയെ സമീപിച്ചാലും ഗുണമുണ്ടാകില്ലെന്നും പൊലീസ് പറയുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ എല്ലാ അഭ്യൂഹങ്ങൾക്കും അറുതിയാകും. സാക്ഷിമൊഴികൾ കൂടാതെ ശാസ്ത്രീയ തെളിവുകളും വേറെയുണ്ട്. കേസിൽ ഇനിയാരെയും ചോദ്യം ചെയ്യേണ്ട നിലപാടിലാണെങ്കിലും ആവശ്യം വന്നാൽ കാവ്യാമാധവനെ ചോദ്യം ചെയ്യും. ദിലീപ് അഞ്ചാം വട്ടം സമർപ്പിച്ച ജാമ്യാപേക്ഷയിലും അന്വേഷണ സംഘത്തിനെതിരേ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇരയായ നടിയോ കേസിലെ സാക്ഷികളോ തനിക്കെതിരേ പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രധാന ആരോപണം. തന്നോട് വ്യക്തി വിരോധവും ഉന്നതങ്ങളിൽ സ്വാധീനവുമുള്ള ചില വ്യക്തികൾ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഗൂഢാലോചന നടത്തിയാണ് കേസിൽ പെടുത്തിയതെന്നും ദിലീപ് ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ദിലീപിനെതിരെ പൊലീസ് നിലപാട് കുടുപ്പിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് ജയിൽ അധികൃതരും ദിലീപിന്റെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശ പ്രകാരം ജയിൽ ഡിജിപി ശ്രീലേഖയാണ് തീരുമാനം എടുത്തത്.

ദിലീപ് പുറത്തിറങ്ങാതിരിക്കാനും കേസ് അട്ടിമറിക്കാതിരിക്കാനും അറസ്റ്റിലായി 90 ദിവസം പൂർത്തിയാകും മുമ്പായി കുറ്റപത്രം തയ്യാറാക്കി നൽകാനാണ് നീക്കം. ഒക്ടോബർ 8 നു മുമ്പായി ജാമ്യം കിട്ടി താരം പുറത്തു വന്നാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ നിയമ വിദഗ്ദ്ധർക്കിടയിലുണ്ട്. ദിലീപ് പുറത്തിറങ്ങാതെ ഏതു വിധേനെയും തടയുക എന്നതാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. താരത്തിന് സോപാദിക ജാമ്യം കിട്ടാതെ നോക്കാനും പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ നാലുവശവും പൂട്ടിയുള്ള കുറ്റപത്രമായിരിക്കാനുമാണ് പൊലീസ് നോക്കുന്നത്. താരം വെളിയിൽ എത്തിയാൽ സാക്ഷികളെ സ്വാധീനിച്ച് കേസ് തന്നെ തിരിച്ചുമറിക്കുമോയെന്ന് ഭയക്കുന്ന പൊലീസ് കൂട്ടബലാത്സംഗം, ഗൂഢാലോചന തുടങ്ങി ജീവപര്യന്തം തടവ് കിട്ടാവുന്ന തരത്തിലുള്ള കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്.

ഒക്ടോബർ ആദ്യവാരം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജാമ്യമില്ലാതെ 90 ദിവസം പൂർത്തിയാകുകയും ഇതിനിടെ കുറ്റപത്രം സമർപ്പിക്കപ്പെടുകയും ചെയ്താൽ പിന്നെ വിചാരണത്തടവുകാരനായി താരത്തിന് ജയിലിൽ കഴിയേണ്ടി വരും. അതായത് ജയിലിലെ നിയന്ത്രണങ്ങൾ യഥാർത്ഥ അർത്ഥത്തിൽ പാലിക്കപ്പെട്ടാൽ കാവ്യയെ കാണാനോ സംസാരിക്കാനോ പോലും ദിലീപിന് കഴിയില്ല. വീട്ടിലേക്കുള്ള വിളിയിലും അമ്മയോടും മകളുമായി മാത്രം സംസാരം ഒതുക്കേണ്ടി വരും. പിറന്നാൾ ദിനത്തിൽ ദിലീപ് വിളിച്ചപ്പോൾ കാവ്യ പൊട്ടിക്കരഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതോടെയാണ് ഭാര്യയും ഭർത്താവും തമ്മിലെ ഫോൺ വിളി പുറംലോകത്ത് ചർച്ചയായത്. കേസിലെ മുഖ്യ പ്രതി സംശയനിഴലിലുള്ള മറ്റൊരാളെ ഫോണിൽ വിളിക്കുന്നത് ചട്ടലംഘനമാണെന്നാണ് ഉയരുന്ന വാദം. കേസിൽ ഒന്നാംപ്രതി പൾസർ സുനി ചെയ്ത എല്ലാ കുറ്റകൃത്യത്തിലും ദിലീപിന് തുല്യ പങ്കുണ്ടെന്നാണ് പൊലീസ് നിലപാട്.

അതേസമയം ഹൈക്കോടതി 26 ന് താരത്തിന് ജാമ്യം നൽകിയാൽ കുറ്റപത്രം സമർപ്പിക്കുന്നതിനു മുമ്പായി ദിലീപിന് പത്തു ദിവസങ്ങളോളം കിട്ടുമെന്നും ഈ സമയം കൊണ്ട് താരത്തിന് ശക്തമായ പ്രതിരോധം തീർക്കാനാകുമെന്നും പൊലീസ് കരുതുന്നു. കേസിലെ നിർണ്ണായക തെളിവായി മാറേണ്ട മൊബൈൽഫോൺ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കുറ്റപത്രം സമർപ്പിച്ചാലും മൊബൈൽ ഉൾപ്പെടെയുള്ള വസ്തുക്കൾ കിട്ടാൻ വേണ്ടിയുള്ള അന്വേഷണം തുടരുമെന്ന് വ്യവസ്ഥ ചേർത്തായിരിക്കും കുറ്റപത്രം സമർപ്പിക്കുക. കേസിൽ കാവ്യാമാധവനെയും നാദിർഷയെയും വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ഇതിനുശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക. ദിലീപിന്റെ സഹായി അപ്പുണ്ണിയെ കേസിൽ പ്രതിയാക്കണമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തില്ല. ഈ സാഹചര്യത്തിൽ ഇവരെ ആരേയും ഇനി ദിലീപിനെ കാണാൻ അനുവദിക്കില്ല.

ഒക്‌ടോബർ ഏഴാകുന്നതോടെ ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം പൂർത്തിയാകും. അന്വേഷണഘട്ടത്തിൽ വിവിധയിടങ്ങളിൽ നിന്ന് നാദിർഷയുടെ പങ്കിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചിരുന്നു. ഇക്കാര്യങ്ങളിൽ നാദിർഷയുടെ മറുപടി പരസ്പരവിരുദ്ധമായിരുന്നു. ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്&്വംിഷ;തപ്പോൾ നാദിർഷ പറഞ്ഞത് പലതും കളവാണെന്ന് പിന്നീട് കണ്ടെത്തി. അതിനാലാണ് വീണ്ടും ചോദ്യം ചെയ്തത്. കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. പൾസർ സുനി വസ്ത്രശാലയായ ലക്ഷ്യ'യിൽ എത്തിയതുമായി ബന്ധപ്പെട്ടാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നാദിർഷ, കാവ്യ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി വന്ന ശേഷമായിരിക്കും ചോദ്യം ചെയ്യൽ.

ജയിലിലെ ഫോൺവിളി, ദിലീപിനെഴുതിയ കത്ത് എന്നിവയുമായി ബന്ധപ്പെട്ട് വിഷിഷ;ണു, മേസ്തിരി സുനിൽ, വിപിൻ ലാൽ, ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ച അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു മാത്യു എന്നിവർക്കെതിരെയും അന്വേഷണം പൂർത്തിയായി. കേസിലെ പ്രധാന തൊണ്ടിയായ മൊബൈൽ ഫോൺ ലഭിച്ചില്ലെന്ന പരാമർശത്തോടെയാകും കുറ്റപത്രം സമർപ്പിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP