Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊൽക്കത്ത ഏകദിനത്തിൽ ഇന്ത്യക്ക് ജയം; 1991ന് ശേഷം ഏകദിനത്തിൽ ഹാട്രിക് നേടി ഇന്ത്യ; 92 റൺസെടുത്ത വിരാട് കോലി ഇന്ത്യയുടെ ടോപ്പ് സ്‌കോറർ; അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിൽ

കൊൽക്കത്ത ഏകദിനത്തിൽ ഇന്ത്യക്ക് ജയം; 1991ന് ശേഷം ഏകദിനത്തിൽ ഹാട്രിക് നേടി ഇന്ത്യ; 92 റൺസെടുത്ത വിരാട് കോലി ഇന്ത്യയുടെ ടോപ്പ് സ്‌കോറർ; അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിൽ

കൊൽക്കത്ത: ആസ്‌ട്രേലിയയ്‌ക്കെതിരെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് മികച്ച വിജയം. 253 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസിസ് 43.1 ഓവറിൽ 202 റൺസിന് എല്ലാവരും പുറത്തായി. തുടക്കത്തിൽ തന്നെ ഭൂവനേശ്വർ കുമാറിന്റെ മികച്ച ബൗളിംഗിൽ ഓപ്പണർമാരെ നഷ്ടമായ ഓസിസിന് വേണ്ടി നായകൻ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ മാത്രമാണ് ബാറ്റിംഗിൽ തിളങ്ങിയത്.

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവിന്റെ ഹാട്രിക് പ്രകടനമാണ് മത്സരത്തിലെ പ്രധാന സവിശേഷത. മാത്യു വെയ്ഡ്, ആഷ്ടൺ ടാഗർ, പാറ്റ് കുമ്മിൻസ് എന്നിവരുടെ വിക്കറ്റ് നേടിയാണ് കുൽദീപ് തന്റെ ആദ്യ ഹാട്രിക് നേട്ടം കൈവരിച്ചത്. 33-ാം ഓവറിലെ രണ്ടാം പന്തിൽ വെയ്ഡിന്റെ കുറ്റി തെറിപ്പിച്ച കുൽദീപ് തൊട്ടടുത്ത പന്തിൽ അഗറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീട് കുമ്മിൻസണെ ധോനിയുടെ കൈകളിലെത്തിച്ച് ഹാട്രികും തികച്ചു. 21 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം ഏകദിനത്തിൽ ഹാട്രിക് നേടുന്നത്. ചേതൻ ശർമ്മയും കപിൽ ദേവുമാണ് ഇന്ത്യയ്ക്കായി മുമ്പ് ഹാട്രിക് നേടിയിട്ടുള്ളത്.

ഒമ്പത് റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ഓസിസിനെ സ്മിത്തും (59) ഹെഡും (39)മാണ് കരകയറ്റിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും 76 റൺസിന്റെ കൂട്ടുകെട്ടുയർത്തി പ്രതീക്ഷ നൽകിയെങ്കിലും ഹെഡിനെ മടക്കി യുവേന്ദ്ര ചാഹൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 85/2 എന്ന നിലയിൽ നിന്നും 148 റൺസ് എത്തുമ്പോഴേക്കും എട്ട് വിക്കറ്റ് ഓസിസിന് നഷ്ടമാവുകയായിരുന്നു.

മാർക്കസ് സ്റ്റോയിനസ്(62) വാലറ്റത്തെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഓസിസ് നിരയിൽ ഏഴ് പേർ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, കുൽദീപ് ജാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഹർദിക് പാണ്ഡ്യ, ചാഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം കരസ്ഥമാക്കി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ 252 റൺസിന് എല്ലാവരും പുറത്തായി. 92 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കൊഹ്‌ലി, 55 റൺസെടുത്ത് അജിൻക്യ രഹാന എന്നിവർ മാത്രമാണ് തിളങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP