Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സനാതൻ സൻസ്തയെന്ന് സുധാകർ റെഡ്ഡി; പൻസാരയെ കൊന്ന സനാതൻ സൻസ്തയെ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സനാതൻ സൻസ്തയെന്ന് സുധാകർ റെഡ്ഡി; പൻസാരയെ കൊന്ന സനാതൻ സൻസ്തയെ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കർണാടകയിലെ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഗോവിന്ദ് പൻസാരയെ കൊന്ന അതേ സനാതൻ സൻസ്ത തന്നെയെന്ന് സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ആരോപിച്ചു. സൻസ്തയെ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കണം. കോർപ്പറേറ്റ് മാധ്യമങ്ങളിൽ സാധാരണക്കാരന്റെ ശബ്ദം കേൾക്കില്ല. പാനമ പേപ്പറിൽ ഇടംപിടിച്ച 500 ഇന്ത്യക്കാരെ സംരക്ഷിക്കുന്നതെന്തിനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. അവരുടെ പേരുവിവരം വെളിപ്പെടുത്തണം. മതനിരപേക്ഷത ഉയർത്തുന്ന പാർട്ടികളുമായും ബഹുജന സംഘടനകളുമായും ചേർന്നുള്ള വിശാല പ്രതിപക്ഷ ഐക്യമാണ് ലക്ഷ്യം.

ബിജെപിയുടെ പ്രതിപക്ഷമാകാൻ തക്ക പ്രാതിനിധ്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. പക്ഷേ ഒറ്റയ്ക്ക് നേരിടാനുള്ള കരുത്ത് അവർക്ക് ഇപ്പോഴില്ല. 2019ൽ കോൺഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴേ  തീരുമാനമെടുക്കുന്നത് അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരായ ആരോപണം എൽ. ഡി.എഫ് ആണ് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടത്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാൽ നടപടിയെടുക്കണം എന്നതാണ് സിപിഐയുടെ നിലപാടെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP