Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുകയോ ജി.എസ്.ടിയിൽ കൊണ്ടുവരാൻ അനുവദിക്കുകയോ ചെയ്താൽ പെട്രോളും ഡീസലും 50 രൂപയിൽ താഴെ വിൽക്കാൻ കഴിയും; ഒന്നര വർഷത്തിനിടെ ഒരിക്കൽപോലും മോദി സർക്കാർ നികുതി കൂട്ടിയിട്ടില്ല; തന്റെ ഏതു പോസ്റ്റിനും താഴെ ഇന്ധന വിലയെക്കുറിച്ച് ചോദിക്കുന്ന സുഡാപ്പികൾക്കും കമ്മികൾക്കും കൊങ്ങികൾക്കും മറുപടിയുമായി സുരേന്ദ്രൻ

സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുകയോ ജി.എസ്.ടിയിൽ കൊണ്ടുവരാൻ അനുവദിക്കുകയോ ചെയ്താൽ പെട്രോളും ഡീസലും 50 രൂപയിൽ താഴെ വിൽക്കാൻ കഴിയും; ഒന്നര വർഷത്തിനിടെ ഒരിക്കൽപോലും മോദി സർക്കാർ നികുതി കൂട്ടിയിട്ടില്ല; തന്റെ ഏതു പോസ്റ്റിനും താഴെ ഇന്ധന വിലയെക്കുറിച്ച് ചോദിക്കുന്ന സുഡാപ്പികൾക്കും കമ്മികൾക്കും കൊങ്ങികൾക്കും മറുപടിയുമായി സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അമ്പതുരൂപയിൽ താഴെ വിലയ്ക്ക് പെട്രോളും ഡീസലും വിൽക്കാൻ കേന്ദ്ര സർക്കാരിനു കഴിയുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഒന്നുകിൽ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുക അല്ലെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയിൽ കൊണ്ടുവരാൻ അനുവദിക്കുക'- സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഏതാനും മാസങ്ങളായി സുഡാപ്പികളും കമ്മികളും കൊങ്ങികളും അവരെ പിന്തുണക്കുന്ന ചില മാധ്യമ ശിഖണ്ഡികളും പെട്രോളിയം വിലയെ സംബന്ധിച്ച് ഒരുപാട് പ്രചാരവേല നടത്തുന്നുണ്ട്. ഇതുവരെ മറുപടി പറയാതിരുന്നത് ഇത്തരം അപവാദപ്രചാരണങ്ങളെ അവഗണിക്കുന്നതാണ് നല്ലത് എന്ന് കരുതിയാണ്.

എന്നാൽ എന്റെ ഏതു പോസ്റ്റിനും താഴെ വന്ന് ഇതു തന്നെ ചോദിക്കുന്ന ഇത്തരക്കാരുടെ ഉദ്ദേശം അറിഞ്ഞുകൊണ്ടു തന്നെ പറയട്ടെ അൻപതു രൂപയിൽ താഴെ ഇന്ത്യാ ഗവൺമെന്റിനു പെട്രോളും ഡീസലും വിൽക്കാൻ കഴിയും.

ഒന്നുകിൽ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി കുറക്കുക അല്ലെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങളെ ജി. എസ്. ടി യുടെ പരിധിയിൽ കൊണ്ടുവരാൻ അനുവദിക്കുക. 2010 ൽ കോൺഗ്രസ്സ് സർക്കാരാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളഞ്ഞത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ഒരിക്കൽപോലും മോദി സർക്കാർ കേന്ദ്രനികുതി കൂട്ടിയിട്ടുമില്ല.

കള്ളും പെട്രോളും ലോട്ടറിയും ഇല്ലെങ്കിൽ എന്നേ പൂട്ടിപ്പോകുമായിരുന്നു കേരളത്തിന്റെ ഖജനാവ്. കാൽക്കാശിനു കൊള്ളാത്തവരുടെ ഗീർവാണം ആരു ചെവിക്കൊള്ളാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP