Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കയ്യേറ്റക്കാരനെ നീതിമാനായി പ്രഖ്യാപിക്കുന്ന പിണറായിയും കോടിയേരിയും ദേശാഭിമാനിയുടെ ഒന്നാം പേജിൽ വന്ന കുവൈറ്റ് ചാണ്ടി എന്ന തട്ടിപ്പുകാരൻ വാർത്ത മറന്നു പോയോ? സ്‌കൂളിന്റെ ഫണ്ട് തട്ടിയെടുത്ത കേസിൽ ജയിലിലാകാതിരിക്കാൻ അടച്ചത് 60 ലക്ഷം രൂപ; കൂട്ടു പ്രതികളായിരുന്നത് ജയ് ഹിന്ദ് സിഇഒ കെപി മോഹനനും മാത്യൂ ഫിലിപ്പും; അതിസമ്പന്നൻ മന്ത്രിയുടെ രാജിക്കാര്യത്തിൽ മൗനികളായ നേതാക്കൾ ഓർക്കാൻ ചില പഴയ കാര്യങ്ങൾ

കയ്യേറ്റക്കാരനെ നീതിമാനായി പ്രഖ്യാപിക്കുന്ന പിണറായിയും കോടിയേരിയും ദേശാഭിമാനിയുടെ ഒന്നാം പേജിൽ വന്ന കുവൈറ്റ് ചാണ്ടി എന്ന തട്ടിപ്പുകാരൻ വാർത്ത മറന്നു പോയോ? സ്‌കൂളിന്റെ ഫണ്ട് തട്ടിയെടുത്ത കേസിൽ ജയിലിലാകാതിരിക്കാൻ അടച്ചത് 60 ലക്ഷം രൂപ; കൂട്ടു പ്രതികളായിരുന്നത് ജയ് ഹിന്ദ് സിഇഒ കെപി മോഹനനും മാത്യൂ ഫിലിപ്പും; അതിസമ്പന്നൻ മന്ത്രിയുടെ രാജിക്കാര്യത്തിൽ മൗനികളായ നേതാക്കൾ ഓർക്കാൻ ചില പഴയ കാര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ ഭൂമി കൈയേറി നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ലേക്പാലസ് എന്ന പേരിൽ റിസോർട്ട് കെട്ടിപ്പൊക്കിയ മന്ത്രി തോമസ് ചാണ്ടി എന്ന കുവൈറ്റ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പാർട്ടിയുടെ മുൻകാല നിലപാടുകൾ തിരിഞ്ഞുകൊത്തുന്നു.

കുവൈറ്റിൽ സ്‌കൂൾ നടത്തി തട്ടിപ്പു നടത്തിയതിന് ജയിലിലാകാതിരിക്കാൻ 60 ലക്ഷം രൂപ നൽകി പുറത്തിറങ്ങിയ ആളാണ് ചാണ്ടിയെന്ന വെളിപ്പെടുത്തൽ നടത്തിയത് പാർട്ടി മുഖപത്രമായ ദേശാഭിമാനിയും ഇതിനെ അക്കാലത്ത് കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കിയത് പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുമായിരുന്നു.

തോമസ് ചാണ്ടിക്കെതിരെ രണ്ടായിരത്തിൽ ദേശാഭിമാനി പ്രസിദ്ധീകിരിച്ച വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയിയിലും ചർച്ചയായിരിക്കുകയാണ്. സർക്കാർ ഭൂമി കൈയേറി നിയമംലഘിച്ചിട്ടും ചാണ്ടിയെയ നീതിമാനായി പ്രഖ്യാപിക്കുന്ന പിണറായി വിജയന്റെ നിലാപാടിനെതിരെയാണ് സോഷ്യൽ മീഡിയയിൽഡ ശക്തമായ വിമർശനങ്ങൾ ഉയരുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തു പോലും മന്ത്രിമാരുടെ രാജിക്കായി അണികളെ തെരുവിൽ ഇറക്കിയ പിണറായി വിജയൻ ഇപ്പോൾ തന്റെ മന്ത്രിസഭയിലെ അഴിമതിക്കാരനായ ഒരംഗത്തെ സംരക്ഷിക്കുന്നതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.

40 കോടിയോളം രൂപ ബാങ്ക് നിക്ഷേപങ്ങളിൽ മിച്ചമുണ്ടായിരുന്ന സ്‌കൂളിന്റെ ആസ്തി മൂന്ന് വർഷം കൊണ്ട് തട്ടി മാറ്റിയതാണ് കേസിന് നിദാനംമെന്നാണ് അന്നു പ്രസിദ്ധീകരിച്ച ദേശാഭിമാനിയുടെ വാർത്തയിൽ പറയുന്നത്. കുവൈറ്റിലെ കോൺഗ്രസ് സംഘടനകളിൽ ഒന്നായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ രക്ഷാധികാരി കൂടിയായ തോമസ് ചാണ്ടി മൂന്നാഴ്ച മുമ്പ് ഇവിടെ എത്തുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ 60 ലക്ഷം രൂപ ( 41,336 കുവൈറ്റ് ദിനാർ ) അടച്ച് ജാമ്യത്തിൽ നിൽക്കുകയാണ്. '3,50,000 ദിനാർ (5 കോടിയോളം രൂപ) സ്‌പോൺസർക്ക് നൽകിയതായി രേഖയുണ്ടാക്കി.സ്‌കൂളിന്റെ ഔപചാരിക ലൈസൻസിയായ സ്‌പോൺസറുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ഈ പണം തോമസ് ചാണ്ടി രക്ഷാധികാരിയും മാത്യു ഫിലിപ്പ് പ്രസിഡന്റും കെ പി മോഹനൻ സെക്രട്ടറിയുമായുള്ള ഭാരവാഹികൾ പങ്കിട്ടെടുത്തു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനമെന്നും വാർത്തിയിൽ പറയുന്നു.

വി എസ് അച്യുതാനന്ദന്റെ മുൻപ്രൈവറ്റ് സെക്രട്ടറി ആിരുന്ന കെഎം ഷാജഹാനാണ് ചാണ്ടിക്ക് എതിരായ ദേശാഭിമാനി വാർത്ത ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും, ഭൂമി കയ്യേറി എന്നതിന്റെ വ്യക്തമായ തെളിവ് പുറത്ത് വന്നിട്ടും മന്ത്രി കസേരയിൽ ഞെളിഞ്ഞിരുന്ന് രാജിവക്കില്ല എന്ന് ഉളുപ്പില്ലാതെ പറയുകയും ചെയ്യുന്ന, കുവൈറ്റ് ചാണ്ടി എന്ന പേരിൽ അറിയപ്പെട്ടിരുന്ന തോമസ് ചാണ്ടി ആരാണെന്ന് അറിയാമോ? എന്ന ചോദ്യത്തോടെയാണ് ഷാജഹാൻ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

കുവൈറ്റിൽ ഒരു സ്‌കൂൾ നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട ആൾ. ജയിലിലാകാതിരിക്കാൻ 60 ലക്ഷം രൂപ നല്കി ജാമ്യത്തിലിറങ്ങിയ മഹാൻ! ഈ വാർത്ത ഉദ്ധരിക്കുന്നത് മുഖ്യമന്ത്രിയുടെ പാർട്ടി പത്രമായ 'ദേശാഭിമാനി'യിൽ നിന്ന് തന്നെയാണ്. 2000 നവമ്പർ 17 ലെ ദേശാഭിമാനി പത്രത്തിലെ ഒന്നാം പേജ് വാർത്ത ഇങ്ങനെ പറയുന്നു: ' 40 കോടിയോളം രൂപ ബാങ്ക് നിക്ഷേപങ്ങളിൽ മിച്ചമുണ്ടായിരുന്ന സ്‌കൂളിന്റെ ആസ്തി മൂന്ന് വർഷം കൊണ്ട് തട്ടി മാറ്റിയതാണ് കേസിന് നിദാനം'.

വാർത്ത തുടരുന്നു: ' കുവൈറ്റിലെ കോൺഗ്രസ് സംഘടനകളിൽ ഒന്നായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ രക്ഷാധികാരി കൂടിയായ തോമസ് ചാണ്ടി മൂന്നാഴ്ച മുമ്പ് ഇവിടെ എത്തുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ 60 ലക്ഷം രൂപ ( 41,336 കുവൈറ്റ് ദിനാർ ) അടച്ച് ജാമ്യത്തിൽ നിൽക്കുകയാണ്. '3,50,000 ദിനാർ (5 കോടിയോളം രൂപ) സ്‌പോൺസർക്ക് നൽകിയതായി രേഖയുണ്ടാക്കി.സ്‌കൂളിന്റെ ഔപചാരിക ലൈസൻസിയായ സ്‌പോൺസറുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ഈ പണം തോമസ് ചാണ്ടി രക്ഷാധികാരിയും മാത്യു ഫിലിപ്പ് പ്രസിഡന്റും കെ പി മോഹനൻ സെക്രട്ടറിയുമായുള്ള ഭാരവാഹികൾ പങ്കിട്ടെടുത്തു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

സഹപ്രതി മാത്യു ഫിലിപ്പ് 4 മാസമായി അന്വേഷണ വിധേയമായി ജയിലിലായിരുന്നു. കെ പി മോഹനനും കുവൈറ്റിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു. 60 ലക്ഷം രൂപ അടച്ച് ജാമ്യത്തിലിറങ്ങിയതുകൊണ്ട് മാത്രമാണ്, കോടികളുടെ തട്ടിപ്പിൽ കൂട്ട് പ്രതിയായ തോമസ് ചാണ്ടി ജയിലിലടക്കപ്പെടാതിരുന്നത്!

തട്ടിപ്പ് കേസിലെ കൂട്ട് പ്രതിയും, അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ലക്ഷങ്ങൾ പിഴയടച്ച് ജാമ്യത്തിലിറങ്ങിയതുകൊണ്ട് മാത്രം അഴിയെണ്ണാതെ രക്ഷപെട്ടയാളുമാണ്, ഇടതുപക്ഷ മന്ത്രിസഭയിൽ പിണറായി വിജയന്റെ വിശ്വസ്തനായി മന്ത്രിക്കസേരയിൽ ഞെളിഞ്ഞിരിക്കുന്ന തോമസ് ചാണ്ടിയെന്ന പഴയ കുവൈറ്റ് ചാണ്ടിയെന്നും ഷാജഹാൻ പരിഹസിക്കുന്നു. പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനാണ്, കുവൈറ്റിലെ സ്‌കൂൾ തട്ടിപ്പ് കേസിലെ പ്രതിയായിരുന്ന തോമസ് ചാണ്ടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ കുറിച്ച് പാർട്ടികൾ ചിന്തിച്ച് പോലും തുടങ്ങുന്നതിന് മുമ്പ്, കുട്ടനാട്ടിൽ സ്വയം സ്ഥാനാർത്ഥിത്തം പ്രഖ്യാപിച്ചയാളാണ് ഈ ചാണ്ടി. എൽ ഡി എഫ് അധികാരത്തിൽ വന്നാൽ ജലസേചന വകുപ്പ് ചോദിച്ച് വാങ്ങിയിരിക്കുമെന്നും, ആര് മന്ത്രിയായാലും ഭരിക്കുന്നത് താനായിരിക്കുമെന്നും, താൻ പറയുന്നത് പോലെ മാത്രമേ കാര്യങ്ങൾ നടക്കു എന്നും തോമസ് ചാണ്ടി അഹങ്കാരത്തോടെ പറഞ്ഞിട്ടും, സി പി എം പ്രതികരിക്കാൻ പോലും തയ്യാറാകാതിരുന്നത് ചാണ്ടിക്ക് പാർട്ടി ഉന്നതങ്ങളിലുള്ള സ്വാധീനം ഒന്ന് കൊണ്ട് മാത്രമായിരുന്നു.

എ കെ ശശീന്ദ്രന്റെ രാജിക്ക് ശേഷം ഏറെ താമസിയാതെ ചാണ്ടി മന്ത്രിയായതും പിണറായി വിജയന്റെ അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു. എൽ ഡി എഫ് യോഗത്തിന് മുമ്പ് എൻ സി പി പ്രസിഡന്റായ ഉഴവുർ വിജയൻ, മന്ത്രി സ്ഥാനം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ നടത്തിയ ചർച്ച കേവലം 5 മിനിറ്റ് മാത്രമേ നീണ്ടുള്ളു. ചാണ്ടിയെ മന്ത്രിയാക്കണമെന്ന് തീരുമാനിക്കാൻ എൽഡിഎഫ് യോഗത്തിന് വെറും 10 മിനിറ്റ് മാത്രം! യോഗം ചേരുന്നതിന് മുമ്പ് മന്ത്രിയാകുമെന്ന് ചാണ്ടി പരസ്യമായി പറയുകയും ചെയ്തിരുന്നു.


2017 ഓഗസ്റ്റ് 17 ന് മന്ത്രി തോമസ് ചാണ്ടി നിയമസഭയിൽ ഇങ്ങനെ പറഞ്ഞു: 'പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ 4-5 പേർ കുട്ടനാട്ടിൽ വന്ന് കളക്ടർ, ആർ ഡി ഒ, തഹസീൽദാർ, വില്ലേജ് ഓഫീസർ എന്നിവരെ കണ്ടിട്ട് ഒരു സെന്റ് ഭൂമിക്ക് ഞാൻ ഇല്ലീഗലായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ, മന്ത്രി സ്ഥാനമല്ല എംഎൽഎ സ്ഥാനം രാജിവച്ച് ഞാൻ വീട്ടിൽ പോകും. ധൈര്യമുണ്ടോ വെല്ലുവിളി ഏറ്റെടുക്കാൻ ?'. മന്ത്രി നിയമസഭയിൽ ഈ പ്രഖ്യാപനം നടത്തി ഒരു മാസം കഴിഞ്ഞപ്പോൾ കയ്യേറ്റം നടന്നു എന്ന് കളക്ടറുടെ തന്നെ റിപ്പോർട് പുറത്ത് വന്നിരിക്കുന്നു.

പക്ഷേ താൻ രാജിക്കില്ല എന്നാണ് മന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചിരിക്കുന്നത്. താൻ പിണറായി വിജയന്റെ ചിറകിന് കീഴിൽ തീർത്തും സുരക്ഷിതനാണെന്ന് ചാണ്ടിക്ക് നന്നായറിയാം. അതുകൊണ്ടാണ് കുവൈറ്റിലെ സ്‌കൂൾ തട്ടിപ്പ് കേസിലെ പ്രതിയായ പഴയ കുവൈറ്റ് ചാണ്ടി എന്ന തോമസ് ചാണ്ടി ജനങ്ങളെ നോക്കി പല്ലിളിക്കുന്നതും കൊഞ്ഞനം കുത്തുന്നതെന്നും ഷാജഹാൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP