Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ ജോലിക്കാരിയെ ആവശ്യമുണ്ടെന്ന് കാണിച്ച് മുകേഷ് പത്രപരസ്യം നൽകി; എത്തിയത് ചെങ്കൽച്ചൂള കോളനിയിലെ സുജാത; മഞ്ജു വാര്യർ അതിഥിയായെത്തുന്ന ബഡായി ബംഗ്ലാവിന്റെ പ്രമോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പുതിയ ജോലിക്കാരിയെ ആവശ്യമുണ്ടെന്ന് കാണിച്ച് മുകേഷ് പത്രപരസ്യം നൽകി; എത്തിയത് ചെങ്കൽച്ചൂള കോളനിയിലെ സുജാത; മഞ്ജു വാര്യർ അതിഥിയായെത്തുന്ന ബഡായി ബംഗ്ലാവിന്റെ പ്രമോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ധർമ്മജന്റെ പാചക പരീക്ഷണത്തിൽ നിന്നും മോചനം നേടുന്നതിനായാണ് പുതിയ ജോലിക്കാരിയെ ആവശ്യമുണ്ടെന്ന് കാണിച്ച് ബംഗ്ലാവിന്റെ ഉടമയായ മുകേഷ് പത്രപരസ്യം നൽകിയത്. ചെങ്കൽച്ചൂള കോളനിയിൽ താമസിക്കുന്ന സുജാതയാണ് പത്രപരസ്യം കണ്ട് ജോലിക്കെത്തിയിട്ടുള്ളത്. വിധവയായ സുജാത മകളെ വളർത്താനും ജീവിക്കാനും വേണ്ടിയാണ് വീട്ടുജോലിക്ക് പോവുന്നത്.

മകളെ പഠിപ്പിച്ച് കലക്ടറാക്കുകയാണ് സുജാതയാണ് ജീവിത ലക്ഷ്യം. അധികം വിദ്യാഭ്യാസമില്ലാത്ത സുജാതയ്ക്കാവട്ടെ അതിനു വേണ്ടിയുള്ള കാര്യങ്ങൾ എന്താണെന്ന് പോലും അറിയില്ല. കലക്ടറാവാനായി ഏത് കോളേജിലാണ് പഠിക്കേണ്ടതെന്നായിരുന്നു കലക്ടറെ കണ്ടപ്പോൾ സുജാത ചോദിച്ചത്.

ബഡായി ബംഗ്ലാവിന്റെ ജോലിക്കാരിയായി സ്ഥാനമേറ്റെടുത്ത സുജാതയ്ക്ക് മുന്നിൽ അതിഥി എത്തിയായി എത്തുന്നത് മഞ്ജു വാര്യരാണ്. മഞ്ജു വാര്യർ വരുന്നുവെറിഞ്ഞപ്പോൾ അവർക്കൊക്കെ ജാഡയായിരിക്കുമെന്നാണ് സുജാത പറഞ്ഞത്.

ഏഷ്യാനെറ്റിലെ പ്രധാന പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. മുകേഷും രമേഷ് പിഷാരടിയും ധർമ്മജനും അമ്മായിയും ആര്യയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. സിനിമാ സീരിയൽ രംഗത്തെ പ്രധാന വ്യക്തികളെല്ലാം ഇതിനോടകം തന്നെ പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു. ബഡായി ബംഗ്ലാവിലെത്തുന്ന അതിഥികളോട് പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് പിഷാരടിയും മുകേഷും ചോദിക്കുന്നത്.

പുതിയ എപ്പിസോഡിന് മുന്നോടിയായി പ്രമോ വീഡിയോ പ്രക്ഷേപണം ചെയ്യാറുണ്ട്. അത്തരത്തിൽ ഞായറാഴ്ച രാത്രിയിലെ എപ്പിസോഡിന് മുന്നോടിയായുള്ള പ്രമോ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാതയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

പ്രമോ വീഡിയോ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP