Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ച ശ്വേതയുടേത് ഒറ്റപ്പെട്ട പരാതിയല്ല; വിവാദ ശിവശക്തി യോഗ സെന്ററിനെതിരെ മുമ്പും പരാതി ഉയർന്നു; രണ്ടുപെൺകുട്ടികൾ സെന്ററിനെതിരെ വാക്കാൽ പരാതി നൽകിയെന്ന് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ്; ആരോപണങ്ങൾ നിഷേധിച്ച് കോഴ്‌സ് ഡയറക്ടർ ശ്രുതി; കേസിൽ ഒരാൾ കസ്റ്റഡിയിൽ; തങ്ങളെ മനുഷ്യരായി ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന് ശ്വേത ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

ക്രിസ്ത്യൻ യുവാവിനെ വിവാഹം കഴിച്ച ശ്വേതയുടേത് ഒറ്റപ്പെട്ട പരാതിയല്ല; വിവാദ ശിവശക്തി യോഗ സെന്ററിനെതിരെ മുമ്പും പരാതി ഉയർന്നു; രണ്ടുപെൺകുട്ടികൾ സെന്ററിനെതിരെ വാക്കാൽ പരാതി നൽകിയെന്ന് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ്; ആരോപണങ്ങൾ നിഷേധിച്ച് കോഴ്‌സ് ഡയറക്ടർ ശ്രുതി; കേസിൽ ഒരാൾ കസ്റ്റഡിയിൽ; തങ്ങളെ മനുഷ്യരായി ജീവിക്കാൻ അനുവദിച്ചാൽ മതിയെന്ന് ശ്വേത ഏഷ്യാനെറ്റ് ന്യൂസ് അവറിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃപ്പുണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന ശിവശക്തി യോഗ സെന്റർ വിവാദച്ചുഴിയിലായതോടെ, സെന്ററിന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ചും, എതിർത്തും വാദമുഖങ്ങൾ ഉയരുന്നു.. തൃശൂർ പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടിൽ സിഐ റിൻേറായുടെ ഭാര്യ ഡോ. ശ്വേത ഹരിദാസ് ഹിൽപാലസ് പൊലീസിൽ പരാതി നൽകിയതോടെയാണ് സെന്റർ വിവാദത്തിൽ പെട്ടത്. വീട്ടുകാർക്കൊപ്പമുള്ള ഭാര്യയെ വിട്ടു കിട്ടാൻ ഭർത്താവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകി. ഈ ഹർജിക്കിടെയാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.

ശ്വേതയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സെന്ററിലെ കോഴ്‌സ് ഡയറക്ടർ ശ്രുതി വ്യക്തമാക്കി. ആരോപണത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയാണ്. രജിസ്റ്റർ ചെയ്ത് നടത്തുന്ന സ്ഥാപനമാണിതെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോഴ്‌സ് ഡയറക്ടർ പറഞ്ഞു.അതേസമയം, ശ്വേതയുടേത് ഒറ്റപ്പെട്ട പരാതിയല്ലെന്നും, രണ്ടുപെൺകുട്ടികൾ നേരത്തെ സെന്ററിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് ജോൺ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ വ്യക്തമാക്കി.ഒരു സന്നദ്ധ പ്രവർത്തകനാണ് ഈ വിവരം തന്നെ വാക്കാൽ ധരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പെൺകുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് പോയതെന്നും അത്തരമൊരു പരാതി ശ്ര്്ദധയിൽ പെട്ടിട്ടില്ലെന്നും ശ്രുതി മറുപടി നൽകി.

അതിനിടെ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തുകയും, ശ്വേതയ്‌ക്കൊപ്പം ശിവശക്തിയോഗ സെന്റിൽ കൗൺസലിംഗിന് വിധേയയായ ആതിരയും സെന്ററിനെ ന്യായീകരിച്ച് രംഗത്തെത്തി. തന്നെ സെന്ററിൽ പീഡിപ്പിക്കുകയോ, ബ്ലാക്ക്‌മെയിൽ ചെയ്യുകയോ, ഹിപ്‌നോട്ടൈസ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് ആതിര പ്രതികരിച്ചു.'നല്ല മാന്യമായി, സ്‌നേഹത്തോടെയാണ് അവർ പെരുമാറിയത്. മതം പഠിപ്പിക്കുകയല്ല, എന്നെ കൊണ്ട് വായിപ്പിക്കുകയാണ് ചെയ്തത്. ശ്വേതയുടെ ആരോപണം കേട്ടപ്പോൾ ഞെട്ടിപ്പോയി. ആരോടും അങ്ങനെയൊരു സമീപനമുണ്ടായിട്ടില്ല. മാന്യമായ സ്ഥാപനത്തെ കരിവാരി തേയ്ക്കാൻ ദുഷ്പ്രചാരണം നടത്തേണ്ടതുണ്ടോയെന്ന് ആലോചിക്കണം' ആതിര പറഞ്ഞു.

അതേസമയം, ആതിര ഹിന്ദുമതത്തിലേക്ക് മടങ്ങിയ ശേഷമാണ് താൻ പരാതിയുമായി രംഗത്തെത്തിയതെന്ന ആരോപണം ശ്വേത തള്ളിക്കളഞ്ഞു. താൻ ഈ മാസം 15 ന് തന്നെ ഹൈക്കോടതിയിൽ അഭിഭാഷകനെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.തന്നെയും, ഭർത്താവ് റിന്റോയെയും മനുഷ്യരായി ജീവിക്കാൻ അനുവദിച്ചാൽ മതിയെന്നും ശ്വേത പറഞ്ഞു.

അതിനിടെ എറണാകുളം കണ്ടനാടുള്ള യോഗാ കൗൺസിലിങ്ങ് സെന്റർ പഞ്ചായത്തും പൊലീസും ചേർന്ന് അടപ്പിച്ചു. എറണാകുളം കണ്ടനാടുള്ള യോഗാ അന്റ് ചാരിറ്റബിൾ സെന്റർ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ആർഷ വിദ്യാ സമാജം എന്ന പേരിൽ കൗൺസിലിങ് സെന്ററും ഇവിടെ പ്രവർത്തിച്ചിരുന്നു. ലൈസൻസില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂർ പഞ്ചായത്ത് അറിയിച്ചു. അതിനാലാണ് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചത്. 25 സ്ത്രീകളും 20 പുരുഷന്മാരും കൗൺസിലിങ്ങിനായി നിലവിൽ ഇവിടെയുണ്ടെന്നും ഇവരെ ബന്ധുക്കൾക്കൊപ്പം പറഞ്ഞയക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനം യോഗാ സെന്ററിനു മുന്നിൽ പൊലീസ് തടഞ്ഞു.

ഹൈക്കോടതി ഡിവിഷൻ ബഞ്ചിന് മുന്നിലേക്കാണ് റിന്റോയുടെ ഹേബിയസ് കോർപ്പസ് വന്നത്. ഇതിനിടെയാണ് യുവതിയുടെ അഭിഭാഷകൻ സത്യവാങ്മൂലം ഡിവിഷൻ ബഞ്ചിന് മുമ്പിൽ നൽകിയത്. ഇത് പരിശോധിച്ച ശേഷമാണ് ഗുരുതരമായ പരമാർശങ്ങൾ കോടതി നടത്തിയത്. എന്നാൽ പൊലീസ് പരിശോധന നടത്തിയിട്ടുണ്ടെന്നും കോടതി ഇടപടേണ്ടെന്നും പ്രോസിക്യൂഷനും പറഞ്ഞു. പൊലീസും സർക്കാരും കാര്യങ്ങൾ ഗൗരവത്തിൽ നോക്കുന്നുണ്ടെന്നും പറഞ്ഞു. എന്തിന് ഇവിടെ ഒരു റാം റഹീം സിങ്? യോഗ സെന്ററിനെയും കേസിൽ കക്ഷി ചേർക്കണം. ഒരു പെൺ്കുട്ടിയുടെ അവകാശമാണ് വിഷയം. പെൺകുട്ടി നേരിട്ട് സമർപ്പിച്ച ഹർജ്ജി ആയതുകൊണ്ടു തന്നെ ഇടപെടാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

മതം മാറ്റത്തിനുള്ള നിർബന്ധിത ഇടപെടലാണ് ഇവിടെ നടക്കുന്നതെന്ന് ശ്വേത പറയുന്നു. മറ്റ് 65 പെൺകുട്ടികളെ കൂടി സ്ഥാപനത്തിൽ അന്യായമായി തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നും പലരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ പാരാതികളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. റിൻേറായുമായുള്ള വിവാഹത്തെ ശക്തമായി എതിർത്ത ശ്വേതയുടെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. എന്നാൽ, ശ്വേത ഇതിനെതിരെ കണ്ണൂർ കുടുംബക്കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടർന്ന്, വീട്ടുകാർ തന്ത്രപരമായി ശ്വേതയെ മൂവാറ്റുപുഴ ആവോലിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു.

യോഗ പഠിക്കുന്ന സഹോദരിക്കൊപ്പം പോകണമെന്ന് സഹോദരി ഭർത്താവ് മനു ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്വേത സ്ഥാപനത്തിലെത്തിയത്. മനോജ് ഗുരുജി എന്നയാളാണ് ഇതിന്റെ നടത്തിപ്പുകാരൻ. ഇവിടെ 22 ദിവസം മനോജിന്റെയും ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ശ്രീജേഷിന്റെയും കൗൺസിലർമാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നു. മൊബൈൽ ഫോണും മറ്റു സാധനങ്ങളും വാങ്ങിവെച്ചശേഷം ഇവർ ശ്വേതയെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മർദിച്ചു. ക്രിസ്ത്യാനിയെ വിവാഹംചെയ്താൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി. ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളോട് വിദ്വേഷം വളർത്തുന്ന ക്ലാസുകളാണ് അവിടെ നടത്തുന്നത്. റിൻേറാക്കൊപ്പം പോയാൽ കൊന്നുകളയുമെന്ന് മനോജ് ഗുരുജി ഇടക്കിടെ ഭീഷണിപ്പെടുത്തി.

മാതാപിതാക്കൾ പറയുന്നതനുസരിച്ച് ഹിന്ദുവിനെ വിവാഹം കഴിക്കണമെന്നായിരുന്നു നിർദ്ദേശം. നിലം തുടക്കലും പാചകവുമടക്കം വീട്ടുവേലക്കാരിയുടെ ജോലികളാണ് ശ്വേതയെക്കൊണ്ട് ചെയ്യിച്ചിരുന്നത്.

ഒറ്റയ്ക്ക് കൗൺലിങ്ങിന് വിധേയമാക്കിയപ്പോഴെല്ലാം ഭീഷണിയായിരുന്നു. അന്യമതക്കാരനായ ഭർത്താവിനെ കൊല്ലുമെന്നും ഭർത്താവിന്റെ രഹസ്യ വീഡിയോകൾ എടുത്ത് തന്നെ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. എതിർത്തപ്പോൾ തന്നെ കെട്ടിയിട്ട് മർദ്ദിച്ചു. ഓടാൻ ശ്രമിച്ചപ്പോൾ വാതിൽ അടച്ച് പൂട്ടിയിട്ടു. കരയുന്ന ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ വലിയ ശബ്ദത്തിൽ പാട്ട് കേൾപ്പിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയിൽ യോഗ കേന്ദ്രം നടത്തിപ്പുകാരനായ മനോജ് അടക്കം ആറുപേർക്കെതിരെ ഉദയം പേരൂർ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു

ദുരിതം സഹിക്കാനാകാതെ, വീട്ടുകാർ പറയുന്നതെല്ലാം അനുസരിക്കാമെന്ന് സമ്മതിച്ച് 22 ദിവസത്തിനുശേഷം പുറത്തിറങ്ങിയ ശ്വേത മൂവാറ്റുപുഴയിലെ സഹോദരിയുടെ വീട്ടിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് പരാതി പുറം ലോകത്ത് എത്തുന്നത്. ഭർത്താവിന് ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയുണ്ടെന്നും എന്തും സംഭവിച്ചേക്കാമെന്നും പരാതിയിലുണ്ട്. ട്രസ്റ്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹിൽപാലസ് സി.ഐ അറിയിച്ചു.സംഭവവുമായി ബന്ധ്‌പ്പെട്ട് ശ്രീരാജ് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP