Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഷമയുടെ പ്രസംഗം ധാർഷ്ട്യം നിറഞ്ഞതെന്ന് ചൈനീസ് മാധ്യമം; ഇന്ത്യയ്ക്ക് ചൈനയോട് ധിക്കാരപരമായ സമീപനമെന്നും ഗ്ലോബൽ ടൈംസിന്റെ വിമർശനം

സുഷമയുടെ പ്രസംഗം ധാർഷ്ട്യം നിറഞ്ഞതെന്ന് ചൈനീസ് മാധ്യമം; ഇന്ത്യയ്ക്ക് ചൈനയോട് ധിക്കാരപരമായ സമീപനമെന്നും ഗ്ലോബൽ ടൈംസിന്റെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: പാക്കിസ്ഥാനെതിരെ യു.എൻ പൊതുസഭയിൽ നർത്തിപ്പൊരിച്ച സുഷമ സ്വരാജിനെതിരെ രൂക്ഷ വിമർശനവുമായി ചൈന. സുഷമയുടെ പ്രസംഗം ധാർഷ്ട്യം നിറഞ്ഞതാണെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ ആഗോള ഐടി മേഖലയിലെ വൻശക്തിയെന്നു വിശേഷിപ്പിക്കപ്പെടുമ്പോൾ പാക്കിസ്ഥാൻ ഭീകരരുടെ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നതെന്നായിരുന്നു സുഷമയുടെ വിമർശനം.

പാക്കിസ്ഥാനിൽ ഭീകരവാദം പിടിമുറുക്കിയെന്ന് തുറന്നു സമ്മതിച്ച ചൈന, ഭീകരരെ പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ ദേശീയ നയമാണോ എന്നും ചോദിച്ചു. ഭീകരവാദത്തെ പ്രോത്സാഹിച്ചാൽ പാക്കിസ്ഥാന് എന്താണു ലഭിക്കുക. പണമോ അതോ ബഹുമാനമോ ഗ്ലോബൽ ടൈംസ് മുഖപ്രസംഗത്തിലൂടെ ചോദിക്കുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദേശ, സാമ്പത്തിക രംഗത്തു വളർച്ചനേടിയ ഇന്ത്യ, പാക്കിസ്ഥാനെ താഴ്‌ത്തിക്കെട്ടുകയാണ്. ഒപ്പം ധിക്കാരപരമായ സമീപനമാണ് ചൈനയോട് കാണിക്കുന്നതെന്നും പറയുന്നു. 'ഇന്ത്യയുടെ മർക്കടമുഷ്ടി അവരുടെ അഭിലാഷത്തിനു ചേരുന്നില്ല' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. 73 ദിവസം ദോക് ലായിൽ നീണ്ടുനിന്ന ഇന്ത്യ ചൈന സംഘർഷത്തെക്കുറിച്ചും മുഖപ്രസംഗത്തിൽ പരാമർശമുണ്ട്.

ജൂൺ 16-ന് ദോക് ലായിൽ ചൈനീസ് സേനയുടെ റോഡ് നിർമ്മാണം ഇന്ത്യൻ സേന തടഞ്ഞതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കമുണ്ടാകുന്നത്. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിച്ഛേദിക്കാൻ വരെ അവർക്കു സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP