Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹത്തിന് വേണ്ടി പെൺകുട്ടികൾ മതം മാറരുതെന്ന് വനിത കമ്മീഷൻ അധ്യക്ഷ; തലാഖിന്റെ ഇരയെക്കുറിച്ചും ഗുർമീത് റാം റഹീമിനെക്കുറിച്ചും സംസാരിക്കാത്തവരാണ് അഖില ഹാദിയയ്ക്കു വേണ്ടി വാദിക്കുന്നത്; മാധ്യമരംഗത്ത് കറുത്ത നിറമുള്ളവർ വിവേചനം നേരിടുന്നുണ്ടെന്നും എം.സി ജോസഫൈൻ

വിവാഹത്തിന് വേണ്ടി പെൺകുട്ടികൾ മതം മാറരുതെന്ന് വനിത കമ്മീഷൻ അധ്യക്ഷ; തലാഖിന്റെ ഇരയെക്കുറിച്ചും ഗുർമീത് റാം റഹീമിനെക്കുറിച്ചും സംസാരിക്കാത്തവരാണ് അഖില ഹാദിയയ്ക്കു വേണ്ടി വാദിക്കുന്നത്; മാധ്യമരംഗത്ത് കറുത്ത നിറമുള്ളവർ വിവേചനം നേരിടുന്നുണ്ടെന്നും എം.സി ജോസഫൈൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിവാഹത്തിന് വേണ്ടി മതം മാറരുതെന്ന് കേരളത്തിലെ പെൺകുട്ടികളോട് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. അത്തരത്തിലുള്ള മതംമാറ്റം വ്യക്തിത്വം അടിയറ വയ്ക്കലാണ്. കേരളത്തിലെ പെൺകുട്ടികൾ മാറിചിന്തിക്കണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ തിരുവനന്തപുരംസംഘടിപ്പിച്ച 'മാധ്യമരംഗത്തെ സ്ത്രീവിരുദ്ധത' സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ജോസഫൈൻ പറഞ്ഞു.

ഹാദിയ വിഷയത്തിൽ പെൺകുട്ടിയെ കുരുക്കിട്ട് രണ്ടുവശത്തുനിന്നും വലിക്കുന്ന കാഴ്ചയാണ് കാണുന്നത്. തലാഖിന്റെ ഇരയെക്കുറിച്ചും ഗുർമീത് റാം റഹീമിനെക്കുറിച്ചും സംസാരിക്കാത്തവരാണ് അഖില ഹാദിയയ്ക്കു വേണ്ടി വാദിക്കുന്നത്. ഹാദിയയെ താൻ അഖില ഹാദിയ എന്നു തിരുത്തുകയാണ്. ഈ കേസിൽ കമ്മീഷൻ ഹൈക്കോടതിയ്‌ക്കെതിരെ സംസാരിച്ചിട്ടില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

മാധ്യമരംഗത്തെ സ്ത്രീ, പിന്നാക്ക വിഭാഗങ്ങൾക്ക് വിരുദ്ധമായ പ്രവണതകളിലും എം.സി ജോസഫൈൻ വിമർശനമുന്നയിച്ചു. കറുത്ത നിറമുള്ളവർ വിവേചനം നേരിടുന്നുണ്ട്. സ്‌ക്രീൻ പ്രസൻസിന് വേണ്ടി അവിഹിതമായ ഇടപെടലിന് പ്രേരിപ്പിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാധ്യമരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഇടപെടും. കമ്മീഷൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഇടപെടാൻ സർക്കാറിനോട് ഉടൻ ആവശ്യപ്പെടും. എല്ലാ മാധ്യമസ്ഥാപനങ്ങളും സ്ത്രീപക്ഷ മാധ്യമനയം രൂപീകരിക്കണം.
സാസ്‌കാരിക കേരളം ജിമിക്കി കമ്മലിൽ കുടുങ്ങിക്കിടക്കുകയാണ്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാൻ സംസ്ഥാന വനിതാ കമ്മീഷൻ കലാലയങ്ങളിലേക്ക് പോകുമെന്നും എം.സി ജോസഫൈൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP