Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയായ കുഞ്ഞുമോളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ഓട്ടോഡ്രൈവർ സിബി മുഞ്ഞനാട്ട്; ഇരുവരും വിവാഹിതർ

പാലയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയായ കുഞ്ഞുമോളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് ഓട്ടോഡ്രൈവർ സിബി മുഞ്ഞനാട്ട്; ഇരുവരും വിവാഹിതർ

കോട്ടയം: പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂർക്കുന്ന കോളനിയിൽ അറയ്ക്കൽകുന്നേൽ കുഞ്ഞുമോൾ മാത്യു (42) ആണ് മരിച്ചത്. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴുത്തിന് വേട്ടേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞുമോളെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഓട്ടോഡ്രൈവർ സിബി മുഞ്ഞനാട്ടി(44)നെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. കൈഞരന്പ് മുറിച്ചാണ് ഇയാൾ ജീവനൊടുക്കിയത്. ഇരുവരും വിവാഹിതരാണ്. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP