Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സോളാർ റിപ്പോർട്ടിൽ ആശങ്കയില്ലെന്ന് ഉമ്മൻ ചാണ്ടി; അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല; റിപ്പോർട്ട് വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി

സോളാർ റിപ്പോർട്ടിൽ ആശങ്കയില്ലെന്ന് ഉമ്മൻ ചാണ്ടി; അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല; റിപ്പോർട്ട് വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി. സോളാർ കമ്മീഷൻ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടിലെ ഉള്ളടക്കത്തെ കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ല. ഒരു തെറ്റും ചെയ്യാത്തതു കൊണ്ടാണ് സമഗ്രമായ അന്വേഷണത്തിന് ശുപാർശ ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു. സോളാർ റിപ്പോർട്ട് വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിന്റെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ പ്രതികരങ്ങൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

സോളാർകേസ് അന്വേഷണ റിപ്പോർട്ട് ഇന്ന് ഉച്ചകഴിഞ്ഞാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറിയത്.
നാല് ഭാഗങ്ങളുള്ള റിപ്പോർട്ടാണ് ഇത്. റിപ്പോർട്ട് സംബന്ധിച്ചുള്ള വിശദാംശങ്ങൾ മുഖ്യമന്ത്രി വെളിപ്പെടുത്തുമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ശിവരാജൻ പറഞ്ഞത്.
സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സൗരോർജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാർ കമ്പനിയുടെ പേരിൽ നടന്ന തട്ടിപ്പാണ് കമ്മിഷൻ അന്വേഷിച്ചത്. ടീം സോളാർ നടത്തിപ്പുകാരായ സരിത എസ്. നായർ അടക്കമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉമ്മൻ ചാണ്ടി സർക്കാരിനെ പിടിച്ചുകുലുക്കിയിരുന്നു.

2013 ഒക്ടോബർ 23-നാണ് ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായ ഏകാംഗകമ്മിഷനെ സർക്കാർ നിയോഗിച്ചത്. പ്രതിപക്ഷ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തി. തെളിവെടുപ്പിന്റെ ഭാഗമായി സോളാർകമ്മിഷൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തുടർച്ചയായി പതിനാല് മണിക്കൂറോളം വിസ്തരിച്ചിരുന്നു. ആകെ 56 മണിക്കൂറാണ് കമ്മിഷൻ ഉമ്മൻ ചാണ്ടിയെ വിസ്തരിച്ചത്. സരിതയെ 16 ദിവസങ്ങളിലായി 66 മണിക്കൂറും വിസ്തരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ എന്നിവരും തെളിവുകൾ നൽകി. കമ്മിഷന്റെ കാലാവധി 27-ന് അവസാനിക്കാനിരിക്കെയാണ് ഒരു ദിവസം മുൻപേ റിപ്പോർട്ട് സമർപ്പിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP