Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീരിലെ വിഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനി; ഹിസ്ബുൽ മുജാഹിദ്ദ് കമാൻഡർ അബ്ദുൽ ഖയ്യൂം നജറിനെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടത് പൊലീസ് 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന തീവ്രവാദി

കാശ്മീരിലെ വിഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനി; ഹിസ്ബുൽ മുജാഹിദ്ദ് കമാൻഡർ അബ്ദുൽ ഖയ്യൂം നജറിനെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടത് പൊലീസ് 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന തീവ്രവാദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏറെകാലമായി കാശ്മീർ താഴ്‌വരയിൽ ഇന്ത്യാവിരുദ്ധ നീക്കങ്ങൾ നടത്തിയിരുന്ന ഹിസ്ബുൽ മുജാഹിദ്ദീന്റെ തലമുതിർന്ന കമാൻഡർ അബ്ദുൽ ഖയ്യൂം നജറിനെ സൈന്യം വധിച്ചു. ചൊവ്വാഴ്ച ബാരാമുല്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് കാശ്മീർ പൊലീസ് 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഇയാളെ കൊലപ്പെടുത്തിയത്.

ഉറിയിലെ സൈനിക ക്യാംപിൽ നടന്നതിന് സമാനമായ ആക്രമണം നടത്താൻ തീവ്രവാദികളും പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീമും നടത്തിയ ശ്രമം കഴിഞ്ഞ ദിവസം സൈന്യം തടഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി നടന്ന തിരച്ചിലിലാണ് കാശ്മീരിലെ വിഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിൽ പ്രധാനിയായ നജറിനെ സൈന്യം വധിച്ചത്.

കാശ്മീരിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിലൊരാളായ നജർ ഏറെ വർഷങ്ങളായി സൈന്യത്തിന് തലവേദന സൃഷ്ടിച്ച് വരികയായിരുന്നു. ഇയാളെ പിടിക്കാൻ സുരക്ഷാ സേനകൾ പലതവണ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. താഴ്‌വരയിലെ സോപോർ ഗ്രാമത്തിലെ മൊബൈൽ ടവർ ആക്രമിച്ച് ആറ് സാധാരണക്കാരെ വധിച്ചതോടെയാണ് നജർ സുരക്ഷാ സേനയുടെ ശ്രദ്ധയിൽ പെടുന്നത്. ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ഹിസ്ബുൽ മുജാഹിദ്ദീന്റെ വാദം. എന്നാൽ അക്രമം നടത്തിയത് നജാറും ഇയാളുടെ അനുയായി ഇംതിയാസും ചേർന്നാണെന്ന് പിന്നീട് സൈന്യം കണ്ടെത്തിയിരുന്നു.

തുടർന്ന് 2015ൽ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സർക്കാർ 10 ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നു. സോപോർ സ്വദേശിയായ ഇയാൾ തന്റെ പതിനാറാം വയസിലാണ് തീവ്രവാദി സംഘടനയിൽ ചേരുന്നത്. 1992ൽ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് പുറത്തിറങ്ങിയ ഇയാൾ വീണ്ടും തീവ്രവാദ പ്രവർത്തനങ്ങൾ തുടർന്നു. നിലവിൽ ഹിസ്ബുൽ മുജാഹിദ്ദീന്റെ ഏറ്റവും തലമുതിർന്ന കമാൻഡറാണ് നജാറെന്നാണ് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP