Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉടച്ച് വാർക്കൽ ഹിന്ദു മതത്തിൽ മാത്രം മതിയോ; കുർബാന കൈക്കൊള്ളാൻ ക്രിസ്ത്യാനിയായി ജനിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അത് വർഗീയതയാകുമോ; നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകൾക്കെതിരെ പ്രതികരിച്ച് സുരേഷ്‌ഗോപി എംപി

ഉടച്ച് വാർക്കൽ ഹിന്ദു മതത്തിൽ മാത്രം മതിയോ; കുർബാന കൈക്കൊള്ളാൻ ക്രിസ്ത്യാനിയായി ജനിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അത് വർഗീയതയാകുമോ; നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകൾക്കെതിരെ പ്രതികരിച്ച് സുരേഷ്‌ഗോപി എംപി

മറുനാടൻ ഡസ്‌ക്

അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകാൻ ആഗ്രഹിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ നവ മാധ്യമങ്ങളിൽ നിരവധി ട്രോളുകളാണ് ദിവസേന പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

കുർബാന കൈക്കൊള്ളാൻ ക്രിസ്ത്യാനിയായി ജനിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞാൽ അത് വർഗീയതയാകുമോ എന്ന് സുരേഷ് ഗോപി ചോദിച്ചു. ഇല്ല. എന്നാൽ ശാസ്താവിനെ പുജിക്കാൻ താഴ്മൺ കുടുംബത്തിൽ ബ്രാഹ്മണനായി പിറക്കണമെന്ന് പറയുന്നത് മാത്രം എങ്ങനെ വർഗീയതയാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഒരു ശബരിമല ഭക്തന്റെ ആഗ്രഹമാണ് താൻ തുറന്ന് പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ പ്രസ്താവന ബ്രാഹ്മണിക്കൽ ചിന്തകൾ ഊട്ടി ഉറപ്പിക്കുന്നതാണെന്ന് ചിന്തിക്കുന്നവർക്ക് അങ്ങനെ കരുതാം. പള്ളികളിലും മോസ്‌കുകളിലും പുരോഹിതരുടെ രീതികളും ചിട്ടകളുമുണ്ട്. അതൊന്നും മാറ്റാൻ ആരും പറയുന്നില്ലല്ലോ. ഉടച്ച് വാർക്കൽ ഹിന്ദു മതത്തിൽ മാത്രം മതിയോ എന്നും സുരേഷ് ഗോപി ചോദിച്ചു.

കപടമനുഷ്യസ്നേഹികളാണ് തനിക്കെതിരെ രംഗത്ത് വരുന്നത്. റോഹിങ്യൻ മുസ്ലീങ്ങൾക്ക് വേണ്ടി വരുന്നവർ കശ്മീർ പണ്ഡിറ്റുകളെക്കുറിച്ച് പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കോടിയേരിയുടെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് അദ്ദേഹം സ്വന്തം പാർട്ടിക്കാരോട് പറയട്ടെ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇനി രാജ്യസഭാഗം അമ്പലത്തിൽ പോകരുതെന്ന് കൂടി പറയുമോ. വെറുതെ പന്നിക്കൂട്ടങ്ങൾ ചിലക്കുന്നു.

ഒരു ഭക്തന്റെ ഹൃദയവികാരമാണ് താൻ പറഞ്ഞത്. ശബരിമല തന്ത്രിയോടും പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ പുനർജനിക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോൾ താങ്കൾ ഇവിടെ വേണം. അടുത്ത ജന്മത്തിൽ ഈ കുടുംബത്തിൽ ജനിക്കട്ടെയെന്ന് അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP