Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വോട്ടവകാശവും മത്സരിക്കാനുള്ള അനുമതിയും നൽകി തുടക്കമിട്ട വിപ്ലവം അടുത്ത സ്റ്റേജിലേക്ക്; വാഹനം ഓടിക്കാനുള്ള അനുമതി സ്ത്രീശാക്തീകരണത്തിലേക്കുള്ള ഏറ്റവും വലിയ ചുവട് വയ്‌പ്പ്; ഗാർഡിയൻഷിപ്പ് എടുത്തു കളയുമെന്നും ലോകത്തിന് പ്രതീക്ഷ; കാലം മാറിയപ്പോൾ ശരിയത്ത് നിയമങ്ങളിൽ വിട്ടു വീഴ്ച ചെയ്തു സൗദിയും; സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുത്തൻ അധ്യായം ആഘോഷമാക്കി സൗദി വനിതകൾ

വോട്ടവകാശവും മത്സരിക്കാനുള്ള അനുമതിയും നൽകി തുടക്കമിട്ട വിപ്ലവം അടുത്ത സ്റ്റേജിലേക്ക്; വാഹനം ഓടിക്കാനുള്ള അനുമതി സ്ത്രീശാക്തീകരണത്തിലേക്കുള്ള ഏറ്റവും വലിയ ചുവട് വയ്‌പ്പ്; ഗാർഡിയൻഷിപ്പ് എടുത്തു കളയുമെന്നും ലോകത്തിന് പ്രതീക്ഷ; കാലം മാറിയപ്പോൾ ശരിയത്ത് നിയമങ്ങളിൽ വിട്ടു വീഴ്ച ചെയ്തു സൗദിയും; സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുത്തൻ അധ്യായം ആഘോഷമാക്കി സൗദി വനിതകൾ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയും മാറ്റത്തിന്റെ പാതയിലാണ്. ആദ്യം സ്ത്രീകൾക്ക് വോട്ടവകാശം നൽകി. അതിന് ശേഷം നിയമ നിർമ്മാണ സഭയിലേക്ക് മത്സരിക്കാൻ അവസരമൊരുക്കി. പതിയ നിയന്ത്രണം ഒന്നാകെ മാറി. അങ്ങനെ സാഹചര്യങ്ങൾ ഉൾക്കൊണ്ട് ശരിയത്ത് നിയമങ്ങളിൽ മാറ്റം വരുത്തി. ഇപ്പോഴിതാ സൗദിയിൽ വനിതകൾക്കു വാഹന ഡ്രൈവിങ്ങിന് അനുമതി നൽകി സൽമാൻ രാജാവിന്റെ ഉത്തരവ്. വിപ്ലവകരമായ തീരുമാനമാണ് ഇത്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വഴികളിൽ പുതിയ പ്രതീക്ഷയാണ് തീരുമാനം.

വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാത്ത ഏക രാജ്യമായിരുന്നു സൗദി. പല ആക്ടിവിസ്റ്റുകളും നിയമം ലംഘിച്ച് വാഹനം ഓടിക്കാൻ സൗദിയിൽ ശ്രമിച്ചിരുന്നു. എന്നാൽ ഇവരൊക്കെ ജയിലിലാവുകയാണ് ചെയ്തത്. പല മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ പ്രതികരിച്ചു. എന്നാൽ വിട്ടുവീഴ്ചകൾത്ത് സൽമാൻ രാജാവ് തയ്യാറായിരുന്നില്ല. ഇതിനിടെ ഐക്യരാഷ്ട്ര സഭയുടെ വനിതാ സമിതിയിലേക്ക് സൗദിക്ക് പ്രവേശനം ലഭിച്ചു. ഇതോടെയാണ് ഡ്രൈവിങ് ലൈസൻസിന് സ്ത്രീകൾക്കും അനുമതി ലഭിക്കുന്നത്.

സ്ത്രീകൾക്ക് ഗാർഡിയൻഷിപ്പ് നിയമം ഉള്ള രാജ്യമാണ് സൗദി. ഇത് പ്രകാരം അച്ചനോ ഭർത്താവോ സഹോദരനോ സ്ത്രീകളുടെ ഗാർഡിയനാകും. സ്ത്രീകൾക്ക് വേണ്ടി ഇവരാകും തീരുമാനങ്ങളെടുക്കുക. ഡ്രൈവിങ് ലൈസൻസ് നൽകാനുള്ള തീരുമാനം സൽമാൻ രാജാവ് എടുത്തതോടെ സമീപ ഭാവിയിൽ തന്നെ ഗാർഡിയൻഷിപ്പ് നിയമം അവസാനിപ്പിക്കുമെന്നാണ് വിലിയിരുത്തൽ. ഇതിലൂടെ മാത്രമേ യഥാർത്ഥ സ്ത്രീ സ്വാതന്ത്ര്യ സൗദിയിൽ സാധ്യമാകൂ. നിലവിൽ രക്ഷകർത്താവിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് സൗദിയിൽ എന്തെങ്കിലും ചെയ്യാനാകൂ. ഇതിന് വേണ്ടിയും സ്ത്രീ പക്ഷ സംഘടനകൾ സൗദി രാജാവിൽ സമ്മർദ്ദം ശക്തമാക്കും.

ഡ്രൈവിങ് ലൈസൻസ് സ്ത്രീകൾക്ക് കൊടുക്കാനുള്ള തീരുമാനം 2018 ജൂണിൽ പ്രാബല്യത്തിലാകുമെന്ന് ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. തീരുമാനം നടപ്പാക്കാൻ ആഭ്യന്തര, ധന, തൊഴിൽ, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ ഉന്നതതല സമിതിയും രൂപീകരിച്ചു. 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ശനിയാഴ്ച നടന്ന ദേശീയ ദിനാഘോഷത്തിൽ റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ ആദ്യമായി നൂറുകണക്കിനു വനിതകളും ഒത്തുകൂടിയതു ശ്രദ്ധേയ മാറ്റമായി വിലയിരുത്തപ്പെട്ടിരുന്നു. നേരത്തെ, സ്ത്രീപുരുഷന്മാർ പൊതുചടങ്ങുകളിൽ ഒരുമിച്ച് ഒത്തുകൂടുന്നതിനു കർശന വിലക്ക് ഉണ്ടായിരുന്നു.

വാട്‌സാപ്, സ്‌കൈപ്പ് തുടങ്ങിയ ഇന്റർനെറ്റ് വിഡിയോ കോളിങ് ആപ്ലിക്കേഷനുകളുടെ വിലക്കും സൗദി അറേബ്യ കുറച്ചു ദിവസം മുമ്പ് നീക്കിയിരുന്നു. വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ (വിഒഐപി) അധിഷ്ഠിത സൗകര്യങ്ങൾ ഇനി രാജ്യത്തെങ്ങും ലഭ്യമാകുമെന്നു വാർത്താവിനിമയ മന്ത്രാലയത്തിന്റെ വാർത്തക്കുറിപ്പിൽ അറിയിച്ചു. പ്രവാസികൾക്ക് ഏറെ ഗുണകരമാണു തീരുമാനം. അതേസമയം, പുതിയ നീക്കത്തിലൂടെ ബിസിനസ് രംഗത്തു കൂടുതൽ മുന്നേറ്റമാണു സൗദി ലക്ഷ്യമിടുന്നത്. എണ്ണ ആശ്രിതത്വം കുറച്ച് സമ്പദ്വ്യവസ്ഥ വൈവിധ്യവൽകരിക്കുന്നതിന്റെ ഭാഗമായാണു നിയന്ത്രണം പിൻവലിച്ചത്്.

വിഒഐപി ലഭ്യത ഡിജിറ്റൽ സംരംഭങ്ങളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കും. മാധ്യമ, വിനോദ മേഖലകളുടെ വളർച്ചയ്ക്കും നടപടി ഏറെ സഹായിക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും മാറ്റത്തിന്റെ പാതയിലാണ് സൗദി. അതുകൊണ്ട് കൂടിയാണ് സ്ത്രീ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP